01. കാലവസ്ഥ
അപ്രതീക്ഷിതമായ കാലവസ്ഥ വ്യതിയാനം കേദര്‍നാഥ് യാത്രയെ വളരെ ദുഷ്കരമാക്കും. ഒരു പേമാരി പെയ്താല്‍ കേദര്‍നാഥ് ക്ഷേത്ര പരിസരം വെള്ളവും കല്ലും മണ്ണും വന്ന് നിറയും. 2013ലെ പ്രകൃതി ദുരന്തം കേദര്‍ ടൗണിന്റെ ബഹുഭൂരിഭാഗവും തകര്‍ത്തു കളഞ്ഞു.
Photo Courtesy: Shaq774
02. ക്ഷേത്രത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന ശിവന്‍
എത്ര നാശം നഷ്ടം ഉണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ വന്നാലും ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങള്‍ വന്നാലും ആയിരങ്ങള്‍ക്ക് ജീവഹാനി വന്നാലും ഈ ക്ഷേത്രത്തിന് വലിയ കേടുപാടുകള്‍ ഉണ്ടാകാറില്ല. ഭഗവാന്‍ ശിവന്‍ ക്ഷേത്രത്തെ സംരക്ഷിച്ച് നിര്‍ത്തുന്നു എന്നാണ് വിശ്വാസം.
Photo Courtesy: Kmishra19
03. ശുദ്ധീകരണം
2013ല്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധി ആളുകള്‍ ക്ഷേത്ര പരിസരത്ത് മരിച്ച് വീണിരുന്നു. ഇവരുടെ ശവ ശരീരം കേദര്‍ നാഥ് ക്ഷേത്രത്തിന്റെ ശുദ്ധിയെ ബാധിക്കുന്നതിനാല്‍. ക്ഷേത്രം പുതുക്കി നിര്‍മ്മിക്കുന്നതിന് മുന്‍പ് ഈ ശവ ശരീരങ്ങളൊക്കെ നീക്കം ചെയ്ത് ശുദ്ധീകരിച്ചിട്ടാണ് ക്ഷേത്രത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്.
Photo Courtesy: Aurobindo Ogra
04. ഐതിഹ്യം
മഹാഭാരത യുദ്ധത്തിന് ശേഷം പാണ്ഡവര്‍ കാശിയില്‍ നിന്ന് ശിവനെ അന്വേക്ഷിച്ച് യാത്ര തിരിച്ചു. യുദ്ധത്തില്‍ ഉണ്ടായ പാപങ്ങള്‍ക്ക് മോചനം നേടുക എന്നതായിരുന്നു. പാണ്ഡവരുടെ ഉദ്ദേശം ഇതറിഞ്ഞ ശിവന്‍ ഒരു കാളയുടെ രൂപ സ്വീകരിച്ച് ഉത്തരാഖണ്ഡിലേക്ക് പോയി. എന്നാല്‍ പാണ്ഡവര്‍ ഈ കാര്യങ്ങള്‍ മനസിലാക്കി കാശിയില്‍ നിന്ന് ഉത്താരഖണ്ഡിലേക്ക് യാത്ര തിരിച്ചു. അവിടെ അവര്‍ ഒരു കാളയെ കണ്ടപ്പോള്‍ അത് ശിവനാണെന്ന് മനസിലാക്കി അതിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. ഇന്നത്തെ ഗുപ്താക്ഷിയില്‍ വച്ചാണ് പാണ്ഡവര്‍ ശിവനെ കണ്ട് പാപ മോചനം നേടിയത്.
Photo Courtesy: Dharmadhyaksha
05. സ്വര്‍ഗത്തിലേക്കുള്ള കവാടം
ത്രികോണ ആകൃതിയിലുള്ള ലിംഗമാണ് കേദര്‍നാഥില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും ക്ഷമിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
Photo Courtesy: Dharmadhyaksha