Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുമണഞ്ചേരി

തിരുമണഞ്ചേരി: സുന്ദര ദാമ്പത്യത്തിന്‌ അനുഗ്രഹം തേടി

8

ക്ഷേത്രനഗരങ്ങളാല്‍ പ്രശസ്‌തമാണ്‌ തമിഴ്‌നാട്‌. ക്ഷേത്രങ്ങളാല്‍ പ്രശസ്തമായ നിരവധി നഗരങ്ങള്‍ ഇവിടെയുണ്ട്‌. അത്തരത്തില്‍ ക്ഷേത്രത്താല്‍ പ്രശസ്‌തമായൊരു നഗരമാണ്‌ തിരുമണഞ്ചേരി. തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്‌ തിരുമണഞ്ചേരിയിലെ ക്ഷേത്രം. ജീവിത പങ്കാളികളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹം തേടിയെത്തുന്ന ക്ഷേത്രമെന്ന രീതിയില്‍ പ്രശസ്‌തമാണീ ക്ഷേത്രം.

വിവാഹം എന്നര്‍ത്ഥം വരുന്ന തിരുമണം, ഗ്രാമം എന്നര്‍ത്ഥം വരുന്ന ചേരി എന്നീവാക്കുകളില്‍ നിന്നാണ്‌ തിരുമണഞ്ചേരി എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിച്ചിരിക്കുന്നത്‌. ഭഗവാന്‍ പരമശിവന്‍ ശ്രീപാര്‍വതിയെ വിവാഹം കഴിച്ച്‌ സ്ഥലമാണിതെന്നാണ്‌ വിശ്വാസം. തിരുമണഞ്ചേരിയിലേയ്‌ക്ക്‌ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക്‌ എല്ലാ തടസ്സങ്ങളും നീങ്ങി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ കഴിയുമെന്നാണ്‌ വിശ്വാസം.

തമിഴ്‌നാട്ടിലെ പല നഗരങ്ങളും ശൈവമതത്തിന്റെ കേന്ദ്രമാണ്‌. തിരുമണഞ്ചേരിയും പ്രധാനപ്പെട്ട ശൈവമത കേന്ദ്രമാണ്‌. ട്രയിന്‍ മാര്‍ഗ്ഗവും ബസ്‌ മാര്‍ഗ്ഗവും വളരെ എളുപ്പം ഇവിടെ എത്തിച്ചേരാന്‍ കഴിയും. മയിലാടും തറയാണ്‌ അടുത്തുള്ള റയില്‍വെസ്റ്റേഷന്‍. ചെന്നയില്‍ നിന്നും പോണ്ടിച്ചേരി-കൂടല്ലൂര്‍ വഴിയുള്ള ബസ്സിന്‌ പോയാല്‍ തിരമണഞ്ചേരിയില്‍ എത്താം. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയാണിവിടെ.

തിരുമണഞ്ചേരി പ്രശസ്തമാക്കുന്നത്

തിരുമണഞ്ചേരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുമണഞ്ചേരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുമണഞ്ചേരി

  • റോഡ് മാര്‍ഗം
    ചെന്നൈയില്‍ നിന്നും തിരുമണാഞ്ചേരിക്കുള്ള ബസ്‌ റൂട്ടാണ്‌ നല്ലത്‌. 269 കിലോ മീറ്റര്‍ ദൂരമാണുള്ളത്‌. ബാംഗ്ലൂരില്‍ നിന്നും തിരുമണാഞ്ചേരിയിലേയ്‌ക്കുള്ള ദൂരം 430 കിലോമീറ്റര്‍ ആണ്‌. ഏട്ടു മണിക്കൂര്‍ യാത്ര വേണ്ടി വരും. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിരുമണാഞ്ചേരിയില്‍ റെയില്‍വെസ്റ്റേഷന്‍ ഇല്ല. അതുകൊണ്ട്‌ നേരിട്ട്‌ ട്രയിനില്‍ ഇവിടെ എത്താന്‍ കഴിയില്ല. അടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍ മയിലാടും തുറൈയും കുംഭകോണവും ആണ്‌. ഇവിടെ നിന്നും ബസ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ തിരുമണാഞ്ചേരിയില്‍ എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുമണഞ്ചേരിയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ചെന്നൈയാണ്‌. 256 കിലോമീറ്റര്‍ ദൂരത്താണിത്‌. ഇവിടെ നിന്നും കാര്‍,ബസ്‌ മാര്‍ഗ്ഗത്തില്‍ തിരുമണാഞ്ചേരിയിലെത്താം. ചെന്നൈയില്‍ നിന്നും രാജ്യത്തെ മറ്റ്‌ പ്രധാന നഗരങ്ങളിലേയ്‌ക്കെല്ലാം വിമാന സര്‍വ്വീസുകള്‍ ലഭ്യമാക്കും. വിമാനത്താവളത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ യാത്രയുണ്ട്‌ തിരുമണാഞ്ചിരിയിലേയ്‌ക്ക്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Jul,Sun
Return On
27 Jul,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Jul,Sun
Check Out
27 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Jul,Sun
Return On
27 Jul,Mon