എല്ലാത്തരം സഞ്ചാരികള്‍ക്കും ഇന്ത്യ ഒരു പറുദീസ തന്നെയാണ്. സാഹസികതയ്ക്ക് ആണെങ്കിലും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ആണെങ്കിലും ഇന്ത്യയില്‍ നിരവധി സ്ഥലങ്ങളുണ്ട്. മാന്ത്രികതയും പ്രകൃതി ഭംഗിയും ഒരു പോലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചില അപകടങ്ങളും ഒളിഞ്ഞിരിക്കാറുണ്ട്.
അപകടം എന്നാല്‍ പ്രകൃതി ഒരുക്കുന്ന അപകടമല്ല. മനുഷ്യര്‍ തന്നെ അപകടം ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ 6 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.
ബസ്താര്‍, ഛാത്തിസ്ഗഢ്
ചിത്രകോട്ടെ വെള്ളച്ചാട്ടം പോലുള്ള സുന്ദരമായ വെള്ളച്ചാട്ടത്തിന് പേരുകേട്ട ഒരു ജില്ലയാന് ഛത്തിസ്ഘഢിലെ ബസ്താര്‍ ജില്ല. നക്സലേറ്റ് ആക്രമണത്തിന് പേരുകേട്ട ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിച്ച് വേണം. വിശദമായി വായിക്കാം

Photo Courtesy: Iamg at English Wikipedia
പുല്‍ഭാനി, ഒഡീഷ
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് പുല്‍ഭാനി. സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍ക്കും പ്രകൃതിഭംഗിക്കും പേരുക്കേട്ട സ്ഥലമായ പുല്‍ഭാനിയിലെ മാവോയിസ്റ്റ് സാന്നിധ്യം സഞ്ചാരികളെ അവിടേയ്ക്ക് യത്ര ചെയ്യുന്നതില്‍ നിന്ന് പിറകോട്ട് വലിക്കുന്നു. വിശദമായി വായിക്കാം

Photo Courtesy: MKar
മാനസ് നാഷണല്‍ പാര്‍ക്, അസാം
അസാമിലെ സുന്ദരമായ ഒരു നാഷണല്‍ പാര്‍ക്കാണ് മാനസ് നാഷണല്‍ പാര്‍ക്ക്. ഇവിടുത്തെ വനനിരകള്‍ ഇന്ത്യയിലെ തന്നെ സുന്ദരമായ ഒന്നാണ്. ബോഡോ തീവ്രവാദികളുടേയും ഉള്‍ഫാ തീവ്രവാദികളുടേയും കേന്ദ്രമായ ഈ സ്ഥലം അപകടകരാമായ സ്ഥലമാണെന്ന് പറയേണ്ടതില്ലല്ലോ. വിശദമായി വായിക്കാം

Photo Courtesy: Pankaj from Bangalore, India
അക്സായ് ചിന്‍, ജമ്മു കശ്മീര്‍
ജമ്മുകശ്മീരിലെ ഒരു തര്‍ക്ക സ്ഥലമാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അക്‌സായ് ചിന്‍. ഇന്ത്യയുടെ ഭാഗമാണെങ്കിലും 1962 മുതല്‍ ചൈനയുടെ നിയന്ത്രണത്തിലാണ് സുന്ദരമായ ഈ സ്ഥലം. അതിനാല്‍ തന്നെ ഇവിടേക്ക് പോകാന്‍ സഞ്ചാരികള്‍ ഒന്ന് ഭയക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











