Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശിവകാശി

ശിവകാശി -  ഇവിടെയാണ് കാശിയിലെ ശിവലിംഗം

11

ശിവകാശി എന്ന സ്ഥലം കരിമരുന്ന് ഉത്പന്നങ്ങളുടെയും, തീപ്പെട്ടി വ്യവസായത്തിന്‍റെയും പേരില്‍ ഏറെ പ്രശസ്തമാണ്. തമിഴ്നാട്ടിലെ വിരുദനഗര്‍ ജില്ലയിലാണ് ശിവകാശി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങളുടെ സാന്നിധ്യത്താലും, വര്‍ണാഭമായ ഉത്സവങ്ങളാലും ഈ സ്ഥലം ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാണ്.

ശിവകാശിയിലെയും അടുത്ത സ്ഥലങ്ങളിലെയും കാഴ്ചകള്‍

ശ്രീ ഭദ്രകാളിയമ്മന്‍ ക്ഷേത്രം, പരാശക്തി മാരിയമ്മന്‍ ക്ഷേത്രം, തിരുത്തങ്കല്‍, ശ്രീ വെങ്കടാചലപതി, മാരിയമ്മന്‍ കോവില്‍, അയ്യനാര്‍ വെള്ളച്ചാട്ടം, മുതലിയാര്‍ ഊത്ത്, പിലവാക്കല്‍ ഡാം, നെന്മേനി, കുള്ളൂര്‍ ശാന്തൈ റിസര്‍വോയര്‍, വെമ്പക്കോട്ടൈ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. 600 ഓളം വര്‍ഷത്തെ ചരിത്രം ശിവകാശിക്കുണ്ട്. സൗത്ത് മധുരൈ ഭരണാധികാരിയായിരുന്ന ഹരികേസരി പരക്കിരാമ പാണ്ഡ്യനാണ് ശിവകാശിയിലേക്ക് കാശി(ഇപ്പോഴത്തെ വാരാണസി)യില്‍ നിന്ന് ശിവലിംഗം കൊണ്ടുവന്നത്.

ശിവകാശി എന്ന പേര് വന്നത് 'കാശിയില്‍ നിന്ന് വന്ന ശിവലിംഗം' എന്ന വാക്യത്തില്‍ നിന്നാണ്. പില്ക്കാലത്ത് പാണ്ഡ്യ രാജാവും, തിരുമലൈ നായ്ക്കര്‍ രാജാവും ഈ ശിവ ക്ഷേത്രം വിപുലീകരിച്ചു. പിന്നീട് ഇവിടം കാശി വിശ്വനാഥ സ്വാമി ക്ഷേത്രം എന്നറിയപ്പെട്ടു. ഇന്ന് ഭക്തരെയും, ടൂറിസ്റ്റുകളെയും ഒരേ പോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഇത്.

ശിവകാശിയിലെ കാലാവസ്ഥ

വര്‍ഷം മുഴുവനും ചൂടുള്ള വരണ്ട കാലാവസ്ഥയാണ് ശിവകാശിയിലേത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. വേനല്‍ക്കാലത്ത് ശിവകാശി സന്ദര്‍ശിക്കുന്നത് അത്ര അനുയോജ്യമല്ല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ച കാലം.

എങ്ങനെ ശിവകാശിയിലെത്താം?

ബസിലും, ട്രെയിനിലും സുഗമമായി തമിഴ്നാടിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ശിവകാശിയിലെത്തിച്ചേരാം. ശിവകാശിക്ക് 74 കിലോമീറ്റര്‍ അകലെയാണ് മധുരൈ എയര്‍പോര്‍ട്ട്. ഇതാണ് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം.

ശിവകാശി പ്രശസ്തമാക്കുന്നത്

ശിവകാശി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശിവകാശി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശിവകാശി

  • റോഡ് മാര്‍ഗം
    ശിവകാശിയിലേക്ക് മികച്ച റോഡ് സൗകര്യമുണ്ട്. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എന്‍.എച്ച് 47 ശിവകാശി വഴിയാണ് കടന്ന് പോകുന്നത്. തമിഴ്നാട്ടിലെ നിരവധി നഗരങ്ങളില്‍ നിന്ന് ശിവകാശിയിലേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുകളുണ്ട്. ചെന്നൈ, മധുരൈ, തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചെന്നൈ, രാജപാളയം, തിരുനെല്‍വേലി, മധുര, ചെങ്കോട്ടൈ എന്നിവിടങ്ങളിലേക്കെല്ലാം ശിവകാശിയില്‍ നിന്ന് എളുപ്പത്തില്‍ ട്രെയിന്‍ ലഭിക്കും. ചെന്നൈയില്‍ നിന്ന് ശിവകാശിയിലേക്ക് ട്രെയി്ന്‍ ചാര്‍ജ്ജ് വളരെ കുറവാണ്. ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്ര കൂടുതല്‍ സുഖകരമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശിവകാശിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുര എയര്‍പോര്‍ട്ടാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായെല്ലാം മധുരയില്‍ നിന്ന് വിമാനം ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ബസുകളും ടാക്സികളും സ്ഥിരമായി സര്‍വ്വീസ് നടത്തുന്നു. മധുരയില്‍ നിന്ന് ശിവകാശി വരെ ടാക്സിചാര്‍ജ്ജ് 1500 രൂപ വരും. സര്‍ക്കാര്‍ ബസില്‍ 100 രൂപയോളമാകും ചാര്‍ജ്ജ്. ടുട്ടികോറിന്‍ എയര്‍പോര്‍ട്ടും ശിവകാശിക്കടുത്തുള്ള എയര്‍പോര്‍ട്ടാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu