Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രണക്പൂര്‍

രണക്പൂര്‍ അഥവാ ക്ഷേത്രനഗരം

20

രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമത്തിലെ പ്രധാന ആകര്‍ഷണം പുരാതനമായ ജൈനക്ഷേത്രങ്ങളാണ്. ആരവല്ലി പര്‍വതത്തിന്‍െറ പടിഞ്ഞാറന്‍ നിരകളില്‍ ഉദയ്പൂരിനും ജോദ്പൂരിനും മധ്യെയാണ് രണക്പൂര്‍ സ്ഥിതി ചെയ്യുന്നത്. ജൈന മതസ്ഥര്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കുന്ന 15ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന രണക്പൂര്‍ ജൈന ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.  

മറ്റു ആകര്‍ഷണങ്ങള്‍

സൂര്യക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. രഥം തെളിച്ചുവരുന്ന സൂര്യദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. സുര്യനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ സ്ഥലം ഇവിടെയത്തെുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടെയത്തെുന്ന സന്ദര്‍ശകര്‍ ജൈന മതസ്ഥരുടെ പ്രഥാന തീര്‍ഥാടന കേന്ദ്രമായ സാദ്രിയും സന്ദര്‍ശിക്കാറുണ്ട്. മുച്ചല്‍ മഹാവീര്‍ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.  

കുംഭല്‍ഗര്‍ വന്യജീവി സങ്കേതത്തിന് അകത്തുള്ള ഗനേറോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഈ ശിവക്ഷേത്രത്തിന്‍െറ ആകര്‍ഷണം ഇവിടത്തെ പ്രതിഷ്ഠക്ക് മീശയുണ്ട് എന്നതാണ്. ജൈനരുടേതക്കം 11 ക്ഷേത്രങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഇവിടെയുള്ള ഗജാനന്ദ് ക്ഷേത്രവും സുപ്രസിദ്ധമാണ്.

രണക്പൂറിന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള നര്‍ലായ് ഗ്രാമവും ജൈന,ഹിന്ദുക്ഷേത്രങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. സമുദ്രനിരപ്പില്‍ 1100 മീറ്റര്‍ ഉയരമുള്ള കുംഭല്‍ഗറിലെ മേവാര്‍കോട്ടയും പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. മ്യൂസിയമാക്കി രൂപാന്തരപ്പെടുത്തിയിട്ടുള്ള ഈ കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.

രണക്പൂര്‍ പ്രശസ്തമാക്കുന്നത്

രണക്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രണക്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രണക്പൂര്‍

  • റോഡ് മാര്‍ഗം
    രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളുമായി രണക്പൂര്‍ റോഡ് മാര്‍ഗം ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉദയ്പൂര്‍, ജയ്പൂര്‍,ജോദ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ബസ് സര്‍വീസ് ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    35 കിലോമീറ്റര്‍ അകലെയുള്ള ഫാല്‍നയാണ് റെയില്‍വേസ്റ്റേഷന്‍. ദല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ട്രെയിനുകള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. ഇവി2െ നിന്ന് ടാക്സി ബസ് സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    106 കിലോമീറ്റര്‍ അകലെ ഉദയ്പൂരിലുള്ള മഹാറാണാ പ്രതാപ് എയര്‍പോര്‍ട്ടില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ട്. അന്താരാഷ്ട്ര യാത്രികരാണെങ്കില്‍ ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കണക്ഷന്‍ ഫൈ്ളറ്റ് ലഭ്യമാണ്. ഇവിടെ നിന്ന് രണക്പൂരിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon