Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പാവഗഢ്

മഹാകാളിയുടെ അനുഗ്രഹം തേടി പാവഗഢില്‍

12

ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം  എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്‍റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ് മഹാകാളി ക്ഷേത്രം  പാവഗഢ്കുന്നിന് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.  മഹമൂദ് ബെഗ്ദ ചമ്പാനര്‍ പിടിച്ചടക്കിയ കാലഘട്ടത്തെ പോലും അതിജീവിക്കാന്‍ സാധിച്ചു എന്നത് ഈ ക്ഷേത്രത്തിന്‍റെ മഹാത്മ്യത്തെ എടുത്തുകാണിക്കുന്നു.

ഋതുഭേദമന്യേ തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുന്ന ക്ഷേത്രമാണ് പാവഗഢിലെ മഹാകാളി ക്ഷേത്രം. റോപ് വേ വഴിയോ കാല്‍നടയായോ നിങ്ങള്‍ക്ക് ക്ഷേത്രത്തിലെത്താം. ശ്രീകോവിലിനുള്ളില്‍ മാതാ കാളികയുടെ  വിഗ്രഹം കാണാം. ഉടല്‍ഭാഗമില്ലാത്ത ഈ വിഗ്രഹത്തില്‍ കാണാനാവുക ചുവന്ന നിറത്തിലുള്ള ദേവിയുടെ മുഖമാണ്. മഹാകാളിയുടെ പൂര്‍ണകായ വിഗ്രഹങ്ങള്‍, ബഹുചരയുടെ താന്ത്രിക യന്ത്രങ്ങള്‍ എന്നിവയും ക്ഷേത്രത്തിലുണ്ട്.

സോളാങ്കി രജപുത്രര്‍ പണികഴിപ്പിച്ച കോട്ട പാവഗഢിലെ കൗതുകക്കാഴ്ചയാണ്. കാലങ്ങള്‍ക്ക് മുന്‍പേ പണിത കോട്ട ഇപ്പോഴും പൂര്‍ണമായി നശിക്കാതെ ഇവിടെയുണ്ട്. കോട്ടയുടെ ഉള്‍ഭാഗത്തായി പത്താം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിനുപുറമെ പതിനഞ്ചാം നൂറ്റാണ്ടിന് മുന്‍പായി നാഗര മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഹിന്ദു ക്ഷേത്രങ്ങളും, ജൈന ക്ഷേത്രങ്ങളും കോട്ടയിലുണ്ട്.

പാവഗഢ് പ്രശസ്തമാക്കുന്നത്

പാവഗഢ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പാവഗഢ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പാവഗഢ്

  • റോഡ് മാര്‍ഗം
    ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ബസ്സുകള്‍ മുഖേന പാവഗഢിനോട് അടുത്തുകിടക്കുന്ന വഡോദരയിലേക്ക് എത്തിച്ചേരാം. വഡോദരയില്‍ നിന്നും പാവഗഢിലേക്ക് തുടര്‍ച്ചയായി ബസ്സുകളുണ്ട്. ഉദയ്പൂര്‍, ജയ്പൂര്‍, ജോധ്പൂര്‍, പുണെ, നാസിക് തുടങ്ങി പല നഗരങ്ങളിലേക്കും പാവഗഢില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വഡോദര റെയില്‍വേ സ്റ്റേഷന്‍ ആണ് പാവഗഢിനോട് ഏറ്റവും അടുത്തുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും ഇവിടെനിന്ന് ട്രെയിന്‍ സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വഡോദര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നാല്‍ അനായാസേന പാവഗഢിലെത്താം. ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഗോവ തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വഡോദര എയര്‍പോര്‍ട്ട് വഴി എത്തിച്ചേരാന്‍ സാധിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed