വേളാങ്കണ്ണി തിരുന്നാളിന് തുടക്കമായി. ലക്ഷക്കണക്കിന് വിശ്വാസികളാണ് വ്യാഴാഴ്ചത്തെ കൊടിയേറ്റ ചടങ്ങിലും മറ്റു പരിപാടികളിലും പങ്കെടുത്തത്. തഞ്ചാവൂര്‍ ബിഷപ് ഡോ സഹായരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വേളാങ്കണ്ണിയിലെ തീർത്ഥാടനത്തിന് രാജ്യമെമ്പാടു നിന്നും വിശ്വാസികള്‍ എത്തിച്ചേരും, സെപ്റ്റംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍.
കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഗോവ. മുംബൈ, ബാന്ദ്ര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തിരുന്നാൾ കാലയളവിൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്, തിരുന്നാളിന് സമയത്ത് എത്തി പങ്കെടുത്ത് ആവശ്യത്തിന് സമയം ചെലവഴിച്ച് മടങ്ങാൻ സാധിക്കുന്ന വിധത്തിലാണ് വേളാങ്കണ്ണി പ്രത്യേക ട്രെയിനുകളുടെ സമയക്രമം ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് നിരവധി ആളുകളാണ് ഈ സമയത്ത് വേളാങ്കണ്ണിക്ക് പോകുന്നത്.

വേളാങ്കണ്ണി ട്രെയിന്‍ റദ്ദാക്കി
വേളാങ്കണ്ണി തീർത്ഥാടനം സുഗമമാക്കുന്നതിനായി ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിനിന്‍റെ രണ്ട് സർവീസുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ റൂട്ടിർ യാത്രക്കാരുടെ തിരക്ക് കുറഞ്ഞതിനെ തുടർന്നാണ് രണ്ട് സർവീസുകൾ റെയിൽവേ പൂർണ്ണമായും റദ്ദാക്കിയത്. റദ്ദാക്കിയ സർവീസുകൾ ഏതൊക്കെയെന്നും സമയക്രമവും മറ്റു വിവരങ്ങളും വിശദമായി അറിയാം.
സെപ്റ്റംബർ1 ഞായറാഴ്ച രാത്രി 23.50 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06037 ചെന്നൈ എഗ്മോർ - വേളാങ്കണ്ണി എക്‌സ്‌പ്രസ് പൂർണ്ണമായം റദ്ദാക്കി.
കൂടാതെ, ട്രെയിൻ നമ്പർ 06038 വേളാങ്കണ്ണി - ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകിട്ട് 19.10 മണിക്ക് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന സ്‌പെഷ്യൽ പൂർണ്ണമായും റദ്ദാക്കിയിരിക്കുന്നു.
ചെന്നൈയിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരികെയും സര്‍വീസ് നടത്തുന്ന ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ വേളാങ്കണ്ണി തിരുന്നാൾ കാലത്ത് സർവീസ് നീട്ടുകയായിരുന്നു.
ചെന്നൈ എഗ്മോർ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ രാത്രി 11.50 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30 ന് വേളാങ്കണ്ണിയിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. എസി ത്രി എക്കോണമി ക്ലാസിന് 835 രൂപയാണി നിരക്ക്, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 23 നും സെപ്റ്റംബർ എട്ടിനും ഇടയിൽ ആണ് സ്പെഷ്യൽ സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
ചെന്നൈ എഗ്‌മോർ - 23:50, താംമ്പരം - 00:35, ചെങ്കല്‍പേട്ട് - 01:05 , മേൽമരുവത്തൂർ - 01:33, വില്ലുപുരം ജങ്ഷൻ - 02:35, പാണ്രുട്ടി - 03:22,, തിരുപാദിരിപുള്യൂർ - 03:48 , കഡ്ലൂർ പോർട്ട് - 04:03, ചിദംബരം - 05:03, സിർക്കഴി - 05:33, വൈത്തീശ്വരൻകോവിൽ - 05:45, മയിലാട്‌തുറൈ ജങ്ഷൻ - 06:08, പേരളം ജങ്ഷൻ - 06:21, തിരുവാരൂർ ജങ്ഷൻ - 06:40, നാഗപ്പട്ടണം - 07:40, വേളാങ്കണ്ണി - 08:30 എന്നിങ്ങനെയാണ് സമയക്രമം.
വേളാങ്കണ്ണി - ചെന്നൈ എഗ്‌മോർ സ്പെഷ്യൽ (06038)
06038 വേളാങ്കണ്ണി- ചെന്നൈ എഗ്‌മോർ ബൈവീക്ക്‌ലി സ്പെഷ്യൽ വേളാങ്കണ്ണിയിൽ നിന്ന് വൈകിട്ട് 7.10 ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 03:20 ന് ചെന്നൈ എഗ്മോരിൽ എത്തും. തിങ്കൾ ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുക. ഓഗസ്റ്റ് 24 നും സെപ്റ്റംബർ 9നും ഇടയിലാണ് സ്പെഷ്യൽ സർവീസുള്ളത്.
വേളാങ്കണ്ണി - 19:10, നാഗപ്പട്ടിണം - 19:30, തിരുവാരൂർ ജംഗ്ഷൻ - 20:40, പേരളം ജംഗ്ഷൻ - 21:13, മയിലാട്‌തുറൈ ജംഗ്ഷൻ - 21:38, വൈത്തീശ്വരൻകോവിൽ - 21:57, സിർക്കഴി - 22:0,7 ചിദംബരം - 22:23, കടലൂർ പോർട്ട് - 22:55, തിരുപാദിരിപുല്യുര്‍ - 23:04 ,പാണ്രുട്ടി - 23:23, വില്ലുപുരം ജംഗ്ഷൻ - 00:25, മേൽമരുവത്തൂർ - 01:28 , ചെങ്കൽപട്ട് - 02:03, താംമ്പരം - 02:33 ചെന്നൈ എഗ്‌മോർ - 03:20 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













