ഇക്കോടൂറിസം ഹോട്സ്പോട്ട്
കേരളത്തെ ഇക്കോടൂറിസം ഹോട്സ്പോട്ട് എന്നാണ് റിപ്പോര്‍ട്ടില്‍ ടൈം മാഗസിന്‍ സൂചിപ്പിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയില്‍ 9-ാം സ്ഥാനമാണ് കേരളം കരസ്ഥമാക്കിയത്.
PC:Abhishek Prasad
പരാമര്‍ശം നേടി കാരവന്‍ പാര്‍ക്കും
പര്യവേക്ഷണത്തിന്റെയും താമസത്തിന്റെയും പുതിയ ഒരു ജോഡിയാണ് കേരളം മോട്ടോർ-ഹോം ടൂറിസം വഴി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക്, കരവൻ മെഡോസ്, വാഗമണ്ണില്‍ ആരംഭിച്ച കാര്യവും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്.
PC:Kevin Schmid
ഹൗസ്ബോട്ടിനു പിന്നാലെ
ഹൗസ് ബോട്ട് ക്രൂസിങ് വിജയകരമായി പോകുന്ന സാഹചര്യത്തില്‍ സുസ്ഥിര വിനോദസഞ്ചാരത്തിന്റെ സമാനമായ വാഗ്ദാനവുമായി എത്തിയ കാരവാനുകളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ലേഖനം പറയുന്നു. കേരളത്തിന്‍പെ പുതിയതും പകരംവയ്ക്കാമാവാത്തതുമായ ക്യാംപര്‍ ടൂറിസത്തില്‍ ആയിരത്തിലധികം ക്യാമ്പർമാർ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു.
"ധ്യാനം, യോഗാഭ്യാസങ്ങൾ, ആയുർവേദ ചികിത്സകൾ, യോജിച്ച ഭക്ഷണം" എന്നിവ വാഗ്ദാനം ചെയ്യുന്ന അമൽ താമര എന്ന പുതിയ ആയുർവേദ റിട്രീറ്റിനെക്കുറിച്ചും ലേഖനം പരാമര്‍ശിച്ചിരിക്കുന്നു.
അഹ്മദാബാദ്
ഇന്ത്യയിലെ ആദ്യത്തെ ലോകപൈതൃക നഗരമായ അഹ്മദാബാദിനെ പൗൗരാണിക നേട്ടങ്ങളും സമകാലിക കണ്ടുപിടുത്തങ്ങളും ചേര്‍ന്ന് സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ മെക്കയാക്കി മാറ്റുന്നു എന്നാണ് ടൈം മാഗസിന്‍ കുറിച്ചത്. നദിയുടെ തീരത്ത് 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി ആശ്രമത്തെയും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നൃത്തോത്സവമായ നവരാത്രി ആഘോഷങ്ങളെയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സയന്‍സ് സിറ്റിയെയും കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
PC:Satyajeet Mazumdar
മറ്റ് പ്രധാന ഇടങ്ങള്‍
പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രധാന ഇടങ്ങള്‍.
PC:Matthias Mullie
മറ്റ് പ്രധാന ഇടങ്ങള്‍
പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട എന്നിവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രധാന ഇടങ്ങള്‍.
PC:Matthias Mullie