Search
  • Follow NativePlanet
Share
» »കേരളത്തിലെ ബാച്ചിലര്‍ പാര്‍ട്ടികള്‍

കേരളത്തിലെ ബാച്ചിലര്‍ പാര്‍ട്ടികള്‍

By Maneesh

ബാച്ചിലര്‍ ലൈഫ് ജീവിതത്തിലെ സുന്ദരമായ ഒരു അവസ്ഥയാണ്. അവിടെ നിന്ന് ഒരാള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന നിര്‍ണായ സമയം ആഘോഷിക്കേണ്ട ഒന്ന് തന്നെയാണ്. നിങ്ങളുടേയോ നിങ്ങളുടെ സുഹൃത്തുക്കളുടേയോ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ കേരളത്തിലെ ചില സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.

ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്കിംഗില്‍ 15% ക്യാഷ്ബാക്ക് ഓഫര്‍

സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്

ബാച്ചിലര്‍ പാര്‍ട്ടി എന്നാല്‍ വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് നടക്കുന്ന ഒരു ആഘോഷമാണ്. ഒറ്റ ദിവസത്തെ ആഘോഷമായതിനാല്‍ ഒരു ദിവസം കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തന്നെ തെരഞ്ഞെടുക്കാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാച്ചിലര്‍ പാര്‍ട്ടി നടക്കാറുള്ള 10 സ്ഥലങ്ങള്‍ പരിചയപ്പെടാം. അതില്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

Hotels in Kochi

മൂന്നാര്‍

മൂന്നാര്‍

മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ മാത്രമല്ല മൂന്നാര്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്താനും മികച്ച സ്ഥലമാണ്. കേരളത്തില്‍ മാത്രമല്ല ബാംഗ്ലൂരില്‍ നിന്നും ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിച്ചേരാം. ആഘോഷിക്കാന്‍ മികച്ച ഹോട്ടലുകളും
മൂന്നാറില്‍ ഉണ്ട്.
Photo Courtesy: Sakeeb Sabakka

വാഗമണ്‍

വാഗമണ്‍

മൂന്നാറില്‍ ഒരുപാട് പോയിട്ടുള്ളവര്‍ക്ക് മൂന്നാറില്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്തുന്നതില്‍ ഒരു ത്രില്‍ ഉണ്ടാകില്ലാ. അതിനാല്‍ നിങ്ങള്‍ക്ക്
വേണമെങ്കില്‍ മൂന്നാറിന് അടുത്തുള്ള മറ്റൊരു ഹില്‍സ്റ്റേഷനായ വാഗമണ്‍ തെരഞ്ഞെടുക്കാം.
Photo Courtesy: Anoop Joy

ബേക്കല്‍

ബേക്കല്‍

വടക്കന്‍ കേരളത്തില്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലം ബേക്കല്‍ ആണ്. മണിരത്‌നത്തിന്റെ ബോംബേ എന്ന സിനിമയിലൂടെ പ്രശസ്തമായ ബേക്കല്‍ കോട്ട മാത്രമല്ല ബേക്കലിലെ ആകര്‍ഷണം. സുന്ദരമായ
ബീച്ചും അറബിക്കടലിന്റെ തീരവും നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടിക്ക് സാക്ഷിയായിട്ടുണ്ടാകും. തരക്കേടില്ലാത്ത റിസോര്‍ട്ടുകളും
ഹോട്ടലുകളും ബേക്കലിന്റെ പ്രത്യേകതയാണ്.

Photo Courtesy: vivek raj

കുമരകം

കുമരകം

ഗ്രാമീണ ഭംഗി ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ക്ക് ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കണമെങ്കില്‍ അതിന് പറ്റിയ സ്ഥലം കുമരകമാണ്. കുമരകത്തെ കായലും വയലുകളും കള്ളും കരിമീനുമൊക്കെ നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടി അവിസ്മരണീയമാക്കും.
Photo Courtesy: Sanjoy Ghosh

വര്‍ക്കല

വര്‍ക്കല

ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ ശാന്തമായ ഒരു ബീച്ചാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ അതിന് പറ്റിയ സ്ഥലം വര്‍ക്കലയാണ്. കോവളം പോലെ തിരക്കേറിയ സ്ഥലമല്ല വര്‍ക്കല. മാത്രമല്ല വര്‍ക്കലയിലെ പ്രകൃതിഭംഗി എടുത്തുപറയേണ്ട ഒന്നാണ്.
Photo Courtesy: Aleksandr Zykov

കോവളം

കോവളം

നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടി അങ്ങേയറ്റം ആവേശത്തോടേയും ആര്‍പ്പുവിളിയോടെയും നടത്തണമെന്നുണ്ടെങ്കില്‍ അതിന് പറ്റിയ സ്ഥലം കോവളമാണ്.
Photo Courtesy: Kerala Tourism

ആലപ്പുഴ

ആലപ്പുഴ

ഹൗസ് ബോട്ടില്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ നേരെ ആലപ്പുഴയിലേക്ക് പൊയ്‌ക്കോളു. കായലില്‍ ബാച്ചിലര്‍
പാര്‍ട്ടി നടത്തി സുഹൃത്തുക്കളെ സല്‍ക്കരിച്ചി വിടാം.
Photo Courtesy: Dr._Colleen_Morgan

കൊച്ചി

കൊച്ചി

നിങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടി ഒരല്‍പ്പം ലക്ഷ്വറിയാകണം എന്ന് കരുതുന്നവര്‍ക്ക് നേരെ കൊച്ചിയിലേക്ക് പോകാം. കൊച്ചിയിലെ
നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നില്‍ തന്നെയാകട്ടെ ബാച്ചിലര്‍ പാര്‍ട്ടിയും.

Photo Courtesy: PRAVEEN R VENUGOPAL

ആതിരപ്പള്ളി

ആതിരപ്പള്ളി

വെള്ളച്ചാട്ടം കണ്ടുകൊണ്ട് ബാച്ചിലര്‍ പാര്‍ട്ടി നടത്താന്‍ നേരെ അതിരപ്പള്ളിയിലേക്ക് വിട്ടോളും. യാത്രയാണ് ആഘോഷം എന്ന്
കരുതുന്നവര്‍ക്ക് മാത്രം പറ്റിയ സ്ഥാലമാണ് ഇത്. അധികം ആഘോഷിക്കാനൊന്നും ഇവിടെ പറ്റില്ലാ.
Photo Courtesy: James Southorn

വയനാട്

വയനാട്

ഏറുമാടങ്ങളില്‍ ബാച്ചിലര്‍ പാര്‍ട്ടി നടത്താനാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ വയനാടാണ് നല്ല സ്ഥലം വയനാട്ടിലെ വൈത്തിരിയിലും
മറ്റും നിരവധി ട്രീ ഹൗസ് റിസോര്‍ട്ടുകള്‍ ഉണ്ട്.

Photo Courtesy: Nagesh Jayaraman

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+