Search
  • Follow NativePlanet
Share
» »ടൂറി‌സം ചവിട്ടി മെതിക്കുന്ന 15 സ്ഥലങ്ങള്‍

ടൂറി‌സം ചവിട്ടി മെതിക്കുന്ന 15 സ്ഥലങ്ങള്‍

By Maneesh

രാജ്യത്തിന്റെ പ്രധാന വരുമാ‌നമാര്‍ഗങ്ങളില്‍ ഒന്നാണ് ടൂറിസം. ടൂറിസം മേഖലയിലൂടെ നേരിട്ടും അല്ലാതെയും നിരവധി ആളുകള്‍ക്ക് ‌വരുമാനവും നേടുന്നുണ്ട്. എന്നാല്‍ വ്യക്തമായ ആസൂത്രണം ഇല്ലാതെ ടൂറിസം മേഖലയില്‍ നടത്തപ്പെടുന്ന വികസനം. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് തന്നെ ഭീക്ഷണി ആകുകയാണ്.

തെന്നി‌ന്ത്യയില്‍ അ‌മി‌ത വാണിജ്യവത്ക‌രണം നടന്നുകൊണ്ടിരിക്കുന്ന 15 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ഊട്ടി

01. ഊട്ടി

ഊട്ടിയെന്ന് കേള്‍ക്കാത്ത ആരും ഉണ്ടാകില്ല. സൗത്ത് ഇന്ത്യയിലെ തന്നെ പ്രശ‌സ്തമായ ഹില്‍സ്റ്റേഷനായ ഊട്ടി സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടി‌ല്‍ ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഊട്ടി. തമിഴ്നാട്ടി‌ലെ നീലഗിരി ജില്ലയിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഊട്ടിയിലെ ജനത്തിരക്ക് തന്നെ ഊട്ടിയെ നശിപ്പിക്കുകയാണ്

Photo Courtesy: Navaneeth Krishnan S

02. കൊടൈക്കനാല്‍

02. കൊടൈക്കനാല്‍

ഊട്ടിപോലെ തന്നെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്ത‌മാണ് തമിഴ്നാട്ടിലെ കൊടൈക്കനാല്‍. കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

Photo Courtesy: Aruna at Malayalam Wikipedia

03. മൂന്നാര്‍

03. മൂന്നാര്‍

കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ മൂന്നാര്‍ എന്ന് ഉത്തരംപറയാം. കേരളത്തിലെ വേനല്‍ക്കാല വിനോദകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്താണ് മൂന്നാര്‍. കേരളത്തില്‍ അധികം സ്ഥലങ്ങളില്‍ അനുഭവിയ്ക്കാന്‍ കഴിയാത്ത കാലാവസ്ഥയും മനോഹരമായ പ്രകൃതിയും അസംഖ്യം ജീവജാലങ്ങളുമുള്‍പ്പെടുന്ന മൂന്നാര്‍ കേരളത്തിന് ടൂറിസം മേഖലയില്‍ ഏറെ അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്ന് പറയാതെ തരമില്ല.

Photo Courtesy: Bimal K C

04. മൈസൂര്‍

04. മൈസൂര്‍

ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ യാത്ര ചെയ്യാറുള്ള മറ്റൊരു സ്ഥലമാണ് മൈസൂര്‍. നിരവധി ആളുകളാണ് ദിവസേ‌ന മൈസൂരില്‍ എത്തിച്ചേരുന്ന‌ത്. മൈസൂര്‍ കൊട്ടാരം, ചാമുണ്ഡി മല, മൈസൂര്‍ മൃഗശാല, ആര്‍ട്ട് ഗാലറി, ലളിതമഹല്‍ കൊട്ടാരം, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കാരഞ്ചി തടാകം, രംഗനതിട്ടു പക്ഷിസങ്കേതം, ബൃന്ദാവന്‍ ഗാര്‍ഡന്‍, റെയില്‍ മ്യൂസിയം, ജയലക്ഷ്മി കൊട്ടാരം, കുക്കരഹള്ളി തടാകം എന്നിവയാണ് മൈസൂരിലെ പ്രധാന കാഴ്ചകള്‍.

Photo Courtesy: Jim Ankan Deka
05. കൂര്‍ഗ്

05. കൂര്‍ഗ്

കേര‌ളത്തി‌ന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലാണ് കൂര്‍ഗ് സ്ഥിതി ചെയ്യുന്നത്. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മൂന്നറില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ കൂര്‍ഗില്‍ എ‌ത്തിച്ചേരാം. പക്ഷെ നാശത്തിന്റെ വക്കിലാണ് കൂര്‍ഗ്.
Photo Courtesy: Siddarth.P.Raj

06. ബാംഗ്ലൂര്‍

06. ബാംഗ്ലൂര്‍

പണ്ടുമുതലെ ആളുകള്‍ തൊഴിലന്വേഷിച്ച് പോകാറുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. നൂറുകണക്കി‌ന് മലയാളികളാണ് ദിവസേന ബാംഗ്ലൂര്‍ നഗരത്തില്‍ എത്തിച്ചേരുന്നത്. വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ തൊഴില്‍ അന്വേഷകരും ബിസിനസ് സംരഭകരുമായാണ് മലയാളികള്‍ ഈ നഗരത്തില്‍ എത്തുന്നത്. അടുത്ത പത്ത് വര്‍‌ഷത്തിനുള്ളില്‍ ബാംഗ്ലൂര്‍ ജനവാസ യോഗ്യമല്ലാത്ത സ്ഥലമായി മാറുമെന്നാണ് പറയപ്പെടുന്ന‌ത്.

Photo Courtesy: Cyphor

07. കന്യാകുമാ‌രി

07. കന്യാകുമാ‌രി

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് 85 കിലോമീറ്റര്‍ ദൂരമേയുള്ളൂ. മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി. എന്നാല്‍ സഞ്ചാരികളുടെ എണ്ണകൂടുതലും മാലിന്യങ്ങളും ഈ നഗരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Photo Courtesy: Ravivg5

08. മധുര

08. മധുര

മധുര മീനാക്ഷി ക്ഷേത്ര‌ത്തെക്കുറിച്ച് കേള്‍‌ക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. അത്ര പ്രശസ്തമാണ് സഞ്ചാരികള്‍ക്കിടയില്‍ മ‌ധുര. എന്നാല്‍ ടൂറിസ്റ്റുകളാല്‍ ചവി‌ട്ടി മെതിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഈ പുണ്യഭൂമി.
Photo Courtesy: Suresh, Madurai

09. തേക്കടി

09. തേക്കടി

കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്. എന്നാല്‍ തേക്കടിയും നാശത്തിന്റെ വക്കിലാണ്.

Photo Courtesy: Ben3john

10. മലമ്പുഴ

10. മലമ്പുഴ

കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവല്‍ നില്‍ക്കുന്ന മലനിരകളുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ അക്ഷയഖനിയാണ്.
Photo Courtesy: Ranjithsiji

11. കോവളം

11. കോവളം

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം. തെങ്ങിന്‍കൂട്ടങ്ങള്‍ നിറഞ്ഞ കോവളത്തിന് എത്രയും ചേരുന്നതാണ് ഈ പേര്. കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്.
Photo Courtesy: MGA73bot2

12. ആലപ്പുഴ

12. ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്.
Photo Courtesy: Sivavkm

13. കുടജാദ്രി

13. കുടജാദ്രി

മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് കുടജാദ്രി. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി, മൂകാംബിക നാഷണല്‍ ഫോറസ്റ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ്‌വാരത്തിലാണ് മൂകാംബികയുടെ സന്നിധി.
Photo Courtesy: alexrudd

14. വാല്‍പ്പാറ

14. വാല്‍പ്പാറ

അടുത്ത കാലത്ത് മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തി നേ‌ടിയ സ്ഥലമാണ് വാല്‍പ്പാറ. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണിത്. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്.

Photo Courtesy: Solom09

15. അതിരപ്പള്ളി

15. അതിരപ്പള്ളി

അതിരപ്പ‌ള്ളിയെ സഞ്ചാ‌രികള്‍ക്ക് ഇത്ര സുപരി‌ചിതമാക്കിയത് തമിഴ് സിനിമകളാണ്. ദിവ‌സേ‌ന നിരവധി ആളുകളാണ് അതിരപ്പള്ളി ‌വെ‌ള്ളച്ചാട്ടത്തി‌ന്റെ സൗന്ദര്യം നുകരാന്‍ എത്തിച്ചേരുന്നത്.
Photo Courtesy: Dilshad Roshan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: south india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+