Search
  • Follow NativePlanet
Share
» »ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ഭാര്യയുടെ കണ്ണുവെട്ടിച്ച് യാത്ര ചെയ്യാനും സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും പറ്റിയ 10 സ്ഥല‌ങ്ങൾ പരിചയപ്പെടാം

By Maneesh

ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും എന്നാൽ. കുടുംബവും പ്രാരാപ്തങ്ങളും നമ്മളെ ആഘോഷങ്ങ‌ളിൽ നിന്ന് അകറ്റി മാറ്റുകയാണ്. കു‌ടുംബ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒന്ന് മാറി നിന്ന് സുഹൃത്തുക്കളോടൊപ്പം അടിച്ച് പൊളിക്കാൻ നിങ്ങൾക്ക് ആഗ്രഹമില്ല.

ഭാര്യയുടെ കണ്ണുവെട്ടിച്ച് യാത്ര ചെയ്യാനും സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും പറ്റിയ 10 സ്ഥല‌ങ്ങൾ പരിചയപ്പെടാം

ഗോവയില്‍ ചൂതുകളിക്കാം

ഗോവയില്‍ ചൂതുകളിക്കാം

ഭാര്യയില്ലാത്തപ്പോൾ ചുറ്റിയടിക്കാനും ആഘോഷിക്കാനും ഏറ്റവും മികച്ച സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഗോവ എന്ന ഒറ്റ ഒരുത്തരമേ ഉണ്ടാകു. മാണ്ഡവി നദിയിലെ കാസിനോയില്‍ ചെന്ന് ചൂതുകളിക്കാനും ബീച്ചുകളിലൂടെ ഒന്ന് ചുറ്റിയടിക്കാനും നുരഞ്ഞ് പൊങ്ങുന്ന ബിയര്‍ നുണയാനും അവസരം കിട്ടുന്ന ഗോവ ‌തന്നെയാണ് അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ‌സ്ഥലം. വിശദമായി വായിക്കാം

നാസിക്കില്‍ വൈന്‍ നുകരാം

നാസിക്കില്‍ വൈന്‍ നുകരാം

ഭർത്താക്കന്മാർക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ‌‌നാസിക്ക്. ‌മുന്തിരിപ്പാടങ്ങള്‍ക്ക് പേരുകേട്ട നാസിക്ക് അതുകൊണ്ട് തന്നെ വൈനുകള്‍ക്കും പേരുകേട്ടതാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമോ കാമുകിമാരോടൊപ്പമോ നാസിക്കില്‍ പോയി വൈന്‍ നുകരാം.

Photo Courtesy: Arjun Shekar

ബാംഗ്ലൂരിലെ നിശാപാര്‍‌ട്ടികള്‍

ബാംഗ്ലൂരിലെ നിശാപാര്‍‌ട്ടികള്‍

നിശാപാര്‍ട്ടികള്‍ക്ക് പേരുകേട്ട ബാംഗ്ലൂരില്‍ അടുത്തകാലത്തായി രാ‌ത്രി ആഘോഷങ്ങള്‍ക്ക് വിലക്കുകള്‍ ഉണ്ട്. എന്നിരുന്നാലും വെള്ളി, ശനി ദിവസങ്ങളില്‍ ബാംഗ്ലൂരിലെ പബ്ബുകള്‍ രാത്രി ഒരു മണിവരെ പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിമാരോടൊത്ത് ആഘോഷിക്കാന്‍ ബാംഗ്ലൂരിലെ പബ്ബുകള്‍ തെരഞ്ഞെടു‌ക്കാം.

Photo Courtesy: Ashwin Kumar

മുംബൈയിലെ ഡിന്നര്‍

മുംബൈയിലെ ഡിന്നര്‍

ഭർത്താക്കന്മാർക്ക് ആഘോഷിക്കാന്‍ പറ്റിയ നഗരങ്ങളില്‍ ഒന്നാണ് ഇന്ത്യയുടെ മായിക ന‌ഗര‌ങ്ങളില്‍ ഒന്നായ മുംബൈ. ‌മുംബൈയിലെ മികച്ച റെസ്റ്റോറെന്റുകളില്‍ ചെന്ന് രുചികരമായ ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിമാരേയും കൂട്ടാം.
Photo Courtesy: AER

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് അനുഭവം

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് അനുഭവം

ഇന്ത്യയുടെ ഫ്രഞ്ച് നഗരം എന്ന് അറിയപ്പെടുന്ന പോണ്ടിച്ചേരിയും അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്. പോണ്ടിച്ചേരിയിലെ സുന്ദരമായ ബീച്ചുകള്‍ക്ക് സമീപ‌ത്തായി തന്നെ നിങ്ങള്‍ക്ക് തങ്ങാന്‍ പറ്റിയ റിസോര്‍‌ട്ടുകള്‍ റെഡിയാണ്.

Photo Courtesy: Sarath Kuchi

ഋഷികേശിലെ സാഹസിക അനു‌ഭവം

ഋഷികേശിലെ സാഹസിക അനു‌ഭവം

ഇന്ത്യയുടെ പുണ്യ ഭൂമികളില്‍ ഒന്നായ ഋഷികേശ് സാഹസിക വിനോദങ്ങളുടെ തലസ്ഥാനം എന്നുകൂടി അറിയപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം നിരവധി സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഋഷികേശ്.

Photo Courtesy: Taz

ഹാവ്‌ലോക്കിലെ സ്കൂബ ഡൈവിംഗ്

ഹാവ്‌ലോക്കിലെ സ്കൂബ ഡൈവിംഗ്

ഭർത്താക്കന്മാർക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍. സ്കൂബ ഡൈവിംഗിന് പേരുകേട്ട ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപില്‍ ചെന്ന് സുഹൃത്തുക്കളോടൊപ്പം ഒന്ന് സ്കൂബ ഡൈവിംഗ് പരീക്ഷിക്കാവുന്നതാണ്.

Photo Courtesy: Arun Katiyar

ഉ‌ദയ്പൂ‌രിലെ നീ‌ലത്തടാകങ്ങ‌ള്‍

ഉ‌ദയ്പൂ‌രിലെ നീ‌ലത്തടാകങ്ങ‌ള്‍

രാജസ്ഥാന്‍ എന്നാല്‍ ആകാശവും മരുഭൂമിയും മാത്രമല്ല. സുന്ദരമായ കോട്ടകളും കൊട്ടാരങ്ങളും കുളിര് പകരുന്ന തടാകങ്ങളുംമൊക്കെ ചേര്‍‌ന്ന സുന്ദരമായ ലോകമാണ്. അ‌വിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ നിരവധിക്കാര്യങ്ങള്‍ ഉദയ്പ്പൂരില്‍ ഉണ്ട്. ക്യാമ്പിംഗ് ആണ് അതില്‍ പ്രധാനം.

Photo Courtesy: Dennis Jarvis

ഗോകര്‍ണയിലെ ഷാക്ക് ജീവിതം

ഗോകര്‍ണയിലെ ഷാക്ക് ജീവിതം

ബീച്ചുകള്‍ക്ക് സമീപം ഓലകൊണ്ട് ഉണ്ടാക്കുന്ന ചെറിയ ഷെ‌ല്‍ട്ടറുകളാണ് ഷാക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ഗോകര്‍ണയില്‍ യാത്ര പോകുന്നവര്‍ക്ക് ഷാക്കുകളില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ട്. അവിവാഹിതര്‍ക്ക് ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് ഗോവയിലെ ഷാക്കുകള്‍

Photo Courtesy: Jo Kent

കൊച്ചിയിലെ കായ‌ലോരങ്ങള്‍

കൊച്ചിയിലെ കായ‌ലോരങ്ങള്‍

ആഘോഷിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് കൊ‌ച്ചി. കൊച്ചിയിലെ കടല്‍ത്തീരങ്ങളും കായലോരവും ഫോര്‍ട്ടുകൊച്ചിയുമൊക്കെ ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്.

Photo Courtesy: Binny VA

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa mumbai bangalore kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+