ചരിത്രവും സംസ്കാരവും നിറഞ്ഞു നിൽക്കുന്ന ഹൈദരാബാദ് എത്ര ദിവസം വേണം കണ്ടുതീർക്കാൻ? വാരാന്ത്യ യാത്രകളില്‍ ഹൈദരാബാദിലേക്ക് പോകുമ്പോൾ രണ്ടു ദിവസം കൊണ്ട് കണ്ടുതീർക്കേണ്ട അവസ്ഥ വരുമെങ്കിലും സമയമെടുത്തു പോയുമ്പോൾ എത്ര ദിവസം കിട്ടിയാലും കാണാനുള്ള കാഴ്ചകൾ ഹൈദരാബാദിൽ മുന്നിൽ വന്നുകൊണ്ടേയിരിക്കും. തുടര്‍ച്ചയായി അഞ്ച് ദിവസം ഹൈദരാബാദിൽ ചെലവഴിക്കാൻ പറ്റിയ പാക്കേജ് ഒത്തുവന്നാലോ? പോകില്ലേ?
നാല് രാത്രിയും അഞ്ച് പകലും ഹൈദരാബാദിൽ ചെലവഴിക്കുവാൻ പറ്റിയ, ഗോൽകോണ്ട കോട്ടയും ചാർമിനാറും ഇവിടുത്തെ മ്യൂസിയങ്ങളും പ്രസിദ്ധമായ രാമോജി ഫിലിം സിറ്റിയും സമയമെടുത്ത് കണ്ടുവരാനുള്ള പാക്കേജ് കൊണ്ടുവന്നിരിക്കുകയാണ് ഐആർസിടിസി. പാക്കേജിനെക്കുറിച്ചും ബുക്കിങ്ങിനെക്കുറിച്ചും വിശദമായി വായിക്കാം.

എല്ലാ വ്യാഴാഴ്ചകളിലും മുംബൈ ഛത്രപതി ശിവജി മഹാരാജാ ടെർമിനലിൽ നിന്നും ഹുസൈൻ സാഗർ എക്സ്പ്രസിൽ 12701 രാത്രി 9.50ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 12.10ന് ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിലെത്തും. നേരേ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് പ്രാദേശിക കാഴ്ചകൾ കാണാനിറങ്ങും. ഗോൽകോണ്ട കോട്ട, ചാർമിനാർ എന്നിവിടങ്ങളാണ് ഈ യാത്രയിൽ കാണുന്നത്.
ശനിയാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം ഹൈദരാബാദിലെ മ്യൂസിയങ്ങളും ചരിത്രക്കാഴ്ചകളുമാണ് കാണാനിറങ്ങുന്നത്. സലർജുങ് മ്യൂസിയം, സുധാകാർ മ്യൂസിയം, ചൗമഹല്ല പാലസ്, കുതുബ്ഷാഹി ടോംബ്, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ബിർളാ മന്ദിർ, ബിർളാ സയൻസ് മ്യൂസിയം, എൻടിആർ ഗാർഡൻ, ലുംബിനി പാർക്ക് എന്നിവിടങ്ങള്‍ കാണും.

ഞായറാഴ്ച മുഴുവനും പ്രസിദ്ധമായ രാമോജി ഫിലിം സിറ്റിയിൽ ചെലവഴിക്കുന്നതിനായി മാറ്റിവെച്ചിരിക്കുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം നേരെ ഫിലിം സിറ്റിയിലേക്ക് പോകും. അവിടുന്ന് ഇറങ്ങി രാത്രി 10.35ന് പുറപ്പെടുന്ന മുംബൈ എക്സ്പ്രസ് 22731 കയറാനായി നിങ്ങളെ ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മുംബൈയിൽ മടങ്ങിയെത്തും.
ഏറ്റവും കുറഞ്ഞ നിരക്കിൽ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാൻ പറ്റിയ പാക്കേജാണിത്. ത്രീ എസി, സ്ലീപ്പർ എന്നീ ക്ലാസുകളിൽ നിങ്ങളുടെ ബജറ്റ് അനുസരിച്ച് യാത്ര ചെയ്യാം. ത്രീ എസിയിൽ സിംഗിൾ ഷെയറിങ്ങിന് 27900 രൂപ, ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 18000 രൂ, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 17000 രൂപയും 5-11 പ്രായത്തിൽ കുട്ടികൾക്ക് ബെഡ് വേണമെങ്കിൽ 12700 രൂപയും വേണ്ടെങ്കിൽ 12200 രൂപയുമാണ് നിരക്ക്.
അതേസമയം സ്ലീപ്പർ ക്ലാസിൽ സിംഗിൾ ഷെയറിങ്ങിന് 24100 രൂപ, ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 14700 രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 13900 രൂപയും 5-11 പ്രായത്തിൽ കുട്ടികൾക്ക് ബെഡ് വേണമെങ്കിൽ 10900 രൂപയും വേണ്ടെങ്കിൽ 10200 രൂപയുമാണ് നിരക്ക്.
ടിക്കറ്റിൽ മുംബൈ-ഹൈദരാബാദ്-മുംബൈ ട്രെയിൻ യാത്ര, ഹൈദരാബാദിലും സെക്കന്ദരാബാദിലുമായി രണ്ട് രാത്രി ഹോട്ടൽ താമസം, പ്രഭാത ഭക്ഷണം, അത്താഴം, എസി വണ്ടിയിൽ സൈറ്റ് സീയിങ് യാത്ര, ട്രാവൽ ഇൻഷുറൻസ്, രാമോജി ഫിലിം സിറ്റി പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്നു.
മറ്റു പ്രവേശന ടിക്കറ്റുകൾ, ഉച്ചഭക്ഷണം തുടങ്ങിയവ ടിക്കറ്റിൽ ഉൾപ്പെടുന്നില്ല എന്ന കാര്യവും ഓർമ്മിക്കുക,
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും -8287931660 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ https://www.irctctourism.com/pacakage_description?packageCode=WMR127B ൽ നോക്കുകയോ ചെയ്യാം. സെപ്റ്റംബർ 17 മുതൽ നവംബർ 30 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും മുംബൈയിൽ നിന്ന് ഈ പാക്കേജ് ലഭ്യമായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












