Search
  • Follow NativePlanet
Share
» »ഇനിയില്ലേ വെനീസിലെ ഗൊണ്ടോള റൈഡുകൾ? വറ്റിവരണ്ട് ജലപാതകൾ

ഇനിയില്ലേ വെനീസിലെ ഗൊണ്ടോള റൈഡുകൾ? വറ്റിവരണ്ട് ജലപാതകൾ

ഒഴുകുന്ന നഗരമെന്ന് ലോകം വിശേഷിപ്പിക്കുന്ന വെനീസിലെ കാഴ്ചകളിൽ കണ്ടിരിക്കേണ്ടത് ഒരുപാടുണ്ടെങ്കിലും സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇവിടുത്തെ ഗൊണ്ടോള യാത്രയാണ്. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഒറ്റക്കാഴ്ച കൊണ്ടുമാത്രം കയറിക്കൂടിയിരിക്കുന്ന ഇവിടെ ഇനിയൊരു യാത്ര ഉടനെ സാധ്യമായേക്കില്ലെന്നാണ് വാർത്തകൾ. കാരണം മറ്റൊന്നുമല്ല, കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ഇവിടുക്കെ കനാലുകളും ചില ജലപാതകളും വറ്റിവരണ്ടു.

venice

PC:Israel Ferrera/Unsplash
ആഗോളതലത്തിൽ തന്നെ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമാണ് ഇറ്റലിയിലെ ഈ സംഭവമെന്നാണ് കരുതുന്നത്. നേരത്തെ 209 ൽ ഇവിടെ വെള്ളം കയറി നഗരം മുങ്ങിയ അവസ്ഥയുണ്ടായിരുന്നു. ലോകത്തിൽ അതിവേഗം മുങ്ങിച്ചാഴുവാന്‍ സാധ്യതയുളള നഗരങ്ങളുടെ പട്ടികയിൽ വരെ വെനീസ് ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടായ വരൾച്ച ഗൗരവത്തോടെയാണ് വിദഗ്ദർ കാണുന്നത്.

ഉയർന്നുവന്ന ചെളിത്തട്ടുകൾ
നിലവിൽ ഇവിടുത്തെ ചെറുതും വലുതുമായ നിരവധി ജലപാതകളും കനാലുകളും വരണ്ടിരിക്കുകയാണ്. വേലിയിറക്കത്തിനിടെയാണ് വെള്ളം ഇത്രയുമിറങ്ങിയത്. ഇതോടെ ഇവിടെ ചെളിയിൽ തങ്ങിക്കിടക്കുന്ന ഗൊണ്ടോളകളുടെയും വെള്ളത്തിലല്ലാതെ നിൽക്കുന്ന തടിതൂണുകളുടെയും ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആശങ്കയിൽ വെനീസ്
വെനീസ് നഗരത്തിന്റെ ജീവൻ തന്നെ ഇവിടുത്തെ ജലപാതകളും ഗൊണ്ടോളകളുമാണ്. നിലവിൽ ഓരോ കോണുകളിലായി കെട്ടിയിട്ടിരിക്കുന്ന ഗൊണ്ടോളകളുടെ ചിത്രങ്ങൾ ഇവിടുത്തെ ആശങ്കയുടെ അടയാളമായി നിൽക്കുന്നു . റോഡുകളില്ലാത്ത നഗരമായ വെനീസിലെ യാത്രമാർഗ്ഗം എന്നതിനപ്പുറം കനാലുകൾക്ക് വിനോദസഞ്ചാരപരമായും ഏറെ പ്രത്യേതകളുണ്ട്. ലോകം മുഴുൻ വന്നുചേരുവാനാഗ്രഹിക്കുന്ന, റൊമാന്‍റിക് ലക്ഷ്യസ്ഥാനങ്ങളിലൊന്നായ വെനീസിലെ ഈ മാറ്റം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവിടെയുള്ളവർ. എന്നാൽ എല്ലാ കനാലുകളും ഇത്തരതതിൽ വറ്റിയി്ടില്ലെന്നും പ്രധാനപ്പെട്ട പലയിടങ്ങളിലും ഗൊണ്ടോള സർവീസുകൾ നടക്കുന്നുണ്ടെന്നും പല പ്രാദേശിക അന്തർദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+