ഉത്തര്‍പ്രദേശിലെ ഒരു ജില്ലയായ പ്രതാപ്ഗഡിന് ആ പേര് ലഭിച്ചത് ജില്ലാ ആസ്ഥാനമായ ബേലപ്രതാപില്‍ നിന്നാണ്. ചരിത്രമനുസരിച്ച് അജിത്ത് പ്രതാപ് സിങ്ങ് എന്ന പ്രാദേശിക ഭരണാധികാരി അറോറിനടുത്തുള്ള രാംപൂര്‍ തന്‍റെ ആസ്ഥാനമാക്കി. തന്‍റെ ഭരണകാലത്ത് അദ്ദേഹം ഇവിടെ ഒരു കോട്ട പണികഴിപ്പിക്കുകയും അതിന് പ്രതാപ്ഗഡ് എന്ന് പേര് നല്കുകയും ചെയ്തു. 1858 ല്‍ പ്രതാപ്ഗഡ് ജില്ല രൂപീകരിച്ചപ്പോള്‍ അതിന് ബേല പ്രതാപഗഡ് എന്ന് പേര് നല്കി. ബേല എന്നത് സായ് നദിയുടെ കരയിലുള്ള ബേല ഭവാനിക്ഷേത്രത്തെയാണ് സൂചിപ്പിക്കുന്നത്.
പ്രതാപ്ഗഡിലെ കാഴ്ചകള്‍
ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതവും, രാമായണവും വരെ പ്രതാപഗഡിന്‍റെ ചരിത്രം നീളുന്നു. ശ്രീരാമന്‍ ഇവിടെ വന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ബേല ഭവാനിക്ഷേത്രം. മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഭയാഹരണ്‍ നാഥ് ധാം ഇവിടെയാണ്.
പാണ്ഡവന്‍മാരിലൊരാളായ ഭീമന്‍, ബക്സര്‍ എന്ന രാക്ഷസനെ വധിച്ചത് ഇവിടെ വച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെയാണ്ഭയാഹരണ്‍ നാഥ് ധാം പണിതിരിക്കുന്നത്. പ്രതാപ്ഗഡ് നഗരത്തിലൂടെ ഒഴുകുന്ന സായ് നദി ഹിന്ദു വിശ്വാസപ്രകാരം ഒരു പുണ്യനദിയായാണ് കരുതപ്പെടുന്നത്. ഇവിടെ തീര്‍ത്ഥാടകര്‍ സ്നാനം നടത്തുന്നു. ഹിന്ദുമതവിശ്വാസികളെ കൂടാതെ ബുദ്ധമത വിശ്വാസികളുടെ സന്ദര്‍ശന കേന്ദ്രമായ കോട ആശ്രമവും ഇവിടെയാണ്.



Click it and Unblock the Notifications