Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിന്ധുദുര്‍ഗ്

കടല്‍ക്കോട്ടയും തീരങ്ങളുമുള്ള സിന്ധുദുര്‍ഗ്

14

മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്തെ മനോഹരമായ തീരദേശമാണ് സിന്ധുദുര്‍ഗ്. പ്രശസ്തമായ സിന്ധുദൂര്‍ഗ് കോട്ട ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സിന്ധ്ദുര്‍ഗ് ജില്ലയിലെ മാല്‍വന്‍ നഗരത്തിന്റെ തീരത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഒരുവശത്ത് പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലും ചേര്‍ന്നൊരുക്കുന്ന അപൂര്‍വ്വമായ സൗന്ദര്യമാണ് സിന്ധ്ദുര്‍ഗിലേത്. മനോഹരമായ ബീച്ചുകള്‍, ബാക് വാട്ടര്‍, വെള്ളച്ചാട്ടങ്ങള്‍, കോട്ടകള്‍, ക്ഷേത്രങ്ങള്‍ എന്നുതുടങ്ങി അനേകം ആകര്‍ഷകഘടകങ്ങളുണ്ടിവിടെ.

സിന്ധുദുര്‍ഗിലെ ഏറ്റവും വിശേഷപ്പെട്ടകാര്യം സിന്ധ്ദുര്‍ഗ് കോട്ടതന്നെയാണ്. സിന്ധുവെന്നാല്‍ സുദ്രമെന്നും ദുര്‍ഗ് എന്നാല്‍ കോട്ടയെന്നുമാണ് അര്‍ത്ഥം. സമുദ്രതീരത്തെ കോട്ട എന്നഅര്‍ത്തത്തിലാണ് സിന്ധ്ദൂര്‍ഗ് എന്ന പേരുവന്നത്. മഹാനായ മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതിശിവജിയാണ് സിന്ധുദുര്‍ഗ് പണികഴിപ്പിച്ചത്. അറബിക്കടലിന്റെ തീരത്തെ ഈ പാറകള്‍ നിറഞ്ഞ ഭൂപ്രകൃതി ശത്രുക്കളെ അകറ്റിനിര്‍ത്താന്‍ പറ്റിയതാണെന്ന തിരിച്ചറിവോടെയാണ് അദ്ദേഹം ഈ കോട്ട പണികഴിപ്പിച്ചത്. അറബിക്കടലില്‍ നിന്നും കാണാന്‍ കഴിയുമെങ്കിലും അകത്ത് കയറിപ്പറ്റാന്‍ അത്രയെളുപ്പം കഴിയാത്തരീതിയിലാണ് ഈ കോട്ട നിര്‍മ്മിച്ചത്.

ബീച്ചുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കൂടാതെ മറ്റ് ഒട്ടേറെ കോട്ടകളുമുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട കടല്‍ക്കോട്ടകളില്‍ ഒന്നാണ് സിന്ധുദുര്‍ഗ്. പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചവയാണ് മറ്റ് കോട്ടകള്‍. 42 ദൂര്‍ഗങ്ങളാണ് ഈ കോട്ടയില്‍ സ്ഥാപിച്ചത്. ഇവയെല്ലാം നിര്‍മ്മിക്കാനായി 73000 കിലോഗ്രാം ഇരുമ്പ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഒരുകാലത്ത് ഹിന്ദുക്കള്‍ക്ക് സമുദ്രസഞ്ചാരം പാടില്ലെന്നായിരുന്നു വിശ്വസിക്കപ്പെട്ടിരുന്നത്. അത്തരമൊരു കാലത്താണ് ഹിന്ദുവായ ശിവജി ഈ കടല്‍ക്കോട്ട നിര്‍മ്മിയ്ക്കുന്നത്. അദ്ദേഹത്തിനുള്ളിലെ വിപ്ലവകാരിയാണ് ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടാവുകയെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. മറാത്തശൈലിയില്‍ നിര്‍മ്മിച്ച ഈ കോട്ട കാണാനായി ഒട്ടേറെ സഞ്ചാരികളാണ് പ്രതിവര്‍ഷം എത്തുന്നത്. ദേവ്ബാഗിലെ വിജയദുര്‍ഗ് കോട്ട, തിലരി ഡാം, നവദുര്‍ഗ ക്ഷേത്രം എന്നിവയെല്ലാമാണ് ഇവുടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സായി ബാബ ക്ഷേത്രങ്ങളില്‍ ഒന്ന് സിന്ധുദുര്‍ഗിലാണുള്ളത്.

സിന്ധുദുര്‍ഗിനെക്കുറിച്ച് കൂടുതല്‍

മനോഹരമായ മലനിരകള്‍, അതിലും സുന്ദരമായ കടല്‍ത്തീരങ്ങള്‍ ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍ ഇതാണ് ചുരുക്കിപ്പറഞ്ഞാല്‍ സിന്ധുദുര്‍ഗ്. അല്‍ഫോന്‍സാ മാമ്പഴം, കശുവണ്ടിപ്പരിപ്പ്, ജാമുന്‍ എന്നിങ്ങനെ ഭക്ഷണവസ്തുക്കളിലെ വൈവിധ്യം വേറെ. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളില്‍ ഇവിടുത്തെ കടല്‍ത്തീരത്തിന്റെ ദൃശ്യം കാണേണ്ടതുതന്നെയാണ്. ഏതാണ്ട് 20 അടി അകലത്തില്‍വരെ തെളിഞ്ഞ വെള്ളത്തിലൂടെ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയും. ഇന്ത്യക്കാരെപ്പോലെതന്നെ വിദേശികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട തീരങ്ങളിലൊന്നാണിത്. സ്‌കൂബ ഡൈവിങ്, സ്‌നോര്‍കെല്ലിങ് തുടങ്ങിയ വിനോദങ്ങള്‍ക്കും ഇവിടെ അവസരമുണ്ട്. തീരത്ത് കാണുന്ന പവിഴപ്പുറ്റുകളുടെ കാഴ്ചയും മനോഹരമാണ്.

ജില്ലയിലെ കൂടുതല്‍ ഭാഗങ്ങളും നല്ലവനങ്ങളാണ്. അതിനാല്‍ത്തന്നെ പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയുമെല്ലാം ഇഷ്ടതാവളമാണിവിടം. പുള്ളിപ്പുലി, കീരി, കാട്ടുമുയല്‍, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ ഒട്ടേറെ മൃഗങ്ങലെയും ഇവിടെ കാണാം. മല്‍വാനി ഭക്ഷ്യവിഭവങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. സിന്ധുദുര്‍ഗിലെത്തിയാല്‍ ഇവിടുത്തെ പ്രാദേശിക രുചിയറിയാതെ പോകരുത്. കടല്‍വിഭവങ്ങളാണ് ഇവിടുത്തെ പ്രധാന ഭക്ഷണം.

ഈര്‍പ്പം കൂടുതലുള്ള അന്തരീക്ഷമാണ് ഇവിടുത്തേത്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ചൂട് കൂടുതലായിരിക്കും. വേനല്‍ക്കാലത്ത് ഇവിടെയെത്തിയാല്‍ കൂടുതല്‍ ചുറ്റിത്തിരിയലൊന്നും സാധ്യമല്ല, കടുത്തചൂട് തന്നെയാണ് ഇതിന് കാരണം. സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ്. തീരദേശമായതിനാല്‍ത്തന്നെ മഴയും ഇവിടെയല്‍പ്പം കടുത്തതാണ്. മഴആസ്വദിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് യാത്രയ്ക്ക് മഴക്കാലം തിരഞ്ഞെടുക്കുകയുമാകാം.

മുംബൈ നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തിലാണ് സിന്ധുദുര്‍ഗ്. വിമാനമാര്‍ഗ്ഗവും റെയില്‍, റോഡ്മാര്‍ഗ്ഗവുമെല്ലാം സുഖകരമായി ഇവിടെയെത്താം. മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സിന്ധ്ദുര്‍ഗിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ദേശീയപാത 17 ഇതുവഴിയാണ് കടന്നുപോകുന്നത്. മുംബൈ, ഗോവ, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നി്‌ന്നെല്ലാം ഇവിടേയ്‌ക്കെത്താന്‍ എളുപ്പമാണ്. 80കിലോമീറ്റര്‍ അകലെകിടക്കുന്ന ഗോവ എയര്‍പോര്‍ട്ടാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

സിന്ധുദുര്‍ഗ് പ്രശസ്തമാക്കുന്നത്

സിന്ധുദുര്‍ഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിന്ധുദുര്‍ഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിന്ധുദുര്‍ഗ്

  • റോഡ് മാര്‍ഗം
    മുംബൈ, പനജി, പുനെ, കോലാപൂര്‍, രത്‌നഗിരി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ബസ് യാത്ര താരതമ്യേന ചെലവുകുറഞ്ഞതാണെങ്കിലും എല്ലാസമയത്തും തിരക്കുകൂടുതലായിരിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    രാജ്യത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും റെയില്‍മാര്‍ഗ്ഗം ഇവിടെയെത്തുക എളുപ്പമാണ്. സിന്ധുദുര്‍ഗ്ഗില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്, പക്ഷേ എല്ലാ ദീര്‍ഘദൂര തീവണ്ടികള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. സാവന്ത് വാഡി, കുടല്‍ സ്റ്റേഷനുകളാണ് തൊട്ടടുത്തുള്ള പ്രധാനറെയില്‍വേ സ്റ്റേഷനുകള്‍. ഇവിടങ്ങളിലേയ്ക്ക് യഥാക്രമം 35 കിമി, 25 കിമി ദൂരമേയുള്ളു. കൊങ്കണ്‍ റെയില്‍വേ ലൈനിലാണ് സിന്ധുദുര്‍ഗ് സ്റ്റേഷന്‍ വരുന്നത്. സ്റ്റേഷനില്‍ നിന്നും നഗരത്തിലേയ്‌ക്കെത്താന്‍ ടാക്‌സികളും ബസുകളുമുണ്ട്. ഗോവയില്‍ നിന്നും മുംബൈയില്‍ നിന്നും മണ്ഡോവി എക്‌സ്പ്രസ്, കൊങ്കണ്‍ കന്യ എക്‌സ്പസ് എന്നിവയില്‍ യാത്രചെയ്താല്‍ സിന്ധുദുര്‍ഗില്‍ എത്താം. മുംബൈയില്‍ നിന്നും റെയില്‍മാര്‍ഗ്ഗം സിന്ധുദുര്‍ഗിലെത്താന്‍ 9മണിക്കൂറെടുക്കും. ഗോവയില്‍ നിന്നാണെങ്കില്‍ 2 മണിക്കൂര്‍ മാത്രമേ യാത്രചെയ്യേണ്ടതുള്ളു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗോവയിലെ ഡബോലിം എയര്‍പോര്‍ട്ടാണ് സിന്ധുദുര്‍ഗിനടുത്തുള്ളത്. 130 കിലോമീറ്ററാണ് എയര്‍പോര്‍ട്ടിലേയ്ക്കുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും ധാരാളം ടാക്‌സികളും മറ്റും ലഭ്യമാണ്. കോലാപൂര്‍ വിമാനത്താവളം(91 കിലോമീറ്റര്‍), ലോഹെഗാവ് വിമാനത്താവളം(276 കിമി), ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (344 കിമി), എന്നിവയാണ് മറ്റ് വിമാനത്താവളങ്ങള്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat