താജ് മഹൽ അനശ്വര പ്രണയത്തിന്‍റെ ഇന്നും നിലനിൽക്കുന്ന അടയാളം. സ്നേഹത്തിന് ഒരു രൂപം കൊടുക്കുകയാണെങ്കിൽ മനസ്സിലെ രൂപത്തിന് ചിലപ്പോൾ താജ്മഹൽ ആയിരിക്കും. ഭാവനയും കഴിവും ഒരുപോലെ സമ്മേളിച്ച നിർമ്മിതി എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്‍റെ ഭാര്യയായ മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി നിർമ്മിച്ച താജ്മഹല്‍ ലോകാത്ഭുതം കൂടിയാണ്.
കാല്‍നൂറ്റാണ്ടിനടുത്ത് സമയമെടുത്ത്, വെണ്ണക്കല്ലിൽ പൂർത്തിയാക്കിയ താജ്മഹല്‍ പിന്തുടർന്നിരിക്കുന്നത് ഒരൊറ്റ വാസ്തുവിദ്യയല്ല. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് വാസ്തകുവിദ്യകളുടെ ഏറ്റവും മികച്ച കൂടിച്ചേരൽ ഏതാണെന്നതിനുള്ള ഉത്തരമാണ് താജ്മഹൽ. കഥകളോടൊപ്പം തന്നെ കെട്ടുകഥകളും വിശ്വാസങ്ങളും താജ്മഹലിനെ ചുറ്റി നിൽക്കുന്നു. ഇതാ താജ് മഹലിനെക്കുറിച്ച് കേൾക്കുന്ന പത്ത് പേടിപ്പിക്കുന്ന കഥകളും രഹസ്യങ്ങളും വായിക്കാം.

1. കറുത്ത താജ്മഹൽ
താജ് മഹലിനൊപ്പം തന്നെ പ്രസിദ്ധി നേടിയ ഒന്നാണ് ബ്ലാക്ക് താജ് മഹൽ. എന്താണിതെന്നല്ലേ.. ഇപ്പോഴുള്ള താജ്മഹലിനു എതിർവശം യമുനാനദിക്കരയിൽ തന്നെ തനിക്കായി നിർമ്മിക്കാൻ തീരുമാനിച്ച താജ് മഹൽ ആണത്രെ ബ്ലാക്ക് താജ് മഹൽ. എന്നാൽ മകൻ ഔറംഗസേബിന്റെ മരണവും തുടർന്നുള്ള ഷാജഹാന്റെ തടങ്കൽ വാസവും എല്ലാം കാരണം അത് അനിശ്ചിതകാലം നീണ്ടുപോയതിനാൽ കറുത്ത താജ്മബൽ ഇതുവരെയും പൂർത്തിയായില്ല. ഇന്നുവരെയും പൂർത്തിയാകാത്ത ബ്ലാക്ക് താജ്മഹൽ പേടിപ്പെടുത്തുന്ന ഒരു കഥയായാണ് പ്രചരിക്കുന്നത്.
2. നിഴൽ പതിക്കാത്ത താജ്മഹൽ
താജ് മഹലുമായി ബന്ധപ്പെട്ട മറ്റൊരു അതിശയം അതിന്റെ നിഴലാണ്. പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിൽ താജ്മഹലിന് നിഴൽ ഉണ്ടാവില്ലത്രെ. താജ്മഹലിന്‍റെ അതിശയിപ്പിക്കുന്ന നിർമ്മാണ രീതിയായിരിക്കും ഇതിന് കാരണമെന്ന് !രുവിഭാഗം പറയുമ്പോൾ ഇതിനു പിന്നിൽ ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

3. അപ്രത്യക്ഷമാകുന്ന യമുനാ നദി
ആദ്യ കാലങ്ങളിൽ യമുനാനദി താജ്മഹലിനോട് വളരെ അടുത്തുചേർന്നായിരുന്നുവത്രെ ഒഴുകിയിരുന്നത്. എന്നാൽ കാലക്രമേണ .മുനാ നദി പിൻവാങ്ങിയത്രെ. അതിന് പിന്നിൽ അമാനുഷിക ശക്തികളാണെന്ന് വിശ്വസിക്കുന്നവരുണ്ട്,
4. പൗർണ്ണമിയിലെ താജ്മഹൽ
പൗർണ്ണമി നാളിൽ താജ്മഹലിന്റെ ഭംഗി വിവരണങ്ങൾക്കും മേലെയാണ്. എത്ര കണ്ടാലും മടുപ്പിക്കാത്ത ഭംഗിക്ക് കാരണം ഷാജഹാന്റെയും മുംതാസിന്റെയും പ്രണയമാണെന്നാണ് പറയപ്പെടുന്നത്. മരണം വേർപെടുത്തിയ മുംതാസ് മഹലും തമ്മിലുള്ള ശാശ്വതമായ സ്നേഹത്തെയാണ് ചന്ദ്രൻ അടയാളപ്പെടുത്തുന്നതെന്നാണ് പറയുന്നത്. ഈ സമയത്ത് വളരെ ചുരുക്കം ആളുകൾക്ക് മാത്രം താജ്മഹലിൽ കടന്ന് ഇതാസ്വദിക്കാം. ഇതിനായി പ്രത്യേക ടിക്കറ്റുകൾ മേടിക്കണം.
5. അനശ്വര പ്രണയമാണോ?
അനശ്വര പ്രണയത്തിൻരെ അടയാളമാണെന്ന് നമ്മൾ പറയുമെങ്കിലും ചിലർ പറയുന്നത് അങ്ങനെയൊരു ലക്ഷ്യത്തിലല്ല താജ്മഹൽ നിർമ്മിച്ചതെന്നാണ്. എന്നെന്നും വേട്ടയാടപ്പെടുന്ന ഒരു സ്മാരകമായി താജ്മഹലിനെ മാറ്റുവാൻ ഷാജഹാൻ മനപൂർവ്വം നിർമ്മിച്ചതാണത്രെ ഇത്.
6. ശപിക്കപ്പെട്ട താജ്മഹൽ
ഷാജഹാൻ താജ്മഹലിനെ ശപിച്ചതായും ചില കഥകൾ നിലനിൽക്കുന്നു. മുംതാസ് മഹലിന്റെ സ്മാരകമായി നിർമ്മിച്ച താജ്മഹൽ മറ്റാരും എവിടെയും അനുകരിച്ച് നിർമ്മിക്കാതിരിക്കാനാണത്രെ അദ്ദേഹം ഇങ്ങനെ ചെയ്തത്. ആരെങ്കിലും താജ്മഹൽ പോലെ മറ്റൊന്ന് നിർമ്മിക്കാൻ ശ്രമിച്ചാൽ അവരെ നിർഭാഗ്യങ്ങളും ദോഷങ്ങളും പിന്തുടരുമത്രെ.

7. താജ്മഹലും അമാനുഷിക കഥകളും
സന്ദർശകരും പ്രദേശവാസികളും താജ്മഹലിന് പലതവണ അമാനുഷിക കഥകളുടെ ഒരു പരിവേഷം നല്കിയിട്ടുണ്ട്. താജ്മഹലിന്റെ കോണുകളിൽ അടക്കിപ്പിടിച്ച സംസാരങ്ങളും ആരുമില്ലാത്ത ഇടനാഴികളിലൂടെ ആരൊക്കെയോ ഓടുന്നതും രാത്രികാലങ്ങളിൽ മനുഷ്യരൂപങ്ങൾ ഇതുവഴി പോകുന്നതുമെല്ലാം പലരും പലതവണ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രെ.
8.ആത്മാവെത്തുന്നിടം
മറ്റുചില വിശ്വാസങ്ങൾ അനുസരിച്ച് താജ്മഹലിൽ മുംതാസ് മഹലിന്റെ ആത്മാവ് അലഞ്ഞുനടക്കുന്നുണ്ടത്രെ. താജ്മഹലിന് കാവൽ നിൽക്കുന്ന പോലെയാണ് മുംതാസ് ഇവിടെ നിൽക്കുന്നതെന്നാണ് ചിലർ അവകാശപ്പെടുന്നത്. മുംതാസിന്റെ ആത്മാവാണെന്ന് പറയപ്പെടുന്ന വെള്ളവസ്ത്രധാരിയായ ഒരു സ്ത്രീ മൈതാനത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായി പലരും പലതവണ പറഞ്ഞിട്ടുണ്ടത്രെ.
9. താജ്മഹലിനെ ശപിച്ച നിർമ്മാണത്തൊഴിലാളികൾ
താജ്മഹൽ നിർമ്മാണം പൂർത്തിയായി കഴിഞ്ഞപ്പോൾ ഷാജഹൻ അത് നിർമ്മിച്ച തൊഴിലാളികൾ ഇതുപോലെ മറ്റൊന്ന് പണിയാതിരിക്കാനായി അവരുടെ കൈകൾ വെട്ടിമാറ്റിയത്രെ. അങ്ങനെ അത് പണിതവരുടെ ശാപവും താജ് മഹലിന് ലഭിച്ചിട്ടുണ്ടത്രെ.
10. താജ്മഹൽ നിർമ്മാണത്തിലെ രഹസ്യങ്ങള്‍
വളരെ സങ്കീർണ്ണവും അതിമനോഹരവുമാണല്ലോ താജ് മഹൽ നിർമ്മിതി. ഇത്രയും സൂക്ഷ്മമായി നിർമ്മിച്ച താജ് മഹൽ മനുഷ്യന് നിർമ്മിക്കുവാൻ സാധ്യമല്ലെന്നാണ് പലരും പറയുന്നത്. താജ്മഹലിന്റെ അതിസങ്കീർണ്ണമായ രൂപകല്പന, കുറ്റമറ്റ സമമിതി, സങ്കീർണ്ണമായ നിർമ്മാണ രീതികൾ എന്നിവ കാരണം അമാനുഷിക ശക്തികൾ അതിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പോലും ആളുകൾ സംശയിക്കുന്നുണ്ടത്രെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












