Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര പേടിക്കണോ? കഴിഞ്ഞ 13 വർഷത്തിലെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടന്ന വർഷം,

ബാംഗ്ലൂർ യാത്ര പേടിക്കണോ? കഴിഞ്ഞ 13 വർഷത്തിലെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടന്ന വർഷം,

ബാംഗ്ലൂർ.. ഗാർഡൻ സിറ്റിയായ ബാംഗ്ലൂർ എന്നും എപ്പോഴും സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരമാണ്. ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിറ്റികളിലൊന്ന്. കാര്യങ്ങൾ എന്നാൽ ഇത്ര സ്മൂത്താണോ ബാംഗ്ലൂരിൽ... പ്രത്യേകിച്ച് റോഡിന്‍റെ കാര്യത്തില്‍? കണക്കുകൾ പറയുന്നത് ബാംഗ്ലൂര്‍ ഒരു സുരക്ഷിത നദരമല്ല എന്നാണ്. ഇരുചക്ര വാഹനത്തിൽ റോഡിലേക്കിറങ്ങാനും ഒന്നു റോഡ് മുറിച്ചു കടക്കാനും ഇവിടെ ചില്ലറ ധൈര്യമൊന്നും പോര!

2023ൽ ബെംഗളുരു നഗരത്തിലുണ്ടായ റോഡ് അപകടങ്ങളിൽ ശരാശരി 75 പേർ ഒരു മാസം മരിച്ചു എന്നാണ് ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് പറയുന്നത്. 2023 ജനുവരി മുതൽ നവംബർ വരെ 794 അപകടങ്ങളിലായി 823 പേർ മരിച്ചതായാണ് ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 13 വർഷത്തിനിടയിലെ റോഡപകടങ്ങളിൽ ഏറ്റവും മരണനിരക്ക് കൂടിയ ഒരു വർഷമായും 2023 മാറിയിരിക്കുകയാണ്.

Road Accidents In Bangalore

2011 ന് ശേഷം 2011 ന് ശേഷം ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടന്ന് വർഷമായും ഇതോടെ ബാംഗ്ലൂർ മാറിയിരിക്കുകയാണ്. ഇതിനു മുൻപ് 2016-ൽ ആണ് ഏറ്റവും കൂടുതൽ റോഡപകടങ്ങളെ തുടർന്നുള്ള മരണം ന
ന്ന വർഷം. ഈ വർഷം നവംബർ വരെ നഗരത്തിൽ 4,499 റോഡ് അപകടങ്ങൾ രേഖപ്പെടുത്തി.

മാത്രമല്ല, റോഡപകടങ്ങൾ മരണത്തിലേക്ക് നയിക്കുന്നതിന്റെ ശതമനവും വർധിക്കുന്നുണ്ടെന്നാണ് കണക് പറയുന്നത്. 016-ലെ റോഡപകടങ്ങളിൽ 10 ശതമാനത്തിലധികം മാരകമായിരുന്നെങ്കിൽ 2023-ലെ റോഡപകടങ്ങളിൽ 17 ശതമാനവും മരണകാരണമാകുന്നുണ്ടത്രെ.

ബെംഗളുരുവിലെ സ്ഥിരം അപകട മേഖലകൾ

സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിന് (സിബിഡി) അപ്പുറത്തുള്ള പ്രദേശങ്ങളിലാണ് മാരകമായ അപകടങ്ങൾ കൂടുതലും നടക്കുന്നത് എന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. യെലഹങ്ക ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 54 മാരകമായ അപകടങ്ങളും 59 മരണങ്ങളുമാണ് ഈ വർഷം നവംബര് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കെങ്കേരിയിൽ 50 അപകടങ്ങളും 51 മരണങ്ങളും ദേവനഹള്ളിയിൽ 49 അപകടങ്ങളും 51 മരണങ്ങളും നടന്നിട്ടുണ്ട്. എല്ലാ റോഡുകളിലെയും ഉയർന്ന വാഹന സാന്ദ്രതയാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാഹന സാന്ദ്രത കുറവും വാഹനങ്ങളുടെ വേഗത വളരെ കൂടുതലും ഉള്ള എക്സ്റ്റൻഷൻ ഏരിയകളിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു. ഈ പ്രദേശങ്ങളിൽ പലതിലും റോഡ് സുരക്ഷാ നടപടികളും കുറവാണെന്ന്ജോയിന്റ് കമ്മീഷണർ എം എൻ അനുചേത് പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

വർദ്ധിച്ചുവരുന്ന ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിശീർഷ മരണനിരക്ക് കുറഞ്ഞുവരികയാണെന്നും അതേസമയം ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011-ൽ 84.4 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ റോഡുകളിൽ 50.33 ലക്ഷം വാഹനങ്ങളുണ്ടായിരുന്നു. ഈ കണക്ക് 2023-ൽ (നവംബർ വരെ) 130 ലക്ഷം ജനസംഖ്യയിൽ ഏകദേശം 110 ലക്ഷം വാഹനങ്ങളായി വർദ്ധിച്ചുവെന്നും അദ്ദേഹം പറയുന്നു.

ബാംഗ്ലൂരിലെ റോഡ് അപകടങ്ങൾ 2012 മുതൽ 2023 വരെ

2012 ആകെ അപകടങ്ങള്‍- 740
മരണം- 760

2016- ആകെ അപകടങ്ങള്‍- 754
മരണം- 793

2019- ആകെ അപകടങ്ങള്‍- 744
മരണം- 766

2022- ആകെ അപകടങ്ങള്‍- 751
മരണം- 771

2023 (നവംബർ വരെ)- ആകെ അപകടങ്ങള്‍- 794
മരണം-823

കണക്കുകൾക്ക് കടപ്പാട്- ഡെക്കാൻ ഹെറാൾഡ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+