ബദ്രിനാഥ് ക്ഷേത്രം
ഭാരതത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ഒന്നാമതു വരുന്ന ക്ഷേത്രമാണ് ബദ്രിനാഥ് ക്ഷേത്രം. ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബദ്രിനാഥനായാണ് വിഷ്ണുവിനെ ആരാധിക്കുന്നത്. ഭാരതത്തിൽ ഏറ്റവും അധികം വിശ്വാസികൾ വന്നെത്തുന്ന ഈ ക്ഷേത്രം അളക നന്ദനദിയുടെ തീരത്താണുള്ളത്.
സ്കന്ദപുരാണത്തിൽ പറയുന്നതനുസരിച്ച് ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ ക്ഷേത്രങ്ങളിലും വെച്ച് ഏറ്റവും പുണ്യകരവും വിശുദ്ധവുമായ ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. ജീവിതത്ിൽ ഒരിക്കലെങ്കിലും സൻർശിക്കേണ്ട ഇടമായി വിശ്വാസികൾ ഇതിനെ കണക്കാക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ അളക നന്ദ നദിയിൽ നിന്നും കണ്ടെത്തിയതാണ് എന്നാണ് കരുതുന്നത്.
മേയ് മുതൽ ഒക്ടോബർ വരെയുള്ള ആറു മാസക്കാലം മാത്രമേ ക്ഷേത്രം വിശ്വാസികൾക്കായി തുറക്കാറുള്ളൂ.
PC:Vijayakumarblathur
ഛോട്ട ചാർ ധാം
ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം യാത്രയിലെ മറ്റു മൂന്ന് ക്ഷേത്രങ്ങൾ. ഹിമാലയ പർവ്വതത്തിന്റെ താഴ്വരയിലാണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര തീർച്ചയായു ത്രില്ലടിപ്പുക്കുന്ന ഒന്നായിരിക്കും. ഛോട്ടാ ചാർ ധാം ക്ഷേത്രങ്ങളിൽ ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ശക്തിദേവതയുടേതാണ്. കേദാർനാഥിലേത് ശിവക്ഷേത്രവും ബദ്രിനാഥിലേത് വിഷ്ണു ക്ഷേത്രവുമാണ്.
കേദാർനാഥ് ബദ്രിനാഥ് യാത്ര
PC: Soranoch ജഗനാഥ ക്ഷേത്രം ഒഡീഷ
കാതുകൾക്കു വിശ്വസിക്കുവാൻ കഴിയാത്ത ഒട്ടേറെ അത്ഭുത കാര്യങ്ങള്‍ക്കു പ്രശസ്തമാണ് ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം. കൃഷ്ണനെയും സഹോദരങ്ങളായ ബലരാമനെയും സുഭദ്രയെയും ക്ഷേത്രത്തിന് വെളിയിലേക്ക് എഴുന്നള്ളിക്കുന്ന ഇവിടുത്തെ രഥയാത്ര ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന സന്ദർഭമാണ്.
തൊട്ടടുത്തു കടലുണ്ടെങ്കിലും ക്ഷേത്രത്തിന്റെ കവാടം കടന്നു കഴിഞ്ഞാൽ കടലിന്റെ ശബ്ദം കേൾക്കാനില്ല എന്നതും പക്ഷികൾ ക്ഷേത്രത്തിൻരെ കൊടിമരത്തിനു മുകളിലൂടെ പറക്കില്ല എന്നതും എത്ര കാറ്റടിച്ചാലും കൊടിമരം അതിന്റെ എതിർദിശയിൽ മാത്രം പറക്കുന്നതുമെല്ലാം ഈ ക്ഷേത്രത്തിൻരെ മാത്രം പ്രത്യേകതയാണ്.
ശങ്കരാചാര്യരുടെ നിർദ്ദേശമനുസരിച്ച് ചാർ ദാം യാത്രയിൽ ആദ്യം സന്ദർശിക്കേണ്ട ക്ഷേത്രം കൂടിയാണിത്.
PC:wikimedia
രംഗനാഥ സ്വാമി ക്ഷേത്രം തമിഴ്നാട്
156 ഏക്കർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ രംഗനാഥ സ്വാമി ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. വിഷ്ണുവിന്റെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഈ ക്ഷേത്രം കാവേരി നദിക്കുള്ളിലെ ഒരു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. രംഗനാഥൻ എന്ന പേരിലാണ് വിഷ്ണുവിനെ അവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിനു കാവൽ നിൽക്കുന്ന കൂറ്റൻ 21 ഗോപുരങ്ങളാണ് ഇതിന്റെ പ്രത്യേകത. തെക്കോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. മഹാലക്ഷ്മിയെ ഇവിടെ രംഗനായകി ൺഎന്ന പേരിൽ ആരാധിക്കുന്നു. തുമ്പിക്കൈ ആഴ്വാർ എന്നാണ് ഗണപതി അറിയപ്പെടുന്നത്.
PC:IM3847
വെങ്കട്ടേശ്വര ക്ഷേത്രം, തിരുമല
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന വെങ്കട്ടേശ്വര ക്ഷേത്രം ലോകപ്രശശ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ്. ലോകത്തിൽ തന്നെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രം എന്ന വിശേഷണവും ഈ ക്ഷേത്രത്തിനാണുള്ളത്. ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും ഇവിടെ വെങ്കിടേശ്വരനെ ആരാധിക്കുന്നു. വെങ്കിടാദ്രി കുന്നിന്റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നുമാണ് ഏറ്റവും അധികം വിശ്വാസികൾ ഇവിടെ എത്തുന്നത്.
PC:Adityamadhav83
പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും പഴയ വിഷ്ണു ക്ഷേത്രം എന്നതിലുപരിയായി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. വിഷ്ണുവിനെ അനന്തശയന രൂപ്തിൽ പത്മനാഭനായാണ് ഇവിടെ ആരാധിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിധകിൾ സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തിരുവനന്തപുരത്തിന്റെ അടയാളമാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായാണ് പണ്ട് പത്മനാഭനെ കണക്കാക്കിയിരുന്നത്. 108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്.
PC: P.K.Niyogi
ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം
ദക്ഷിണ അയോദ്യ എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രം തെലുങ്കാനയിലാണ് സ്ഥിതി ചെയ്യുന്നത്.വിഷ്ണു ശ്രീരാമന്റെ രൂപത്തിൽ പ്രത്യേക്ഷപ്പെട്ട അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം പൂജാ വിധികളും ആചാരങ്ങളും തന്നെയാണ് ഭദ്രാചലം ക്ഷേത്രത്തിലും പിന്തുടരുന്നത്. ശ്രീ രാമൻറെ ഇടത്തേ തുടയിൽ സീതാ ദേവിയും തൊട്ടടുത്തായി ലക്ഷമണനും ഇരിക്കുന്ന രീതിയിൽ വളരെ അപൂർവ്വമായ ഒരു പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
PC:Adityamadhav83
ദ്വാരകാധീശ് ക്ഷേത്രം ദ്വാരക
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന ദ്വാരകാദീശ് ക്ഷേത്രം. പടിഞ്ഞാറന് കടൽത്തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കൃഷ്ണനാണ് സമർപ്പിച്ചിരിക്കുന്നത്. ദ്വാരകയുടെ അധിപനായ കൃഷ്ണൻ എന്ന അർഥത്തിൽ ദ്വാരകാദീശ് എന്നാണ് തൃഷ്ണനെ ഇവിടെ വിശേഷിപ്പിക്കുന്നത് . രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കൃഷ്ണന്റെ കൊച്ചുമകനായ വജ്രാനഭ പണിതതാണെന്നാണ് വിശ്വസിക്കുന്നത്.
ആദികേശവ പെരുമാൾ ക്ഷേത്രം
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം നിർമ്മിക്കുന്നതിന് മാതൃകയാക്കി എന്നു വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് കന്യാകുമാരിയിലെ ആദികേശവ പെരുമാൾ ക്ഷേത്രം. തിരുവട്ടാർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുവട്ടാർ ആദി കേശവ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ആദിധാമ സ്ഥലം, ദക്ഷിണ വൈകുണ്ഠം, ചേരനാട്ടിലെ ശ്രീരംഗം, പരശുരാമ സ്ഥലം എന്നിങ്ങനെ വിവിധ പേരുകളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നു. തമിഴ്നാടിന്റെ പത്മനാഭ സ്വാമി ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
PC:Infocaster
ക്ഷേത്രത്തിലെ നിധികൾ
ലോകത്തിലെ തന്നെ ഏറ്റവും അധികം സമ്പത്ത് ഒളിഞ്ഞിരിക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം പോലെ ആദികേശവ ക്ഷേത്രത്തിലും നിധികൾ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. മാർത്താണ്ഡ വർമ്മയുടെ കാലം വരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനം എന്നു പറയുന്നത് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരമായിരുന്നു. പിന്നീട് വന്ന ധർമ്മരാജയുടെ കാലത്താണ് തലസ്ഥാനം ഇവിടെ നിന്നും മാറ്റി ഭരണം തിരുവനന്തപുരം കേന്ദ്രമാക്കുന്നത്. ആദികേശവ പെരുമാളിന്റെ കടുത്ത ഭക്തനായിരുന്ന മാർത്താണ്ഡ വർമ്മ രാജാവ് എന്തു കാര്യങ്ങൾക്കു പോകുമ്പോളും ഇവിടെ എത്തി പ്രാർഥിക്കാറുണ്ടായിരുന്നുവെന്നും വിലയേറിയ കാണിക്കകളും മറ്റു സമ്പത്തും ഒക്കെ പെരുമാളിന് സമർപ്പിക്കാറുണ്ടായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതുപോലെ ഇവിടെയും നിധി കാണപ്പെടും എന്ന് പലരും വിശ്വസിക്കുന്നുണ്ട്. PC:Ssriram mt
ചക്രഹർജി വിഷ്മു ക്ഷേത്രം അയോധ്യ
ഇന്ത്യയിൽ ഏറെ അത്ഭുതം ജനിപ്പിക്കുന്ന വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് അയോധ്യയിൽ സ്ഥിതി ചെയ്യുന്ന ചക്രഹർജി വിഷ്മു ക്ഷേത്രം. സുദർശന ചക്രം കയ്യിലേന്തിയ വിഷ്ണുവിനെ ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രം കൂടിയാണിത്. ശത്രുക്കള വധിക്കുന്ന സമയത്തും യുദ്ധത്തിന്റെ സമയത്തും മാത്രമേ വിഷ്ണു സുദർശന ചക്രം ധരിക്കാറുള്ളു എന്നതിനാൽ ഇവിടുത്തെ പ്രതിഷ്ഠയെ വളരെ പ്രത്യേകതയോടെയാണ് വിശ്വാസികൾ കാണുന്നത്.
മാത്രമല്ല, രാമന്റെ കാൽപ്പാടുകളും ഇവിടെ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.