Search
  • Follow NativePlanet
Share
» » താജ്മഹലിലേക്ക് ഇനി മെട്രോയിൽ എത്താം; സമയലാഭം മാത്രമല്ല, എളുപ്പവും, ടിക്കറ്റ് നിരക്കിലും കോളടിച്ചു

താജ്മഹലിലേക്ക് ഇനി മെട്രോയിൽ എത്താം; സമയലാഭം മാത്രമല്ല, എളുപ്പവും, ടിക്കറ്റ് നിരക്കിലും കോളടിച്ചു

ലഖ്നൗ: ആഗ്ര മെട്രോ ലൈൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെർച്വൽ ചടങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. താജ്മഹൽ ഈസ്റ്റേൺ ഗേറ്റ് വരെ ജനപ്രതിനിധികളോടൊപ്പം അദ്ദേഹം കന്നിയാത്രയും നടത്തി.

ചരിത്രപ്രധാനമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ താജ്മഹൽ, ആഗ്ര കോട്ട എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് വേഗത്തിലെത്താൻ വഴിയൊരുക്കുന്നതാണ് ആറ് കിലോമീറ്റർ നീണ്ട് നിൽക്കുന്ന ഈ മെട്രോ കോറിഡോർ (പ്രയോരിറ്റി കോറിഡോർ). താജ്മഹലിന്റെ ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ ക്ഷേത്രം വരെ നീണ്ടുനിൽക്കുന്നതാണ് ഈ മെട്രോ ലൈൻ.

Visit Taj Mahal in Metro Agra Priority Corridor Launched

താജ് ഈസ്റ്റ് ഗേറ്റ്, ഷഹീദ് ക്യാപ്റ്റൻ ശുഭം ഗുപ്ത മെട്രോ സ്റ്റേഷൻ, ഫത്തേഹാബാദ് റോഡ് എംഎസ്, താജ്മഹൽ, ആഗ്ര ഫോർട്ട്, മങ്കമേശ്വര ക്ഷേത്രം എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. ഇതിൽ അവസാനത്തെ മൂന്ന് സ്റ്റേഷനുകൾ ഭൂഗർഭടണലിലൂടെയാണ്.

ഒന്നാംഘട്ടത്തിൽ 29.40 കിലോമീറ്റർ ദൂരമാണ് മെട്രോ ലക്ഷ്യം വെക്കുന്നത്. ഇതിൽ രണ്ട് ലൈനുകൾ വരും. താജ്മഹൽ, ആഗ്ര ഫോർട്ട്, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ റെയിൽവേ സ്റ്റേഷനുകൾ ബസ് ടെർമിനലുകൾ പോലുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന തടസ്സമില്ലാത്ത കണക്റ്റിവിറ്റി നെറ്റ്‌വർക്ക് സ്ഥാപിക്കുകയാണ് മെട്രോ ലൈനിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് യുപി മെട്രോ റെയിൽ കോർപ്പറേഷൻ്റെ (യുപിഎംആർസി) വക്താവ് പഞ്ചനൻ മിശ്ര പറഞ്ഞു

8,379.6 കോടി രൂപയാണ് മെട്രോയുടെ മൊത്തം ചെലവ്. 60 ലക്ഷത്തിലധികം വാർഷിക വിനോദസഞ്ചാരികൾക്ക് ഭക്ഷണം നൽകുന്നതിനൊപ്പം നഗരത്തിലെ 26 ലക്ഷത്തോളം വരുന്ന ജനസംഖ്യയ്ക്ക് പ്രയോജനപ്പെടാൻ ഒരുങ്ങുകയാണ്. 90 കിമി വേഗതിയിലായിരിക്കും മെട്രോൾ സഞ്ചരിക്കുക.

ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ

രണ്ട് സ്റ്റേഷിനുകൾക്കിടയിലുള്ള യാത്രകൾക്ക് 10 രൂപയും മൂന്ന് മുതൽ ആറ് സ്റ്റേഷനുകളിലേക്കുള്ള യാത്രകൾക്ക് 20 രൂപയുമാണ് നിരക്ക്.അഞ്ച് ട്രെയിനുകൾ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 700 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കും സർവ്വീസുകൾ. വ്യാഴാഴ്ച മുതൽ പൊതുജനത്തിന് യാത്ര ചെയ്യാനാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+