Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്ക് വിസ രഹിത യാത്രയുമായി തായ്ലൻഡ്! ക്രിസ്മസും പുതുവർഷവും വിദേശത്ത് ആഘോഷിക്കാം

ഇന്ത്യക്കാർക്ക് വിസ രഹിത യാത്രയുമായി തായ്ലൻഡ്! ക്രിസ്മസും പുതുവർഷവും വിദേശത്ത് ആഘോഷിക്കാം

ഉടനെ ഒരു യാത്ര പോകാന്‍ പ്ലാൻ ഉണ്ടോ? അതോ അന്താരാഷ്ട്ര യാത്ര നടത്താനുള്ള ആഗ്രഹവുമായി ഇരിക്കുകയാണോ? രണ്ടായാലും ഒരുഗ്രൻ ചാൻസ് ഇതാ വന്നിരിക്കുകയാണ്. അതും സ്വപ്നതുല്യമായ യാത്രാനുഭവങ്ങൾ സമ്മാനിക്കുന്ന തായ്ലൻഡിലേക്ക്. തായ്ലൻഡിലേക്ക് ഏറ്റവുമധികം സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ യാത്രക്കാര്‌‍ക്ക് വിസ രഹിത യാത്ര നടത്താനുള്ള അവസരമാണ് തായ്ലൻഡ് നല്കിയിരിക്കുന്നത്.

തായ്ലൻഡ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 2023 നവംബർ 10 മുതൽ 2024 മേയ് 10 വരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് തായ്ലൻഡ് വിസയില്ലാതെ സന്ദർശിക്കാം എന്നാണ് തായ് ടൂറിസം അറിയിച്ചിരിക്കുന്നത്. അതോടൊപ്പം 30 ദിവസം വരെ രാജ്യത്ത് താമസിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. ക്രിസ്മസും പുതുവത്സരവും ഒക്കെയുള്ള ടൂറിസം സീസൺ വരുന്നതിനാൽ തായ്ലൻഡിനും സഞ്ചാരികൾക്കും ഒരുപോലെ നേട്ടമാണ് പുതിയ നീക്കം.

hailand waive visa requirements for Indians

ഇന്ത്യൻ സന്ദർശകർക്കൊപ്പം തായ്വാനിൽ നിന്നുള്ള സഞ്ചാരികൽക്കും തായ്ലൻഡ് വിസ രഹിത പ്രവേശനം അനുവദിക്കും. നേരത്തെ സെപ്റ്റംബറിൽ ചൈനയിൽ നിന്നുള്ള സഞ്ചാരികൾക്കും തായ്ലൻഡ് വിസയില്ലാതെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നു. തായ്ലന്‍ഡിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ നാലാം സ്ഥാനം ഇന്ത്യക്കാർക്കുണ്ട്. മലേഷ്യ, ചൈന, സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കു ശേഷം 1.2 മില്യൺ ഇന്ത്യൻ സഞ്ചാരികളാണ് തായ്ലൻഡ് സന്ദർശിച്ചത്.

നേരത്തെ, ഇന്ത്യൻ, തായ്‌വാനീസ് വിനോദസഞ്ചാരികൾക്ക് തായ്ലൻഡ് രോകുന്നുണ്ടെങ്കിൽ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകളിൽ 15 ദിവസത്തെ വിസ ഓൺ അറൈവലിനായി അപേക്ഷിക്കണം. അതോടൊപ്പം , ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, താമസത്തിന്റെ തെളിവുകൾ എന്നിവ നല്കി മാത്രമേ വിസയ്ക്ക് അപേക്ഷിക്കുവാൻ സാധിച്ചിരുന്നുള്ളൂ.

Tailand

ശ്രീലങ്കയും

തായ്ലൻഡിന് മുൻപേ തന്നെ ശ്രീലങ്കയും ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ വിസ അനുവദിച്ചിരുന്നു. വരുന്ന 2024 മാർച്ച് 31 വരെ അഞ്ചുമാസക്കാലത്തേനാണ് ശ്രീ ലങ്ക ഇന്ത്യക്കാര്‌ക്ക് വിസ ഫ്രീ യാത്ര അനുവദിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ നിശ്ചിത കാലയളവിൽ ശ്രീ ലങ്കയിൽ വിസയില്ലാതെ പ്രവേശിക്കാം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് രാജ്യത്തിന്റെ ഈ നടപടി.

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം കൂടിയാണ് ശ്രീ ലങ്ക. അധികച്ചിലവുകളോ നീണ്ട യാത്രയോ ഒന്നും ആവശ്യമില്ല എന്നതാണ് ശ്രീ ലങ്കയോടുള്ള ഇഷ്ടത്തിന് പിന്നിൽ. ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world visa travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+