റാസ ലൈബ്രറി, റാംപൂര്‍
ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് റാസ രാംപൂര്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. നവാബ് ഫെയ്‌സുള്ള ഖാന്‍ 1774 ല്‍ പണികഴിപ്പിച്ചതാണ് ഈ ലൈബ്രറി. അദ്ദേഹത്തിന് പൂര്‍വികരില്‍ നിന്നും കിട്ടിയ പുസ്‌തങ്ങളെല്ലാം ലൈബ്രറിയ്‌ക്ക് നല്‍കി. ഇന്‍ഡോ- ഇസ്ലാമിക് സാംസ്‌കാരിക പാരമ്പര്യത്തിലുള്ള പുസ്‌തകങ്ങളുടെ ഒരു വന്‍ ശേഖരം ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Ariannarama
ഡേവിഡ് സാസൂണ്‍ ലൈബ്രറി, മുംബൈ
മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ലൈബ്രറിയുടെ നിര്‍മ്മാണം 1870ല്‍ ആണ് പൂര്‍ത്തിയായത്. റാസ ലൈബ്രറി പോലെ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്ന ലൈബ്രറിയാണ് ഇത്.
Photo Courtesy: David Sassoon Library
നെഹ്രു മെമ്മോറിയല്‍ ലൈബ്രറി, ഡല്‍ഹി
ബ്രിട്ടീഷ് വാസ്തുശില്‍പിയായിരുന്ന റോബര്‍ ടോര്‍ റസലാണ് ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. ഇപ്പോള്‍ നെഹ്രു മെമ്മോറിയല്‍ ലൈബ്രറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് മികച്ച സ്ഥലമാണ് ഈ ലൈബ്രറി. മുമ്പ് ഈ വിഷയത്തില്‍ പഠനം നടത്തിയവരെല്ലാം ശേഖരിച്ച ഒട്ടേറെ കാര്യങ്ങളും രേഖകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഹ്രുവിന്റെ കുടുംബആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ്വം ചിത്രങ്ങളും കത്തുകളുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Satish Somasundaram
നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ, കല്‍ക്കട്ട
കല്‍ക്കട്ടയിലാണ് ഈ കൂറ്റന്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. 22 ലക്ഷത്തിലധികം പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയില്‍ ഉണ്ട്. 30 ഏക്കറില്‍ പടര്‍ന്ന് കിടക്കുന്ന ഒരു കോംപൗണ്ടില്‍ ആണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Biswarup Ganguly
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, ഹൈദരബാദ്
നവാബ് മാരുടെ ഭരണകാലത്താണ് ഈ ലൈബ്രറി 1891ല്‍ ആരംഭിച്ച ലൈബ്രയ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ആരംഭിച്ചത് 1932ല്‍ ആണ് 1936ല്‍ പുതിയ കെട്ടിടത്തിലേക്ക് ലൈബ്രറി മാറ്റപ്പെട്ടു.
Photo Courtesy: Bhaskaranaidu
സരസ്വതി മഹല്‍ ലൈബ്രറി, തഞ്ചാവൂര്‍
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളില്‍ ഒന്നാണ് സരസ്വതി മഹല്‍ ലൈബ്രറി. പനയോലയിലും പേപ്പറിലുമായുള്ള നിരവധി കൈഎഴുത്ത് ലിഖിതങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തമിഴ്, മറാത്തി, തെലുങ്ക്, മറാഠി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ എഴുതപെട്ടിട്ടുള്ളവയാണ് ഇവ. എഡി 1535 - എഡി 1675 വരെ ഭരണം നടത്തിയിരുന്ന നായക് രാജാവ് കൊട്ടാരം ലൈബ്രറിയായി തുടങ്ങിയതാണ് സരസ്വതി മഹല്‍ ലൈബ്രറി. വിശദമായി വായിക്കാം
Photo Courtesy: Wiki-uk
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, തിരുവനന്തപുരം
തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നും അറിയപ്പെടുന്ന ഈ ലൈബ്രറി 1829ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാള്‍ ആണ് സ്ഥാപിച്ചത്.
Photo Courtesy: Ajeeshcphilip
കൊന്നെമാറ ലൈബ്രറി, ചെന്നൈ
ഇന്ത്യയിലെ 4 ഡിപ്പോസിറ്ററി ലൈബ്രറികളില്‍ ഒന്നാണ് ചെന്നൈ എഗ്‌മോറിലെ കൊന്നെമാറ ലൈബ്രറി. ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടേയും മാസികകളുടെയും ഒരു കോപ്പി ഈ ലൈബ്രറിയില്‍ സൂക്ഷിച്ച് വയ്ക്കാറുള്ള ലൈബ്രറികളെയാണ് ഡെപ്പോസിറ്ററി ലൈബ്രറി എന്ന് വിളിക്കുന്നത്. 1890ല്‍ ആണ് ഈ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്.
Photo Courtesy: SriniG
ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറി, മുംബൈ
ഇരുപതിനായിരത്തിലധികം അപൂര്‍വ ഗ്രന്ഥശേഖരങ്ങള്‍ അടങ്ങിയ ഈ ലൈബ്രറി ജെയിംസ് മാക്കിന്റോഷ് ആണ് സ്ഥാപിച്ചത്.
Photo Courtesy: Rangakuvara
അലഹബാദ് പബ്ലിക് ലൈബ്രറി
ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്‌മാരകമാണ് തോണ്‍ഹില്‍മെയ്‌നി മെമ്മോറിയല്‍. ആ കാലഘട്ടത്തിലെ നിയമ നിര്‍മാണ സഭയ്‌ക്കായി നിര്‍മ്മിച്ചതാണിത്. ഗോതിക് ശൈലിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരുന്നത്. ഇപ്പോഴിത് പബ്ലിക് ലൈബ്രറിയായി മാറ്റിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ചരിത്രകാരന്‍മാരും ഒരുപോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. 1864ല്‍ ആണ് ഈ ലൈബ്രറി സ്ഥാപിച്ചത്.
Photo Courtesy: Dananuj