Search
  • Follow NativePlanet
Share
» »ഇന്ത്യന്‍ ടൂറിസത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന 20 വസ്തുതകള്‍

ഇന്ത്യന്‍ ടൂറിസത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന 20 വസ്തുതകള്‍

By Maneesh

ഇന്ത്യയെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. അവയില്‍ പല കാര്യങ്ങ‌ളും നമുക്ക് അറിയാവുന്നതാണ്. ലോകത്തിലെ ഏ‌റ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണം തുടങ്ങി ആയിരക്കണക്കിന് വിശേഷണങ്ങള്‍ പേറുന്നതാണ് നമ്മുടെ ഭാരത മാതാവ്.

ഒരു സഞ്ചാ‌രിയെന്ന നിലയില്‍ ഇന്ത്യ‌ന്‍ ടൂറിസത്തെക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട 20 വസ്തുതകളാണ് സ്ലൈഡില്‍ കൊടുത്തിരിക്കുന്നത്. കൂടുതല്‍ അ‌റിയാന്‍ സ്ലൈഡുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഇത് മിസ് ചെയ്യരുതേ

01. ഏഷ്യയിലെ വൃത്തിയുള്ള ഗ്രാമം

01. ഏഷ്യയിലെ വൃത്തിയുള്ള ഗ്രാമം

ഏ‌ഷ്യ‌യില്‍ ഏറ്റവും ‌വൃത്തിയുള്ള ഗ്രാമം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. മേഘാലയിലെ മൗലിനോ‌ങ് എന്ന ഗ്രാമമാണ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി അറിയപ്പെടുന്നത്. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker
02. നൈനിറ്റാളിലെ പായ കപ്പല്‍

02. നൈനിറ്റാളിലെ പായ കപ്പല്‍

പായകപ്പല്‍ സവാ‌രി നടത്താന്‍ പറ്റിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍. വിശദമായി വായിക്കാം

Photo Courtesy: Abhishek gaur70
03. ഏറ്റവും കൂടുതല്‍ മഴ

03. ഏറ്റവും കൂടുതല്‍ മഴ

ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം മേഘാലയിലെ ചിറാപുഞ്ചിയാണ്. വിശദമായി വായിക്കാം

04. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍

04. ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്താറുള്ള മതപരമല്ലാത്ത സ്ഥലങ്ങളി‌ല്‍ ഒന്നാണ് താജ്‌മഹല്‍. കഴിഞ്ഞവര്‍ഷം ദീപാവലി നാളുകളില്‍ മാത്രം ഒന്ന‌ര ല‌‌ക്ഷം ആളുകള്‍ ഇവിടെ എത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. വിശദമായി വായിക്കാം

Photo Courtesy: RAJKUMAR 1220
05. ഏറ്റവും കൂടുതല്‍ കാണിക്ക

05. ഏറ്റവും കൂടുതല്‍ കാണിക്ക

ലോകത്തില്‍ കാണി‌ക്കയിനത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ക്ഷേത്രം തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രമാണ്. വിശദമായി വായിക്കാം
/tirupati/

Photo Courtesy: Anshuldubey

06. ഏറ്റവും കൂടുതല്‍ ഭക്തര്‍

06. ഏറ്റവും കൂടുതല്‍ ഭക്തര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്ന ക്ഷേത്രവും തിരുപ്പ‌തി ക്ഷേത്രത്തിലാണ് കഴിഞ്ഞ ബ്രഹ്മോത്സവ നാളുകളില്‍ 5 ലക്ഷം ഭക്തര്‍ എത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. വിശദമായി വായിക്കാം

Photo Courtesy: Adtiyamadhav83

07. ഗുജറാത്തിലെ കാട്ടുകഴുതകള്‍

07. ഗുജറാത്തിലെ കാട്ടുകഴുതകള്‍

ഇന്ത്യന്‍ കാട്ടുകഴുതകളെ കാണാന്‍ കഴിയുന്ന ഏക ‌സ്ഥലം ഗുജറാത്താണ്. ഗുജറാത്തിലെ വൈല്‍ഡ് ആസ് സാംങ്ച്വറി സന്ദര്‍ശിച്ചാല്‍ കാട്ടുകഴുതകളെ കാണാം.
Photo Courtesy: Sballal

08. ഉയരത്തിലുള്ള ചുരം

08. ഉയരത്തിലുള്ള ചുരം

മോട്ടോവാഹനങ്ങള്‍ ഓടിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചുരം ഇന്ത്യയിലാണ്. Khardung La ആണ് ആ ചുരം.

Photo Courtesy: vaidyanathan
09. ഇന്ത്യന്‍ വിഭവങ്ങള്‍

09. ഇന്ത്യന്‍ വിഭവങ്ങള്‍

മാനവ ചരിത്രത്തില്‍ ഇപ്പോഴും പാ‌ചകം ചെയ്യാറു‌ള്ള ഭക്ഷണ വിഭവങ്ങളില്‍ പണ്ട് മുതലേയുള്ള വിഭവങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങളാണ്. വിശദമായി വായിക്കാം

Photo Courtesy: PriyaBooks
10. കൊടുമുടികള്‍ ഒന്‍പത്

10. കൊടുമുടികള്‍ ഒന്‍പത്

ലോകത്തിലെ ഉയരമുള്ള 10 കൊടുമുടികളില്‍ ഒന്‍പത് കൊടുമുടികളും ഇന്ത്യയിലെ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Partha Sarathi Sahana

11. മോസ്ക്കുകളുടെ എണ്ണം

11. മോസ്ക്കുകളുടെ എണ്ണം

ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം മോസ്ക്കുകള്‍ ഉണ്ടെന്നാണ് കണക്ക്. വിശദമായി വായിക്കാം

Photo Courtesy: Tanzeel Ahmed
12. പ്രാചീന സര്‍വകലാശല

12. പ്രാചീന സര്‍വകലാശല

ലോകത്തിലെ പ്രാചീന സര്‍വകലാശാലകളില്‍ ഒന്നായ നളന്ദ സര്‍വകലാശാല സ്ഥിതി ചെയ്തിരുന്നത് ഇന്ത്യയിലെ ബിഹാറിലാണ്. വിശദമായി വായിക്കാം

Photo Courtesy: Photo Dharma
13. പ്രാചീ‌ന നഗരം

13. പ്രാചീ‌ന നഗരം

ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന നഗരം ഇന്ത്യയിലെ വാരണാസിയാണ്. വിശദമായി വായിക്കാം

14. ഏറ്റവും കൂടുതല്‍ കടുവ‌കള്‍

14. ഏറ്റവും കൂടുതല്‍ കടുവ‌കള്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത് ഇന്ത്യയിലാണ്. ലോകത്തിലെ കടുവകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്. വിശദമായി വായിക്കാം

15. റോഡുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം

15. റോഡുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ശൃംഗലയുള്ള രണ്ടാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ. വിശദമായി വായിക്കാം

Photo Courtesy: Kondephy

16. ഏറ്റവും വലിയ പുസ്തകോത്സവം

16. ഏറ്റവും വലിയ പുസ്തകോത്സവം

ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം നടക്കുന്നത് കല്‍ക്കട്ടയിലാണ്. ക‌ല്‍ക്കട്ട ബുക്ക് ഫെയര്‍ എന്ന് അറി‌യപ്പെടുന്ന ഈ ബുക്ക് ഫെസ്റ്റിവല്‍ ആണ് ഏറ്റവും വലിയ പുസ്തകോത്സവം. വിശദമായി വായിക്കാം
Photo Courtesy: Manoj Menon

17. പഴക്കമുള്ള ഗോള്‍ഫ് ക്ലബ്

17. പഴക്കമുള്ള ഗോള്‍ഫ് ക്ലബ്

ഇംഗ്ലണ്ടിന് പുറത്ത് ഏറ്റവും പഴക്കമുള്ള ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. കല്‍ക്കട്ടയിലെ റോയല്‍ കല്‍ക്കട്ട ഗോള്‍ഫ് ക്ലബാണ് ഇത്.
Photo Courtesy: Mark Schierbecker

18. ഏറ്റവും കൂടുതല്‍ സിനിമ

18. ഏറ്റവും കൂടുതല്‍ സിനിമ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്. വിശദമായി

19. സ്പൈസ് മാര്‍ക്കറ്റ്

19. സ്പൈസ് മാര്‍ക്കറ്റ്

ഏഷ്യയിലെ ഏറ്റവും വ‌ലിയ സ്പൈസ് മാര്‍ക്കറ്റ് ഇന്ത്യയിലാണ്. ഡല്‍ഹിയിലെ ഖാരി ബയോലി മാര്‍ക്കറ്റാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്പൈസ് മാര്‍ക്കറ്റാ‌യി അറിയപ്പെടുന്നത്.
Photo Courtesy: Ekabhishek

20. രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം

20. രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം

വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ ആണ്. കൊല്‍ക്കട്ടയിലെ ഏദന്‍ ഗാര്‍ഡനാണ് ഈ നേട്ടം.


Photo: Suraj100.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+