Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സജന്‍

ചരിത്രമറിയാനും സൗന്ദര്യം നുകരാനും സജന്‍

8

ഒട്ടേറെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ ടൂറിസം മാപ്പ് വൈവിധ്യം നിറഞ്ഞതാണ്. ചില ഭാഗങ്ങള്‍ ചരിത്രപരമായി പ്രത്യേകതയുള്ളതാണെങ്കില്‍ മറ്റുചിലത് മനോഹരമായ തീരദേശങ്ങളും ഇനിയും ചിലത് മികച്ച ഹില്‍ സ്‌റ്റേഷനുകളുമാണ്. ചിലതാവട്ടെ സംസ്‌കാരവൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നഗരങ്ങളും ചിലത് വളരെ വ്യത്യസ്തമായ ഗ്രാമജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമാണ് നല്‍കുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സജന്‍ എന്ന സ്ഥലം നല്ലൊരു വിനോദസഞ്ചാരകേന്ദ്രമാണ്.

മുംബൈ നഗരത്തില്‍ നിന്നും 113  കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന ഈ ചെറിയ നഗരത്തെ സാജന്‍ എന്നു പറയാറുണ്ട്. വനങ്ങളും പഴത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ പ്രകൃതിയാണ് സജന്റെ ഒരു പ്രത്യേകത. മറ്റൊന്ന് ഇതിന്റെ ചരിത്രപരമായ പ്രാധാന്യമാണ്. ചിക്കു(സപ്പോട്ട)വും മാവുമാണ് ഇവിടുത്തെ പ്രധാന കൃഷി. പുരാതന ഗ്രീക്കിലെ ഗണിതശാസ്ത്രജ്ഞനും ചിന്തകനുമെല്ലാമായിരുന്നു ക്ലോഡിയസ് ടോണമിയുടെ രേഖകളില്‍ സജനെക്കുറിച്ച് പരാമര്‍ശമുണ്ടത്രേ. ഭോജ് സാമ്രാജ്യകാലത്തുണ്ടാക്കിയ കൊഹോജ് കോട്ടയും മറ്റും സജനില്‍ കാണാം. 1530ല്‍ പോര്‍ച്ചുഗീസുകാര്‍ വന്ന് അധികാരം പിടിച്ചെടുത്തതോടെ സജന്റെ ടാന മയാംബുവെന്ന് അറിയപ്പെടാന്‍തുടങ്ങി. 1300 മുതല്‍ 1660വരെയുള്ള കാലഘട്ടത്തില്‍ സജന്‍ മുസ്ലീം സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

1660ല്‍ മറാത്ത രാജാക്കന്മാര്‍ സജന്‍ പിടിച്ചെടുക്കുകയും 1800വരെ സ്വന്തം അധീനതയിലാക്കിഭരിയ്ക്കുകയും ചെയ്തു. പിന്നീട് ഈ സ്ഥലം ബ്രിട്ടീഷുകാരുടെ കയ്യിലായി. മുംബൈ നഗരവുമായി അടുത്തുകിടക്കുന്നതുകൊണ്ടുതന്നെയാണ് സജന്‍ വിനോദസഞ്ചാരകേന്ദ്രമെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്.

പ്രകൃതിസൗന്ദര്യാരാധകര്‍ക്ക് കാണാനായി പലുസ വെള്ളച്ചാട്ടം, മൊഹോ ഖുര്‍ദ് അണക്കെട്ട് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളുണ്ട്. പലുസ വെള്ളച്ചാട്ടത്തിന്റെ ഉയരം 60 അടിയാണ്. വേനലിലും വര്‍ഷത്തിലുമെല്ലാം ഒരുപോലെ കാണാന്‍ കഴിയുന്ന വെള്ളച്ചാട്ടമാണിത്. ദി ടൈഗര്‍ കേവ്‌സ്, കൊഹോജ് ഹില്‍ ഫോര്‍ട്ട് എന്നിവയാണ് സജനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍. പേഷ്വ ക്ഷേത്രം, മഹാലക്ഷ്മി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍. വര്‍ഷത്തില്‍ ഏത് സമയത്തും യാത്രചെയ്യാവുന്ന സ്ഥലമാണ് സജന്‍. വിമാനമാര്‍ഗ്ഗവും റെയില്‍, റോഡുമാര്‍ഗ്ഗവുമെല്ലാം എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലം കൂടിയാണിത്.

സജന്‍ പ്രശസ്തമാക്കുന്നത്

സജന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സജന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സജന്‍

  • റോഡ് മാര്‍ഗം
    തൊട്ടടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം സജനിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ആഡംബര ബസുകളുമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    താനെ റെയില്‍വേ സ്റ്റേഷനാണ് സജന് തൊട്ടടുത്തുള്ളത്. മുംബൈ പോലുള്ള മറ്റു നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്കെത്തുക എളുപ്പമാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സജനിലെത്താന്‍ ടാക്‌സികളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് സജന് അടുത്തുള്ളത്. ഇവിടേയ്ക്ക് 108 കിലോമീറ്റര്‍ ദൂരമേയുള്ളു. എയര്‍പോര്‍ട്ടില്‍ നിന്നും സജനിലേയ്ക്ക് ടാക്‌സികള്‍ ലഭിയ്ക്കും. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ഏറെ വിമാനസര്‍വ്വീസുകളുണ്ട്. ഡിയു എയര്‍പോര്‍ട്ട്, ലോഹെഗാവ് എയര്‍പോര്‍ട്ട്, പുനെ, ഗിന്ധിനഗര്‍ എയര്‍പ്പോര്‍ട്ട്, നാസിക് എര്‍പോര്‍ട്ട് എന്നിവയാണ് സജന് അടുത്തുള്ള മറ്റ് ആഭ്യന്തര വിമാനത്താവളങ്ങള്‍. ഇവിടെനിന്നെല്ലാം എളുപ്പം സജനിലെത്തിച്ചേരാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed