Search
  • Follow NativePlanet
Share
» »മേഘാലയ യാത്രയ്ക്ക് പ്രേരി‌പ്പിക്കുന്ന 10 ചിത്രങ്ങള്‍

മേഘാലയ യാത്രയ്ക്ക് പ്രേരി‌പ്പിക്കുന്ന 10 ചിത്രങ്ങള്‍

By Maneesh

മേഘങ്ങളുടെ വാസസ്ഥലം എന്ന് അര്‍ത്ഥം വരുന്ന മേഘലയ ഇന്ത്യയില്‍ ഏറ്റവും മഴ ലഭിക്കുന്ന സംസ്ഥാനങ്ങളി‌ല്‍ ഒന്നാണ്. മഴക്കാലം ആകമ്പോഴെക്കും മേഘാലയ കൂടുതല്‍ സുന്ദരിയാകും. വെള്ളച്ചാട്ടങ്ങളുടെ വശ്യത കൂടും. നദികളുടെ ഗാംഭീര്യം വര്‍ദ്ധിക്കും.

ഈ മഴക്കാലത്ത് മേഘാലയിലേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വശ്യമനോഹരമായ 10 ചിത്രങ്ങള്‍ കാണാം

01. ഷില്ലോങിലെ എലിഫന്റ് വെള്ളച്ചാട്ടം

01. ഷില്ലോങിലെ എലിഫന്റ് വെള്ളച്ചാട്ടം

നഗരഹൃദയത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ എലിഫന്റ്‌ വെള്ളച്ചാട്ടം. നഗരത്തില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയില്‍ മേഘാലയയുടെ പ്രകൃതി സൗന്ദര്യം വേണ്ടത്ര ആസ്വദിക്കാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Chitta.crb

02. ചിറാപുഞ്ചി

02. ചിറാപുഞ്ചി

ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി വിസ്മയിപ്പിക്കും. വിശദമായി വായിക്കാം

Photo Courtesy: Arup Malakar

03. ലിവിംഗ് റൂട്ട് ബ്രിഡ്ജ്

03. ലിവിംഗ് റൂട്ട് ബ്രിഡ്ജ്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള റബ്ബര്‍ മരങ്ങളുടെ വേരുകള്‍ പുഴയ്ക്ക് കുറുകെ വളര്‍ത്തികൊണ്ടാണ് മേഘാലയിലെ ഖാസി ഗോത്ര വിഭാഗത്തിലുള്ള ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ashwin Kumar

04. ഉംങോട്‌ നദി

04. ഉംങോട്‌ നദി

ദാവ്‌കിയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്‌ ഉംങോട്‌, ഉംസൈയം നദികളാണ്‌. എല്ലാവര്‍ഷവും ഈ നദികളില്‍ ബോട്ട്‌ റൈസ്‌ നടത്താറുണ്ട്‌. ഉംങോട്‌ നദിയിലെ ബോട്ട്‌ റൈസ്‌ നടക്കുന്നത്‌ മാര്‍ച്ച്‌ മാസത്തിലാണ്‌. ഉംസൈയം നദിയിലേത്‌ ഏപ്രിലിലും നടക്കും. വിശദമായി വായിക്കാം

Photo Courtesy: Vikramjit Kakati

05. മാവിലിനോങ്

05. മാവിലിനോങ്

മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലോക പ്രശസ്തമാകന്‍ തുടങ്ങിയിട്ട് അധികം നാളുകളൊന്നും ആയി‌ട്ടില്ലാ. ഏഷ്യയിലെ ഏറ്റവും വൃത്തി‌യുള്ള ‌ഗ്രാമമായി ഡിസ്‌കവര്‍ മാഗസിന്‍ 2003 തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ കൊച്ചുഗ്രാമം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. വിശദ‌മായി വായിക്കാം

Photo Courtesy: Travelling Slacker

06. ഉമിയം തടാകം

06. ഉമിയം തടാകം

ബാരാപാനി എന്നും അറിയപ്പെടുന്ന ഉമിയം തടാകം റി ഭോയ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ഉമിയം നദിക്ക് കുറുകെ വൈദ്യുത ഉത്പാദനം ലക്ഷ്യമിട്ട് 1960 ലാണ് ഈ തടാകം നിര്‍മ്മിച്ചത്. ഇന്ന് ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായി മാറിയ ഇവിടെ ജല കായിക വിനോദങ്ങള്‍ക്കും അവസരമുണ്ട്. വിശദമായി വായിക്കാം


Photo Courtesy: Vikramjit

07. നോ‌ഹ് കാലികൈ വെള്ളച്ചാട്ടം

07. നോ‌ഹ് കാലികൈ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണ് ചിറാപുഞ്ചിയ്ക്കടുത്തുള്ള നൊഹ് കലികൈ. കൊല്ലം മുഴുവന്‍ സമൃദ്ധമായി മഴ വര്‍ഷിക്കുന്ന ചിറാപുഞ്ചിയിലെ മഴവെള്ളം തന്നെയാണ് ഇതിലെ നീരൊഴുക്കിന് നിദാനം. ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ വരണ്ടകാലത്ത് ഇതിലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറയാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Pankaj Kaushal
08. ഖാസി ഹില്‍സ്

08. ഖാസി ഹില്‍സ്

മേഘാലയയിലെ ഏഴ്‌ ജില്ലകളില്‍ ഒന്നാണ്‌ ഈസ്റ്റ്‌ ഖാസി ഹില്‍സ്‌. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ ആസ്ഥാനം സംസ്ഥന തലസ്ഥാനമായ ഷില്ലോങ്‌ ആണ്‌. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ഇവിടേയ്‌ക്ക്‌ സന്ദര്‍ശകര്‍ ഏറെ എത്താറുണ്ട്‌. വിശദ‌മായി വായിക്കാം

Photo Courtesy: Rikynti Marwein

09. ജയന്തി‌യ ഹി‌ല്‍സ്

09. ജയന്തി‌യ ഹി‌ല്‍സ്

വന്യമായ പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമാണ്‌ ജയന്തിയാ ഹില്‍സ്‌. വിശാലമായ താഴ്‌വരകള്‍, പച്ചപ്പണിഞ്ഞ മലനിരകളെ തൊട്ടുരുമ്മി വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന നദികള്‍ മുതലായവ ജയന്തിയാ ഹില്‍സിനെ ഒരു പെയിന്റിംഗ്‌ പോലെ മനോഹരമാക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: NBadBoi

10. മവ്സ് മയി ഗുഹ

10. മവ്സ് മയി ഗുഹ

പ്രത്യേകിച്ചൊരു തയ്യാറെടുപ്പും കൂടാതെ, ഒരു ഗൈഡിന്റെ സഹായം പോലുമില്ലാതെ നിര്‍ബാധം കയറി കാണാവുന്നത്ര ലളിതമാണ് ഈ ഗുഹ. 150 മീറ്റര്‍ നീളമുള്ള ഗുഹയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചം സംവിധാനിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് ചുറ്റിനടന്ന് കാണാന്‍ കൂടുതല്‍ എളുപ്പമാണ്. ഗുഹ നിലകൊള്ളുന്ന പ്രദേശത്തേക്ക് സുഗമമായ ഗതാഗത സൌകര്യവും പട്ടണത്തില്‍ നിന്നുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Biospeleologist

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: meghalaya north east
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+