Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോനിപത്

സോനിപത് - ന്യൂഡല്‍ഹിയുടെ ഭാവി സാറ്റലൈറ്റ് നഗരം

9

സോനിപത് ജില്ലയുടെ ആസ്ഥാനമാണ് സോനിപത് നഗരം. രാജ്യതലസ്ഥാനത്തില്‍ പെടുന്ന ഈ പ്രദേശം ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. സോനിപതിന്‍റെ കിഴക്ക് ഭാഗത്തുകൂടിയാണ് യമുന നദി ഒഴുകുന്നത്. മഹാഭാരത കാലഘട്ടത്തില്‍ പാണ്ഡവ സഹോദരന്മാരാണ് സ്വര്‍ണ്ണപ്രസ്ഥ എന്ന പേരില്‍ ഈ നഗരം സ്ഥാപിച്ചതെന്നാണ് വിശ്വാസം.

പുരാണമനുസരിച്ച് പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരന്‍ സമാധാന ഉടമ്പടിയായി ഈ സ്ഥലം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചരിത്രപരമായ വസ്തുതയല്ല. വ്യാകരണ പണ്ഡിതനായ പാണിനി തന്‍റെ അഷ്ടാധ്യായി എന്ന കൃതിയില്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ നഗരം ബി.സി 600 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നു എന്നതാണ്.

സോനിപതിലെ കാഴ്ചകള്‍

ഖ്വാജ കിസറിന്‍റെ ശവകുടീരമാണ് സോനേപതിലെ പ്രധാന കാഴ്ച. ഇബ്രാഹിം ലോധിയുടെ ഭരണകാലത്ത് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ധാര്യ ഖാന്‍റെ മകന്‍റെ ശവകുടീരമാണിത്. ചരിഞ്ഞ പ്രതലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുടീരം 1522 നും 1525 നും ഇടയിലാണ് നിര്‍മ്മിക്കപ്പെട്ടത്. ചെങ്കല്ലും, കന്‍കാര്‍ കട്ടകളും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അപൂര്‍വ്വം സ്മാരകങ്ങളിലൊന്നാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഇത് സംരക്ഷിച്ച് വരുന്നത്.

കാലാവസ്ഥ

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് പൊതുവെ സോനേപതില്‍ അനുഭവപ്പെടുന്നത്.

 

 

 

സോനിപത് പ്രശസ്തമാക്കുന്നത്

സോനിപത് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോനിപത്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സോനിപത്

  • റോഡ് മാര്‍ഗം
    ഹരിയാനയിലെ പ്രമുഖ നഗരങ്ങളായ ഹിസാര്‍, പാനിപത്, കര്‍നാല്‍ സിര്‍സ, ഭിവാനി, ബഹാദുര്‍ഗഡ്, ജിന്‍ഡ്. ഗൂര്‍ഗോണ്‍ എന്നവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം സോനേപതിലെത്താം. ജി.ടി കര്‍നാല്‍ റോഡ് വഴി ന്യൂഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് 46 കിലോമീറ്ററേ ദൂരമുള്ളൂ. ഇതിലേ പ്രൈവറ്റ് ബസുകളും, ഹരിയാന സര്‍ക്കാരിന്‍റെ ബസുകളും സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സോനിപതില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ഇവിടെ നിന്ന് അമൃത്‍സര്‍, ഉദയ്പൂര്‍, ജയ്പൂര്‍, പൂനെ, ന്യൂഡല്‍ഹി, ബഹാദുര്‍ ഗഡ്, ജിന്‍ഡ്, പാനിപ്പത്ത് എന്നിവടങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സോനിപതിന് അടുത്തുള്ള വിമാനത്താവളം ഡല്‍ഹിയിലാണ്. ഇവിടെ നിന്ന് ടാക്സിയിലോ, സ്വകാര്യ, സര്‍ക്കാര്‍ ബസിലോ സോനേപതിലേക്കെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat