Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പൊള്ളാച്ചി

പൊള്ളാച്ചി: കച്ചവടകേന്ദ്രങ്ങളുടെ പറുദീസ

29

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. സൗത്ത് കോയമ്പത്തൂരിലുള്ള ഈ സ്ഥലം ജില്ലയിലെ രണ്ടാമത്തെ വലിയ ടൗണാണ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ ലഭിക്കുന്നതിനൊപ്പം മനോഹരമായ പ്രകൃതിസൗന്ദര്യവും ഇവിടം സ്വന്തമാക്കുന്നു. പൊള്ളാച്ചിയിലെ പ്രകൃതി സൗന്ദര്യം ചലച്ചിത്ര പ്രവര്‍ത്തകരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. ഇതിനകം ആയിരത്തി അഞ്ഞൂറോളം സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

പൊള്ളാച്ചിയിലെ കാഴ്ചകള്‍

പൊള്ളാച്ചിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം സുബ്രഹ്മണ്യര്‍ ക്ഷേത്രമാണ്. പൊള്ളാച്ചിയിലെ ശര്‍ക്കര മാര്‍ക്കറ്റ് ഏഷ്യയിലെ ഏറ്റവും വലുതാണ്. ഇവിടുത്തെ പച്ചക്കറി മാര്‍ക്കറ്റ് മധ്യകേരളത്തിലേക്ക് ഏറ്റവുമധികം പച്ചക്കറി കയറ്റിയയക്കുന്ന ഒരു കേന്ദ്രമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയും, ഇരുമ്പ് വില്പന കേന്ദ്രവും ഇവിടെയാണ്. മാര്‍ക്കറ്റുകള്‍ക്ക് പുറമെ നിരവധി ഡാമുകളും സന്ദര്‍ശകര്‍ക്ക് കാഴ്ചയൊരുക്കി സമീപപ്രദേശങ്ങളിലായുണ്ട്.

നിരാര്‍, ആഴിയാര്‍, മീങ്കര, ഷോളയാര്‍, പെരുവാരിപ്പള്ളം എന്നിവ ഇവിടുത്തെ പ്രമുഖ ഡാമുകളാണ്. രാമലിംഗ സൗദേശ്വരി അമ്മന്‍ ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മസാനി അമ്മന്‍ തിരുക്കോവില്‍, ആലഗുനാച്ചി അമ്മന്‍ ക്ഷേത്രം, തിരുമൂര്‍ത്തി ക്ഷേത്രം, സുലക്കല്‍ മാരിയമ്മന്‍ തിരുക്കോവില്‍, ശ്രീ വേലായുധസ്വാമി തിരുക്കോവില്‍, എച്ചനാരി വിനായഗര്‍ തിരുക്കോവില്‍, അമ്പരപ്പാളയം ദര്‍ഗ, അരുള്‍മിഗു പ്രശാന്ത വിനായഗര്‍ ക്ഷേത്രം എന്നിവ പൊള്ളാച്ചിയിലെ പ്രധാന ക്ഷേത്രങ്ങളാണ്.

ആഴിയാര്‍ സിദ്ധാശ്രമം, അണ്ണാമലൈ വന്യജീവി സംരക്ഷണ കേന്ദ്രം, ടോപ്സ്ലിപ്, വാള്‍പാറൈ, മസാനിയമ്മന്‍ ക്ഷേത്രം, അമരാവതി ഡാം, ക്രോക്കഡൈല്‍ പാര്‍ക്ക് എന്നിവയും പൊള്ളാച്ചിക്കടുത്ത് സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ചരിത്രത്തിലൂടെ

പൊരുള്‍ ആച്ചി എന്നായിരുന്നു പൊള്ളാച്ചിയുടെ പഴയ പേര്. പ്രകൃതി സമ്പത്തിന്‍റെയും, സൗഭാഗ്യത്തിന്‍റെയും നാട് എന്നാണ് ഇതിനര്‍ത്ഥം. മുടികൊണ്ട ചോളനല്ലൂര്‍ എന്ന പേരിലാണ് കുലോത്തുംഗചോളന്‍ മൂന്നാമന്‍റെ ഭരണകാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്.  എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. ഇതൊരു ശിവക്ഷേത്രമായാണ് പണ്ടുമുതല്‍ കരുതിപ്പോന്നത്.

ഈ പ്രദേശം പൊരുള്‍ ആച്ചി എന്ന പേരിലും അറിയപ്പെട്ടു. സമ്പന്ന ഭരണകൂടത്തിന്‍റെ നാട് എന്നാണ് ഇതിനര്‍ത്ഥം. പൊള്ളാച്ചി ചന്തൈ എന്ന പേരിലാണ് മാര്‍ക്കറ്റ് അറിയപ്പെട്ടത്. വളരെ പ്രശസ്തമായ ഒരിടമാണിത്.

പൊള്ളാച്ചിയില്‍ എങ്ങനെ എത്താം?

കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടാണ് പൊള്ളാച്ചിക്കടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍്ട്ട്. ഇവിടെ നിന്ന് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേക്കും, ഗള്‍ഫിലേക്കും, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും വിമാനസര്‍വ്വീസുണ്ട്. ഇവിടെ അടുത്ത് തന്നെയാണ് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള പ്രധാന റെയില്‍വേസ്റ്റേഷന്‍.

കാലാവസ്ഥ

വര്‍ഷം മുഴുവനും തെളിഞ്ഞ, സുഖകരമായ കാലാവസ്ഥയാണ് പൊള്ളാച്ചിയിലേത്. അതുകൊണ്ട് തന്നെ എല്ലാക്കാലത്തും പൊള്ളാച്ചി സന്ദര്‍ശനയോഗ്യമാണ്. മഴക്കാലത്തും, ശൈത്യകാലത്തും ഈ പ്രദേശം ഏറെ മനോഹരമായി കാണപ്പെടും.

പൊള്ളാച്ചി പ്രശസ്തമാക്കുന്നത്

പൊള്ളാച്ചി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പൊള്ളാച്ചി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പൊള്ളാച്ചി

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍ ബസുകളും, ഡീലക്സ് പ്രൈവറ്റ് ബസുകളും സമീപ നഗരങ്ങളില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്നു. കോയമ്പത്തൂര്‍, ഡിണ്ടിഗല്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും. ഇവിടേക്കുള്ള ബസ് യാത്ര വളരെ സുഖകരമാണ്. പൊള്ളാച്ചിയിലേക്ക് ടാക്സികളും സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മെയിന്‍ ലൈനില്‍ തന്നെയാണ് പൊള്ളാച്ചി റെയില്‍വേ സ്റ്റേഷന്‍. അതിനാല്‍ നിരവധി ട്രെയിനുകള്‍ ഇതുവഴി കടന്നുപോകുന്നു. ട്രെയിനില്‍ സുഗമമായി പൊള്ളാച്ചിയില്‍ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോയമ്പത്തുരാണ് പൊള്ളാച്ചിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടേക്ക് 40 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് ടാക്സി ലഭിക്കും. ഏകദേശം 600 രൂപ ടാക്സിചാര്‍ജ്ജ് നല്കേണ്ടി വരും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu