കഴിഞ്ഞ പതിനാറ് വർഷം നീണ്ട കാത്തിരിപ്പിന് അവസാനം. ഉത്തരാഖണ്ഡിൽ ചാർ ധാം ക്ഷേത്ര തീർത്ഥാടനത്തിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള റോപ്പ് വേ എന്ന ദീർഘകാല സ്വപ്നത്തിന് പരിസ്ഥിതി, വനം മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചു. അതനമുസരിച്ച് പദ്ധതിയുടെ ആവശ്യങ്ങൾക്കായി 3.8 ഹെക്ടർ ഭൂമി ഇപ്പോള്‍ കൈമാറ്റം നടത്തുവാനാണ് ധാരണയായിട്ടുള്ളത്. 3.7 കിലോമീറ്റർ നീളത്തിലുള്ള റോപ് വേ ഇവിടുത്തെ വികസനത്തെ മാത്രമല്ല, വിനോദസഞ്ചാരത്തെയും വളർച്ചയെയും നിർണ്ണയിക്കുന്ന ഘടകമായി മാറുകയും ചെയ്യും.

PC:Jenna Neal/Unsplash
യാത്ര സമയം വെറും പത്ത് മിനിട്ട്
ഖർസാലി ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന റോപ് വേ, യമുനോത്രി തീർത്ഥാടന കേന്ദ്രവുമായി ബന്ധിപ്പിക്കുമ്പോൾ ആകെ 3.7 കിലോമീറ്റർ ദൂരമായിരിക്കും ഉണ്ടാവുക. നിലവിൽ ട്രക്കിങ് വഴി യമുനോത്രിയിൽ എത്തിപ്പെടുന്നതിന് അഞ്ച് മണിക്കൂർ സമയമാണ് വേണ്ടിവരിക.
ജങ്കിച്ചട്ടിയിൽ നിന്ന് ആരംഭിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ യാത്രയാണ് നിലവിൽ ഗംഗോത്രിയിലെത്തുവാനുള്ള മാർഗ്ഗം.
കുടുങ്ങിക്കിടക്കുന്ന പദ്ധതി
പലവിധ കാരണങ്ങളാൽ കഴിഞ്ഞ പതിനീറ് വർഷത്തിലേറെയായി സര്‍ക്കാരിന്‍റെ ചുവപ്പുനാടകളിൽ പദ്ധതി കുടുങ്ങിക്കിടക്കുകായിരുന്നു. 2006 ൽ ആയിരുന്നു റോപ്വേ നിർമ്മാണപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനായി പ്രദേശവാസികൾ 1.5 ഹെക്ടർ സ്ഥലം ടൂറിസം വകുപ്പിന് വിട്ടുകൊടുത്തിരുന്നുവെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല.
തീർത്ഥാടകർക്കും പ്രയോജനപ്രദം
യമുനോത്രി ധാമിലേക്കുള്ള തീർത്ഥാടകരാണ് ഈ പാതയെ ആശ്രയിക്കുന്നവർ. കഠിനമായ യാത്ര പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ട്രെക്കിംഗിനിടെ അപകടങ്ങൾ സംഭവിക്കുന്നതും പലപ്പോഴും പതിവാണ്. ഇത്രയും ഉയരത്തിലുള്ള യാത്രയ്ക്ക് ശരീരം പൊരുത്തപ്പെടാത്തതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം. എന്നാൽ റോപ് വേ വരുന്നതോടെ യാത്രാ സമയം കുറയ്ക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്യാൻ സാധിക്കും.
ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ചാർ ധാം യാത്രയിൽ 81 തീർത്ഥാടകർ യമുനോത്രി തീർത്ഥാടനത്തിനിടെ മരിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്‍റെ മുന്നോട്ടുള്ള പ്രവർത്തനത്തിലൂടെ ഈ വേനൽക്കാലത്ത് നിർമ്മാണം ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി ജില്ലാ ടൂറിസം ഓഫീസർ രാഹുൽ ചൗബെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഈ വർഷത്തെ ചാർധാം തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 20 മുതൽ ആരംഭിക്കും. യമുനോത്രിയിൽ ആരംഭിക്കുന്ന ചാർധാം തീർത്ഥാടനം തുടർന്ന് ഗംഗോത്രിയിലേക്ക് പോകുന്നു. ഗംഗോത്രിയിൽ നിന്നും കേദാർനാഥിലേക്കും അവിടുന്ന് ബദ്രിനാഥിലേക്കും പോയാണ് തുടർന്നുള്ള യാത്രകള്‍.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













