Search
  • Follow NativePlanet
Share
» » ബാംഗ്ലൂരിലെ ട്രെക്കിംഗ് പാതകള്‍

ബാംഗ്ലൂരിലെ ട്രെക്കിംഗ് പാതകള്‍

By Maneesh

പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരു സംസ്ഥാനമാണ് കര്‍ണാടക. സുന്ദരമായ മലനിരകള്‍, മൊട്ടക്കുന്നുകള്‍, നദികള്‍, തടാകങ്ങള്‍, വനങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായ കര്‍ണാടക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കര്‍ണാടകയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരവധി സഞ്ചാരികളാണ് വര്‍ഷാ വര്‍ഷം വന്നു കൊണ്ടിരിക്കുന്നത്.

പ്രകൃതി സ്‌നേഹികളും സാഹസിക പ്രിയരും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് കര്‍ണാടക. കര്‍ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന കാര്യത്തില്‍ അത്ര പിന്നിലല്ല. ബാംഗ്ലൂരില്‍ എത്തുന്നവര്‍ക്ക് കാണാനും സാഹസിക വിനോദങ്ങള്‍ നടത്താനും നിരവധി സ്ഥലങ്ങള്‍ ഉണ്ട്.

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടഭൂമിയാണ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് അധികം വിദൂരത്തില്‍ അല്ലാതെ നിരവധി ട്രെക്കിംഗ് പാതകളുണ്ട്. ട്രെക്കിംഗ് (trekking) , റാപ്‌ലിംഗ് (rappelling), റോക്ക് ക്ലൈമ്പിംഗ്(rock climbing)തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ സൗകര്യമുണ്ട്.

ബാംഗ്ലൂരിലെ പ്രധാന ട്രെക്കിംഗ് പാതകള്‍ ഏതാണെന്ന് നമുക്ക് നോക്കാം.

രാമനഗര ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷോലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഉരുളന്‍ കല്ലുകളും പാറക്കൂട്ടങ്ങളുമാണ് രാമനഗര മലനിരകളുടെ പ്രത്യേകത. അതിനാല്‍ തന്നെ സാഹസികരായ ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമാണ് ഇത്. ഹൈ റോപ്പ് ട്രാവര്‍സിംഗ് (high rope traversing), റാപ്പ്ലിംഗ് (rappelling), ജുമാറിംഗ് (jumaring), റോക്ക് ക്ലൈമ്പിംഗ്( rock climbing) തുടങ്ങിയ ആക്റ്റിവിറ്റികള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്.

Photos Courtesy : www.itslife.in

സാവന്‍ദുര്‍ഗ ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ബിളിഗുദ്ദ, കരിഗുദ്ദ എന്നീ മലനിരകളാണ് ഈ സ്ഥലത്തെ ട്രെക്കിംഗ് പ്രിയരുടെ സ്വര്‍ഗമാക്കി തീര്‍ത്തത്. സമുദ്ര നിരപ്പില്‍ നിന്ന് 1,226 മീറ്റര്‍ ഉയരത്തിലാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.

മധുഗിരി ട്രെക്കിംഗ്

ബാംഗ്ലൂരിലെ മറ്റൊരു പ്രധാന ട്രെക്കിംഗ് കേന്ദ്രമാണ് മധുഗിരി. സമുദ്ര നിരപ്പില്‍ നിന്ന് 3,930 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റക്കുന്നാണ് ഇത്. പ്രഫഷണലുകളായിട്ടുള്ള ട്രെക്കിംഗ് പ്രിയര്‍ക്ക് പോലും ഏറേ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇതിലേയുള്ള വഴികള്‍.

ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായിട്ടാണ് മധുഗിരി സ്ഥിതി ചെയ്യുന്നത്.

അന്തര്‍ ഗംഗെ ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് കൂടാതെ കേവ് എക്‌സ്‌പ്ലോറേഷനും(cave exploration) ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റിയാണ്. ഇത് കൂടാതെ റാപ്ലിംഗിനും ഇവിടെ സൗകര്യമുണ്ട്.

ബാംഗ്ലൂര്‍ നഗരത്തിലുള്ള നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുള്ള ഒരു ജനപ്രിയ സ്ഥലമാണ് അന്തര്‍ ഗംഗെ.

ഭീമേശ്വരി ട്രെക്കിംഗ്

ബാംഗ്ലൂരിലെ ഏറ്റവും ജനപ്രിയമായാ ടൂറിസ്റ്റ് കേന്ദ്രമാണ് ഭീമേശ്വരി. ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായി കാവേരി നദിയുടെ കരയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് കൂടാതെ നിരവധി സാഹസിക വിനോദങ്ങളും ഭീമേശ്വരിയില്‍ ഉണ്ട്.

Photos Courtesy : www.itslife.in

റിവര്‍ റാഫ്റ്റിംഗ്, ഹൈ റോപ്പ് ട്രാവേര്‍സിംഗ്, ട്രെക്കിംഗ്, കയാക്കിംഗ്, തുടങ്ങിയവയാണ് ഭീമേശ്വരിയിലെ പ്രധാന ആക്റ്റിവിറ്റികള്‍. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ മണ്‍കുടിലുകളില്‍ ഒരു നാള്‍ തങ്ങാനും ഇവിടെ അവസരമുണ്ട്.

കനകപുര ട്രെക്കിംഗ്

സമുദ്രനിരപ്പില്‍ നിന്ന് 2,090 കിലോമീറ്റര്‍ അകലെയായി ബാംഗ്ലൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയര്‍ക്കായി നിരവധി ട്രെയിലുകള്‍ ഇവിടെയുണ്ട്. ബാനാന്തിമാറി ബേട്ട, ബിളിക്കല്‍ ബേട്ട, കബ്ബാല്‍ദുര്‍ഗ ഇങ്ങനെ നിരവധി ട്രെക്കിംഗ് ട്രെയിലുകള്‍ ഇവിടെയുണ്ട്.

മാകളി ദുര്‍ഗ ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായിട്ടാണ് മാകളി ദുര്‍ഗ സ്ഥിതി ചെയ്യന്നത്. ഉരുളന്‍ കല്ലുകളും പുല്‍മേടുകളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 1,350 കിലോമീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ബാംഗ്ലൂരിലെ ട്രെക്കിംഗ് പാതകൾ

Photos Courtesy :Souravmohanty2005

സ്‌കന്ദ ഗിരി ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായിട്ടാണ് സ്‌കന്ദഗിരി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1,350 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ കലവറ ദുര്‍ഗ എന്ന പേരിലും അറിയപ്പെടുന്നു. നിബിഢ വനങ്ങളുടെ സാമിപ്യം ഇവിടുത്തെ കാലവസ്ഥയേയും സുന്ദരമ്മുക്കുന്നു.

ശിവഗംഗ ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായിട്ടാണ് ശിവഗംഗ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സുന്ദരമായ ഭൂപ്രകൃതി കാരണം നിരവധി സഞ്ചാരികളാണ് ആഴ്ച അവസാനങ്ങളില്‍ ഇവിടെ എത്തിച്ചേരാറുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 1, 350 അടി ഉയരത്തിലാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യന്നത്.

കുന്തി ബെട്ട ട്രെക്കിംഗ്

ബാംഗ്ലൂരില്‍ നിന്ന് 123 കിലോമീറ്റര്‍ അകലെയായിട്ടാണ് കുന്തിബെട്ട സ്ഥിതി ചെയ്യുന്നത്. പാണ്ഡവപുരയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിന് അടുത്തുള്ള മറ്റൊരു ജനപ്രിയ ട്രെക്കിംഗ് ഭൂമിയാണ് ഇത്. ഉരുളന്‍ കല്ലുകളും പുല്‍മേടുകളുമാണ് ഈ പ്രദേശത്തെ മനോഹരമാക്കുന്നത്.

സമുദ്ര നിരപ്പില്‍ നിന്ന് 950 മീറ്റര്‍ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+