Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തലക്കാട്

പഞ്ചലിംഗദര്‍ശനപുണ്യവുമായി തലക്കാട്

40

ചരിത്രശേഷിപ്പുകളുടെ കാര്യത്തില്‍ കര്‍ണാടകത്തിന് വിശേഷപ്പെട്ടസ്ഥാനമുണ്ട്. ഹംപിയും ഹാലേബിഡുവും ബേലൂരും എന്നുവേണ്ട വിവിധ സാമ്രാജ്യങ്ങളുടെ ഉദയങ്ങളുടെയും സുവര്‍ണകാലങ്ങളുടെയും അസ്തമയത്തിന്റെയും കഥകള്‍ പറയുന്ന ചരിത്രനഗരങ്ങളാല്‍ സമ്പന്നമാണ് കര്‍ണാടകം. ഇക്കൂട്ടത്തിലൊന്നാണ് തലക്കാട്. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളും ചരിത്രസ്മൃതികളുമായി കാവേരിയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ കിടക്കുന്ന സ്ഥലമാണ് തലക്കാട്.

ഒരുകാലത്ത് സര്‍വ്വ ഐശ്വര്യങ്ങളും കളിയാടിയിരുന്ന നഗരമായിരുന്ന ഇത് മുപ്പതിലേറെ ക്ഷേത്രങ്ങളായിരുന്നു അന്നിവിടെയുണ്ടായിരുന്നത്. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ ഇതെല്ലാം മണല്‍മൂടിപ്പോയി. വോഡയാര്‍ രാജാക്കന്മാരുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളാണേ്രത അന്നത്തെ നഗരത്തിന്റെ നാശത്തിന് കാരണമായത്. ഇവിടെനിന്നും ലഭിച്ച ലിഖിതങ്ങളില്‍ നിന്നും മറ്റുമാണ് ചരിത്രകാരന്മാര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ തലക്കാടുകാര്‍ക്ക് പറയാനുള്ളത് മറ്റ് പലകഥകളുമാണ്. ഇവിടുത്തെ രാജ്ഞിയായിരുന്ന അലമേലുവിന്റെ ശാപമാണ് പുരാതന തലക്കാടിന്റെ നാശത്തിന് കാരണമായതെന്നാണ് ജനം പറയുന്നത്.

പ്രമുഖമായ അഞ്ചു ശിവക്ഷേത്രങ്ങളാണ് അന്നും ഇന്നും തലക്കാടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ആദ്യകാലത്ത് ഗംഗന്മാരും പിന്നീട് ചോള രാജാക്കന്മാരുമാണ് ഇവിടം ഭരിച്ചിരുന്നത്. പിന്നീട് ചോളന്മാരില്‍ നിന്നും ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനന്‍ തലക്കാട് പിടിച്ചെടുത്തു. ഇതുകഴിഞ്ഞപ്പോള്‍ തലക്കാട് വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായി. പിന്നീട് മൈസൂര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന വോഡയാര്‍ രാജവംശം തലക്കാട് അവരുടെ അധീനതയിലാക്കി.

തലക്കാട് പിടിച്ചെടുക്കാന്‍ സൈന്യവുമായെത്തിയ വോഡയാര്‍ രാജാവ് തലക്കാട്ടെ രാജ്ഞിയായിരുന്ന അലമേലുവിന്റെ കയ്യിലെ അമൂല്യരത്‌നം പിടിച്ചെടുക്കാന്‍ ശ്രമിച്ചുവത്രേ. ഈ സമയത്ത് അലമേലു അത് കാവേരി നദിയിലേയ്ക്ക് എറിയുകയും പിന്നാലെ നദിയില്‍ച്ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു.  മുങ്ങിമരിയ്ക്കുന്ന സമയത്ത് അലേമലു തലക്കാട് മണ്ണുമൂടിപ്പോകട്ടെയെന്നും വോഡയാര്‍ രാജാക്കന്മാര്‍ എന്നും കഷണ്ടിയുള്ളവരായിപ്പോകട്ടെയെന്നും ശപിയ്ക്കുകയായിരുന്നുവെന്നാണ് ഇവിടത്തുകാര്‍ പറയുന്ന കഥ. ഈ സംഭവം നടന്നത് പതിനാറാം നൂറ്റാണ്ടിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

തലക്കാടിന്റെ സംസ്‌കാരവും പാരമ്പര്യവും

അഞ്ചു ക്ഷേത്രങ്ങളാണ് ഇന്നും തലക്കാടിനെ പ്രശസ്തമാക്കുന്നത്. വൈദ്യനാഥേശ്വര ക്ഷേത്രം, പാതാളേശ്വര ക്ഷേത്രം, മുരുളേശ്വരക്ഷേത്രം, അര്‍ക്കേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുനക്ഷേത്രം എന്നിവയാണ് അഞ്ച് ക്ഷേത്രങ്ങള്‍. എല്ലാവര്‍ഷവും ഈ ക്ഷേത്രങ്ങളെല്ലാം മണല്‍ മൂടിപ്പോവുക പതിവാണ്. എന്നാല്‍ അധികാരികളുടെ നിരന്തരമായ ശ്രമം കാരണം ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അഞ്ച് ശിവക്ഷേത്രങ്ങള്‍ക്കിടയിലായി നില്‍ക്കുന്ന വിഷ്ണുപ്രതിഷ്ഠയുള്ള കീര്‍ത്തിനാഥേശ്വര ക്ഷേത്രവും വിശേഷമായിട്ടാണ് കരുതിപ്പോരുന്നത്.  ഈ ക്ഷേത്രം അടുത്തകാലത്ത് പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണാന്‍ കഴിയുന്ന പഞ്ചലിംഗദര്‍ശനത്തിന്റെ പേരിലും തലക്കാട് പ്രശസ്തമാണ്. കാര്‍ത്തിക മാസത്തില്‍ ഖുഹ യോഗ, വിശാഖ എന്നീ നക്ഷത്രങ്ങളെ ഒരുമിച്ച് കാണുന്ന അവസരത്തിലാണ് പഞ്ചലിംഗദര്‍ശനം. ഏറ്റവും അവസാനം ഇതുണ്ടായത് 2009ലാണ്.

തലക്കാടിനടുത്താണ് പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ സോമനാഥ്പൂര്‍, ശിവനസമുദ്ര, മൈസൂര്‍, ശ്രീരംഗപട്ടണം, രംഗനതിട്ടു, ബന്ദിപ്പൂര്‍ എന്നീ സ്ഥലങ്ങളെല്ലാമുള്ളത്.

തലക്കാടിനെക്കുറിച്ച് ചിലത്

നവംബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയിലുള്ള സമയമാണ് തലക്കാട് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്ത് അധികം ചൂടില്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണുണ്ടാവുക. കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയിലാണ് ഈ ക്ഷേത്രനഗരം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 120 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഭക്ഷണം, താമസം എന്നിവയുടെ കാര്യത്തില്‍ യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരില്ല.

തലക്കാട് പ്രശസ്തമാക്കുന്നത്

തലക്കാട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തലക്കാട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തലക്കാട്

  • റോഡ് മാര്‍ഗം
    കര്‍ണാടകത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും തലക്കാടെത്തുക എളുപ്പമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തലക്കാട് റെയില്‍വേ സ്‌റ്റേഷനില്ല. മൈസൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. സ്‌റ്റേഷനില്‍ നിന്നും തലക്കാടേയ്ക്ക് 49 കിലോമീറ്റര്‍ ദൂരമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൈസൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുക വിഷമമുള്ള കാര്യമല്ല. തിവണ്ടിയിറങ്ങിയാല്‍ ടാക്‌സികളിലോ മറ്റോ തലക്കാടേയ്ക്ക് തിരിയ്ക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് തലക്കാടിന് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്നും വിമാനത്താവളത്തിലേയ്ക്ക് 153 കിലോമീറ്ററാണ് ദൂരം. വിദേശരാജ്യങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂര്‍ വിമാനത്താവളത്തിലേയ്ക്ക് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri