Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: ചെന്നൈ എഗ്മോർ- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

വേളാങ്കണ്ണി തിരുന്നാൾ 2024: ചെന്നൈ എഗ്മോർ- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി

വേളാങ്കണ്ണി തിരുന്നാൾ 2024: ഓഗസ്റ്റ് 29 വ്യാഴാഴ്ച ഈ വർഷത്തെ വേളാങ്കണ്ണി തിരുന്നാളിന് തുടക്കമാകും. വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ ദേവാലയത്തിൽ നടക്കുന്ന വാർഷിക തിരുന്നാള്‍ ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികള്‍ വന്നെത്തുന്ന ദിവസങ്ങളാണ്. വേളാങ്കണ്ണി തിരുന്നാൾ പ്രമാണിച്ച് റെയില്‍വേ നിരവധി സ്പെഷ്യൽ സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ, വേളാങ്കണ്ണി തീർത്ഥാടനം സുഗമമാക്കുന്നതിനായി ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടിയിരിക്കുകയാണ്.

ചെന്നൈയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരികെയും സര്‍വീസ് നടത്തുന്ന ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ വേളാങ്കണ്ണി തിരുന്നാൾ കാലത്ത് സര്‍വീസ് നീട്ടും എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ എഗ്മോർ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ സർവീസ് വിശദാംശങ്ങൾ നോക്കാം.

ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ (06037)

ട്രെയിൻ നമ്പർ 06037 ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ രാത്രി 11.50 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30 ന് വേളാങ്കണ്ണിയിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. എസി ത്രി എക്കോണമി ക്ലാസിന് 835 രൂപയാണി നിരക്ക്, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 23 നും സെപ്റ്റംബർ എട്ടിനും ഇടയിൽ ഈ ട്രെയിൻ ആറ് സ്പെഷ്യൽ സർവീസുകൾ നടത്തും.

ചെന്നൈ എഗ്‌മോർ - 23:50
തമ്പരം - 00:35
ചെങ്കല്‍പേട്ട് - 01:05
മേൽമരുവത്തൂർ - 01:33
വില്ലുപുരം ജങ്ഷൻ - 02:35
പാണ്രുട്ടി - 03:22
തിരുപാദിരിപുള്യൂർ - 03:48
കഡ്ലൂർ പോർട്ട് - 04:03
ചിദംബരം - 05:03
സിർക്കഴി - 05:33
വൈത്തീശ്വരൻകോവിൽ - 05:45
മയിലാട്‌തുറൈ ജങ്ഷൻ - 06:08
പേരളം ജങ്ഷൻ - 06:21
തിരുവാരൂർ ജങ്ഷൻ - 06:40
നാഗപ്പട്ടണം - 07:40
വേളാങ്കണ്ണി - 08:30 എന്നിങ്ങനെയാണ് സമയക്രമം.

വേളാങ്കണ്ണി- ചെന്നൈ എഗ്‌മോർ ബൈവീക്ക്‌ലി സ്പെഷ്യൽ (06038)

ട്രെയിൻ നമ്പർ 06038 വേളാങ്കണ്ണി- ചെന്നൈ എഗ്‌മോർ ബൈവീക്ക്‌ലി സ്പെഷ്യൽ വേളാങ്കണ്ണിയിൽ നിന്ന് വൈകിട്ട് 7.10 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 03:20 ന് ചെന്നൈ എഗ്മോരിൽ എത്തും. തിങ്കൾ ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 24 നും സെപ്റ്റംബർ 9നും ഇടയിൽ ഈ ട്രെയിൻ ആറ് സ്പെഷ്യൽ സർവീസുകൾ നടത്തും.

വേളാങ്കണ്ണി - 19:10
നാഗപ്പട്ടിണം - 19:30
തിരുവാരൂർ ജംഗ്ഷൻ - 20:40
പേരളം ജംഗ്ഷൻ - 21:13
മയിലാട്‌തുറൈ ജംഗ്ഷൻ - 21:38
വൈത്തീശ്വരൻകോവിൽ - 21:57
സിർക്കഴി - 22:07
ചിദംബരം - 22:23
കടലൂർ പോർട്ട് - 22:55
തിരുപാദിരിപുല്യുര്‍ - 23:04
പാണ്രുട്ടി - 23:23
വില്ലുപുരം ജംഗ്ഷൻ - 00:25
മേൽമരുവത്തൂർ - 01:28
ചെങ്കൽപട്ട് - 02:03
താംമ്പരം - 02:33
ചെന്നൈ എഗ്‌മോർ - 03:20 എന്നിങ്ങനെയാണ് സമയക്രമം.

ട്രെയിനുകളിൽ 14 എസി 3 ടയർ എക്കണോമി ക്ലാസ്, 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടാകും,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+