സ്വന്തമായിട്ട് ഒരു ജോലിയും വീടും ഒക്കെയായി വിദേശത്തേയ്ക്ക് താമസം മാറ്റണമെന്നാഗ്രഹിക്കാത്ത യുവാക്കൾ കാണില്ല. പ്രത്യേകിച്ച് നാടുവിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്ന ആളുകളുടെ എണ്ണം ഇത്രയും വർധിക്കുന്ന ഈ കാലത്ത്. വിദേശത്ത് പഠിക്കാൻ പോയി തുടർന്ന് അവിടെ തന്നെ സെറ്റിൽ ആകുന്ന ഒരു രീതിയിലാണ് കൂടുതലും ആളുകൾ പിന്തുടരുന്നതും
ഇങ്ങനെയല്ലാതെ വിദേശത്ത് പോയി സെറ്റില്‍ ആയാലോ? വെറുതേയല്ല, കൈനിറയെ പണം അതും ലക്ഷങ്ങള്‍ നിങ്ങളുടെ കൈയ്യിൽ കിട്ടും. ജനസംഖ്യ കുറവുള്ള നഗരങ്ങൾ പുതിയ ആളുകളെ തങ്ങളുടെ പ്രദേശത്തേയ്ക്ക് ആകർഷിക്കാനായാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതാ വിദേശത്തേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരെ ഇങ്ങോട്ട് പണം തന്നു സ്വീകരിക്കുന്ന യൂറോപ്യൻ നഗരങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

1. ആൽബിനൻ സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡിലെ അതിമനോഹര ഗ്രാമങ്ങളിലൊന്നായ ആല്‍ബിനൻ ആണ് യൂറോപ്പിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓഫർ നല്കുന്ന സ്ഥലം. ലോകത്തിൽ തന്നെ ഏറ്റവും മികച്ച ജീവിതം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അന്നും ഇന്നും സ്വിറ്റ്സർലൻഡ്. അതിനാല് ഇനിയുള്ള ജീവിതം സ്വിറ്റ്സർലൻഡിൽ ജീവിക്കണമെന്നുള്ളവര്‍ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ ഓഫർ ആണിത്.
മികച്ച ജീവിതം തേടി ഇവിടുള്ളവർ മറ്റു നഗരങ്ങളിലേക്ക് കുടിയേറുവാൻ തുടങ്ങിയതോടെയാണ് ആല്‍ബിനൻ താമസക്കാരെ തേടുന്നത്. അതും വലിയ ഓഫുകളാണ് ഇവിടം മുന്നോട്ടുവയ്ക്കുന്നത്. ലക്ഷങ്ങളുടെ ഓഫറാണ് നഗരം താമസക്കാർക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇവിടേക്ക് മാറാൻ തയ്യാറുള്ള 45 വയസ്സിന് മുകളിലുള്ള അവിവാഹിതർക്ക്, ഏകദേശം 20 ലക്ഷം രൂപയും ദമ്പതികൾക്ക് ഏകദേശം 40 ലക്ഷം രൂപയും ഒരു കുട്ടിക്ക് 8 ലക്ഷം രൂപയുമാണ് ഇവര്‍ നല്കുന്നത്.

ഇതിനായി പല നിബന്ധനകളും നഗരം മുന്നോട്ടുവെച്ചിട്ടുമുണ്ട്. അതിലൊന്ന് വരുന്ന ആൾ 45 വയസ്സിൽ താഴെയുള്ള ആൾ ആയിരിക്കണം എന്താണ്. മറ്റൊന്ന് നിങ്ങൾ സ്വിസ് പൗരൻ അല്ലെങ്കിൽ പെർമിറ്റ് സി റെസിഡൻസ് നിങ്ങൾക്കുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധപ്പെടാം.
2. പോംഗ , സ്പെയിൻ
ഏറ്റവും മികച്ച, പ്രത്യേകിച്ച് ദമ്പതികൾക്ക് വിദേശരാജ്യത്തേയ്ക്ക് മാറുവാൻ താല്പര്യമുണ്ടെങ്കിൽ നോക്കുവാൻ പറ്റിയ ഓഫറാണ് സ്പെയിനിലെ പോംഗോ വാഗ്ദാനം ചെയ്യുന്നത്. പോംഗോിലേക്ക് താമസം മാറുന്ന യുവദമ്പതികൾക്ക് ഒന്നര ലക്ഷം രൂപ വരെയാണ് സര്‍ക്കാർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇവിടെവെച്ച് ജനിക്കുന്ന ഓരോ കുട്ടിക്കും രണ്ടര ലക്ഷം രൂപയും സർക്കാർ നല്കും. വെറും ആയിരത്തോളം പേർ മാത്രം വസിക്കുന്ന ഈ നഗരം സ്പെയിനിലെ തന്നെ ഏറ്റവും പഴയ നഗരം കൂടിയാണ്.
എന്നാൽ ഇവിടേക്ക് മാറുന്നതിനും സർക്കാർ പ്രധാനമായും രണ്ട് നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിലൊന്ന് നിങ്ങൾ യുകെ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ പൗരൻ ആയിരിക്കണം എന്നതാണ്. മാത്രമല്ല, അഞ്ച് വർഷം വരെ ഇവിടെ താമസിക്കുവാനും നിങ്ങൾ തയ്യാറായിരിക്കണം.
3. പ്രസീച്ചെ, അക്വാറിക്ക, ഇറ്റലി
ഇറ്റലിയാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ ഇവിടേക്കും വരാം. താല്പര്യമുള്ള, യോഗ്യരായ താമസക്കാരെ പണം നല്കി സ്വീകരിക്കുന്ന സ്കീം ഇറ്റലിയിലെ പല നഗരങ്ങളും പിന്തുടരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് അക്വാറിക്കയിലെ പ്രസീച്ചെ. ഇവിടേക്ക് താമസം മാറ്റുവാൻ താല്പര്യമുള്ളവർക്ക് നഗരം 27 ലക്ഷം രൂപാ വരെ നല്കും . ഈ പണം ഉപയോഗിച്ച് നിങ്ങൾക്കിവിടെ ഒരു ഭവനം മേടിക്കുവാനും അത് താമസയോഗ്യമാക്കി മാറ്റുവാനും സാധിക്കും. അതോടൊപ്പം ഇവിടെയെത്തിയ ശേഷം ജനിക്കുന്ന കുട്ടികൾക്ക് ആയിരം രൂപാ വീതവും അധികൃതർ നല്കും.

4.റൂബിയ, സ്പെയിൻ
പോംഗോ കൂടാതെ സ്പെയിനിലെ റൂബിയയും പുറമേ നിന്ന് ആളുകളെ ഇവിടേക്ക് ക്ഷണിക്കുന്നു. വെറും 1400 ഓളം ആളുകൾ മാത്രം താമസിക്കുന്ന ഈ നഗരം പുതിയ ആളുകൾക്ക് മാസം തോറും 150 യൂറോ വരെ നല്കുന്നു. നഗരം കൂടുതലും കുടുംബങ്ങളെയാണ് ഇവിടേക്ക് താമസം മാറാനായി ക്ഷണിക്കുന്നത്. പൊതുവെ ജനസംഖ്യ കുറവായ ഇവിടെ ആളുകൾ വരുന്നതോടെ കൂടുതൽ കുട്ടികളെ സ്കൂളിലേക്കും പ്രതീക്ഷിക്കുന്നു.
5. സാർഡിനിയ, ഇറ്റലി
ഇറ്റലിയിലെ ദ്വീപായ സാർഡിനിയ അവിടെ താമസിക്കാൻ തയ്യാറുള്ള ആളുകൾക്ക് € 15,000 വാഗ്ദാനം ചെയ്യുന്നു.അതായത് 13.58 ലക്ഷം രൂപാ വരെയാണ് ദ്വീപ് പുതിയ താമസക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 3,000 പുതിയ താമസക്കാരെ സ്വീകരിക്കാനാവശ്യമായ 45 മില്യൺ യൂറോയുടെ പ്ലാനും ദ്വീപ് സജ്ജമാക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












