Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» താമെങ്‌ലോങ്‌

താമെങ്‌ലോങ്‌- കന്യാവനങ്ങളുടെ ഭൂമി

11

മലകളും താഴ്‌ വാരങ്ങളും നിറഞ്ഞ മണിപ്പൂരിലെ മലയോര ജില്ലയാണ്‌ താമെങ്‌ലോങ്‌. മണിപ്പൂരിലെ ഒമ്പത്‌ ജില്ലകളില്‍ ഒന്നായ താമെങ്‌ലോങ്‌ സാംസ്‌കാരിക വൈവിധ്യത്താലും പ്രകൃതി ഭംഗിയാലും പ്രശസ്‌തമാണ്‌. അപൂര്‍വ ഇനം ഓര്‍ക്കിഡുകള്‍, പക്ഷികള്‍, ജന്തുക്കള്‍ എന്നിവ കാണപ്പെടുന്ന ഇവിടെ നിരവധി കന്യാവനങ്ങളുണ്ട്‌. വേഴാമ്പലുകളുടെ ഭൂമി എന്നും താമെങ്‌ലോങ്‌ അറിയപ്പെടുന്നുണ്ട്‌. മണിപ്പൂരിന്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമെങ്‌ലോങിന്റെ കിഴക്ക്‌, വടക്ക്‌ ഭാഗങ്ങളിലായി സേനാപതി ജില്ലയും തെക്ക്‌ ചുരചന്ദപൂരും പടിഞ്ഞാറായി ഇംഫാല്‍ വെസ്‌റ്റും ആസ്സാമിന്റെ ചില ഭാഗങ്ങളുമാണ്‌. 2011 ജനസംഖ്യകണക്കെടുപ്പ്‌ പ്രകാരം മണിപ്പൂരിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല താമെങ്‌ലോങ്‌ ആണ്‌. മലകള്‍ക്കും താഴ്‌ വാരങ്ങള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന താമെങ്‌ലോങില്‍ ഇടയ്‌ക്കിടെ മണ്ണിടിച്ചില്‍ ഉണ്ടാവാറുണ്ട്‌. പൊടിക്കല്ലുകളും മൃദുവായ പാറകളും നിറഞ്ഞ ഇവിടുത്തെ മണ്ണും പാറകളും ദുര്‍ബലമാണ്‌.

താമങ്‌ലോങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ബാരാക്‌ നദി, ഏഴ്‌ വെള്ളച്ചാട്ടങ്ങള്‍, താരോണ്‍ ഗുഹ, സെയ്‌ലാദ്‌ തടാകം, ബണ്ണിങ്‌ (എന്‍-പ്യൂലോങ്‌) മൈതാനം എന്നാണ്‌ താമങ്‌ലോങിലെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

ജൈവ-വൈവിധ്യ കേന്ദ്രം

വംശനാശം വന്നു കൊണ്ടിരിക്കുന്നതും അപൂര്‍വവുമായ വിവിധ ഇനം പക്ഷി-ജന്തു ജാലങ്ങളുടെ ആവാസ സ്ഥലമായ താമെങ്‌ലോങ്‌ ജൈവ വൈവിധ്യ കേന്ദ്രമെന്നും അറിയപ്പെടുന്നുണ്ട്‌. കാട്ട്‌ പട്ടികള്‍, പുള്ളിപ്പുലി, മാനുകള്‍, ചെമ്പോത്ത്‌ , കാട്ട്‌ പന്നി തുടങ്ങിയവയെ താമെങ്‌ലോങ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ കാണാന്‍ അവസരം ലഭിക്കും. ഇവിടുത്തെ കാടുകളില്‍ കടുവകളെയും കാണാം. ഉഷ്‌ണമേഖല നിത്യഹരിത വനങ്ങള്‍, മുളങ്കാടുകള്‍, മിതോഷ്‌ണ മേഖല വനങ്ങള്‍ എന്നിങ്ങനെ മൂന്ന്‌ തരം വനങ്ങള്‍ ഇവിടെയുണ്ട്‌.

താമെങ്‌ലോങിലെ പ്രധാന ഗിരിവര്‍ഗ്ഗക്കാര്‍ സെലിയാങ്‌ നാഗാസും കുകിസുമാണ്‌. ഓറഞ്ച്‌ ഉത്സവം, റിഹ്‌-ന്‌ഗായി(ചാഗ ന്‌ഗായി) ,ഗുഡുയി-ന്‌ഗായി, ബന്റുഹ്നെയി ,താരാങ്‌ എന്നിവ ഇവിടുത്തെ ചില ഉത്സവങ്ങളാണ്‌.

താമെങ്‌ലോങ്‌ പ്രശസ്തമാക്കുന്നത്

താമെങ്‌ലോങ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം താമെങ്‌ലോങ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം താമെങ്‌ലോങ്‌

  • റോഡ് മാര്‍ഗം
    ദേശീയ പാത 53 ഉം ദേശീയ പാത 39 ഉം മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. താമെങ്‌ലോങിലെത്താന്‍ എന്‍എച്ച്‌53 ല്‍ ഓള്‍ഡ്‌ കൊച്ചാര്‍ റോഡ്‌ വഴിയും താമെങ്‌ലോങ്‌ ഖോന്‍ഗ്‌സാങ്‌ റോഡ്‌ വഴിയും സഞ്ചരിക്കണം. ഇംഫാലില്‍ നിന്നും സംസ്ഥാന പാതകള്‍ വഴി ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളുണ്ട്‌ താമെങ്‌ലോങിലേയ്‌ക്ക്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മണിപ്പൂരില്‍ റെയില്‍വെ ഇല്ലാത്തതിനാല്‍ ദിമാപൂരാണ്‌ അടുത്തള്ള റെയില്‍വെസ്റ്റേഷന്‍. ഇംഫാല്‍ വഴി വേണം ഇവിടെയെത്താന്‍. ദിമാപൂരില്‍ നിന്നും ഇംഫാലിലേയ്‌ക്ക്‌ 215 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇവിടെ നിന്നും 158 ദൂരം താമെങ്‌ലോങിലേക്കുമുണ്ട്‌. ഇംഫാലില്‍ നിന്നും ദിമാപൂരില്‍ നിന്നും താമെങ്‌ലോങിലെത്താന്‍ സ്ഥിരം ബസുകള്‍ ഉണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    താമെങ്‌ലോങിനടുത്തുള്ള വിമാനത്താവളം ഇംഫാല്‍ വിമാനത്താവളമാണ്‌. താമെങ്‌ലോങില്‍ നിന്നും 158 കിലോമീറ്റര്‍ അകലെയാണ്‌ താമെങ്‌ലോങ്‌. ജില്ലാ ആസ്ഥാനത്ത്‌ നിന്നും 8 കിലോമീറ്റര്‍ ദൂരമുണ്ട്‌ വിമാനത്താവളത്തിലേയ്‌ക്ക്‌. വിമാനത്താവളത്തില്‍ നിന്നും താമെങ്‌ലോങിലെത്താന്‍ വാഹനങ്ങള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon