Search
  • Follow NativePlanet
Share
» »ഫോർട്ട് കൊച്ചി യാത്ര ആഘോഷിക്കാം, വാട്ടർ മെട്രോ സർവീസ് ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ

ഫോർട്ട് കൊച്ചി യാത്ര ആഘോഷിക്കാം, വാട്ടർ മെട്രോ സർവീസ് ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ

കൊച്ചിയിൽ വന്നാൽ ഫോര്‍ട്ട് കൊച്ചി കൂടി കണ്ടില്ലെങ്കിൽ സഞ്ചാരികള്‍ക്ക് ഒരു സമാധാനമുണ്ടാകില്ല. ഒരുപാട് നടന്നു കണ്ടില്ലെങ്കിലും അവിടെയൊന്നു പോയി ചെറിയ കറക്കം കറങ്ങി വരുന്ന ഒരു ശീലം മിക്കവർക്കുമുണ്ട്. എന്നാൽ വണ്ടിയെടുത്താണ് പോകുന്നതെങ്കിൽ ചുറ്റിപ്പോയതു തന്നെ. ഇപ്പോഴിതാ അതിനും ഒരു പരിഹാരം വന്നിരിക്കുകയാണ്. അതെ.. വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുകയാണ്.

വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവ്‍ ഏറെ കാത്തിരുന്ന തീരുമാനമാണ് വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നീട്ടുന്നത്. ഏപ്രിൽ 21 ഞായറാഴ്ച മുതൽ ഫോർട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിക്കും. ഇതോടെ ആളുകൾക്ക് ഗതാഗതക്കുരുക്കിൽ പെടാതെ, വെയിലും പൊടിയും ഏൽക്കാതെ കൊച്ചിയിൽ നിന്നും ഫോർട്ട് കൊച്ചിയിൽ എത്താം.

Water Metro To Fort Kochi From April 21

അവധിക്കാലത്ത് ഒന്നോ രണ്ടോ ദിവസം കൊച്ചി കാണാനെത്തുന്ന സാധാരണക്കാരായ സഞ്ചാരികൾക്ക് ഇതിനെ പ്രയോജനപ്പെടുത്താം. കാത്തിരിപ്പോ കാലതാമസമോ ഇല്ലാതെ ഫോർട്ട് കൊച്ചിയിൽ പോയി മടങ്ങിയെത്താം. പോക്കറ്റ് കീറുന്ന വലിയ തുക ഇല്ലാ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

ഹൈക്കോർട്ട് ജംക്‌ഷൻ- ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സമയം, നിരക്ക്

നിലവിൽ 20 മുതൽ 30 മിനിറ്റ് വരെയുള്ള ഇടവേളകളിൽ ഹൈക്കോർട്ട് ജംക്‌ഷൻ- ഫോർട്ട് കൊച്ചി റൂട്ടിൽ
സർവീ സ് നടത്തുവാനാണ് തീരുമാനം. ഹൈക്കോർട്ട് ജംക്‌ഷൻ- ഫോർട്ട് കൊച്ചി റൂട്ടിൽ 40 രൂപയാണ് വാട്ടർ മെട്രോ ടിക്കറ്റ് നിരക്ക്.

9 ൽ നിന്ന് 13 ലേക്ക്

2024 ഏപ്രിൽ 25 ന് കൊച്ചി വാട്ടർ മെട്രോ ആരംഭിച്ചിട്ട് ഒരു വർഷമാകും. ഒരു വർഷത്തിനുള്ളിൽ പുതിയ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങി വാട്ടർ മെട്രോ കൂടുതൽ ജനപ്രീതി നേടിക്കഴിഞ്ഞു. നിലവിൽ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സർവീസ് നടത്തുന്നത്. 13 ബോട്ടുകളാണ് ഇതിനുള്ളത്. 2023 ഏപ്രില്‍ 25ന് പ്രവര്‍ത്തനമാരംഭിക്കുമ്പോൾ രണ്ട് റൂട്ടുകളും ഒമ്പതു ബോട്ടുകളുമായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-ബോള്‍ഗാട്ടി ടെര്‍മിനലുകളിലും വൈറ്റില-കാക്കനാട് ടെര്‍മിനലുകളിലും ഏലൂര്‍-ചേരാനല്ലൂര്‍ ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വീസ്.

19 ലക്ഷം യാത്രക്കാർ

ഈ മാർച്ച് 18 വര 19,36,770 പേര്‍
ആണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തതെന്നാണ് കണക്ക്. കൂടാതെ പ്രവർത്തനം ആരംഭിച്ച് വെറും ആറ് മാസത്തിൽ പത്ത് ലക്ഷം യാത്രക്കാർ എന്ന മാന്ത്രിക സംഖ്യയും കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയിരുന്നു. പ്രതിദിന കണക്ക് നോക്കിയാൽ ആറായിരം മുതൽ ഏഴായിരം വരെ യാത്രക്കാർ മെച്രോയുടെ ഒൻപത് ടെർമിനലുകൾ വഴി യാത്ര ചെയ്യുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+