Search
  • Follow NativePlanet
Share
» »ആലപ്പുഴ ഹൗസ് ബോട്ട് യാത്ര; ഈ അഞ്ച് കാര്യങ്ങൾ മാത്രം നോക്കിയാൽ മതി... ഉറപ്പായും വീണ്ടും വന്നിരിക്കും

ആലപ്പുഴ ഹൗസ് ബോട്ട് യാത്ര; ഈ അഞ്ച് കാര്യങ്ങൾ മാത്രം നോക്കിയാൽ മതി... ഉറപ്പായും വീണ്ടും വന്നിരിക്കും

ആലപ്പുഴ യാത്രയിലെ ഏറ്റവും കൗതുകം കെട്ടുവള്ളത്തിലെ യാത്രയാണ്. കായലിലെ ഓളങ്ങൾക്കു മുകളിൽ വഞ്ചിയിലെ ഒരു വീട് തന്നെയാണ് കെട്ടുവള്ളങ്ങൾ. കായൽ കാഴ്ചകൾ ആസ്വദിച്ച് ഓളത്തിന്‍റെ താളത്തിനൊത്ത് മെല്ലെ ഒഴുകി നീങ്ങുന്ന പുരവഞ്ചി എന്ന കെട്ടുവള്ളത്തിലെ കാഴ്ചകളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെയാണ് ആലപ്പുഴയും കായൽയാത്രയും എന്നും സഞ്ചാരികളുടെ മനസ്സിലെ യാത്രാ ലിസ്റ്റിൽ കിടക്കുന്നത്.

മെല്ലെ മെല്ലെ ഒഴുകുന്ന പുരവഞ്ചിയിൽ ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് കായലിൽ നിന്ന് ചൂണ്ടയിട്ട് മീൻ പിടിച്ച് അപ്പോള്‌ തന്നെ കറിവെച്ച്, വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് വിശ്രമിച്ചുള്ള യാത്രയും വൈകുന്നേരങ്ങൾ ചെറുകാറ്റിന്‍റെ അകമ്പടിയിൽ കായലിൽ ആസ്വദിക്കുന്നതും ഒക്കെ ഈ ഹൗസ് ബോട്ട് യാത്ര നമുക്ക് നല്കുന്ന സന്തോഷങ്ങളാണ്. എന്നാൽ ചിലപ്പോൾ പ്രതീക്ഷിച്ചത്ര മനോഹമായിരിക്കില്ല ഈ യാത്ര. നിങ്ങൾ എത്തിച്ചേരുന്ന സമയവും സീസണും നിങ്ങളുടെ പാക്കേജും എല്ലാം ഇതിന് ഘടകങ്ങളാണ്.

Tips for an Unforgettable Houseboat Experience in Alleppey

ഹൗസ് ബോട്ട് യാത്രയ്ക്ക് സെപ്റ്റംബർ മാസം

ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തുവാൻ പറ്റിയ സമയം സെപ്റ്റംബർ മുതലാണ്. മഴ കുറഞ്ഞ് പ്രസന്നമായ കാലാവസ്ഥയും മിതമായ ചൂടും കുളിര് നിറഞ്ഞ വൈകുന്നേരങ്ങളും ഒക്കെയാണ് ഈ സമയത്തുള്ളത്. അതുകൊണ്ടുതന്നെ പകൽ സമയത്തെ യാത്രകളും ഈ സീസണിൽ നല്ലതായിരിക്കും. സെപ്റ്റംബറോടെ സീസൺ തുടങ്ങുകയേ ഉള്ളൂ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് പറ്റിയ സമയം.

ഹൗസ് ബോട്ട് സർവീസ്

ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രാ പാക്കേജ് നിങ്ങൾക്ക് നല്കുന്നത് പകൽ ഹൗസ് ബോട്ടിൽ ആലപ്പുഴ കായലിലൂടെയുള്ള യാത്രയും രാത്രി താമസവുമാണ്. കെട്ടുവഞ്ചിക്കുള്ളില്‍ ബാത്തറൂം സൗകര്യങ്ങളോടു കൂടിയ സിംഗിൾ, ഡബിൾ ബെഡ് റൂമുകളാണ് ഉള്ളത്. വള്ളത്തെ നിയന്ത്രിക്കുന്ന കാപ്റ്റും ഒരു പാചക്കാരനും യാത്രയിലുടനീളം നിങ്ങൾക്കൊപ്പമുണ്ടായിരിക്കും.

ഹൗസ് ബോട്ട് യാത്രാ സമയം

പൊതുവേ മിക്ക ഹൗസ്ബോട്ട് പാക്കേജുകളിലും ഉച്ചയ്ക്ക് 12.00 മണിയാണ് ചെക്ക് ഇന്‍ സമയം. 12.30 മുതൽ വള്ളം ചലിച്ച് തുടങ്ങും. പിറ്റേ ദിവസം രാവിലെ 9.00 മണിയാണ് ചെക്ക് ഔട്ട് സമയം. ഉച്ചയ്ക്ക് 2.00 മണിയോടെ ഉച്ചഭക്ഷണത്തിനായി മനോഹരമായ ഒരിടത്ത് നിർത്തും. പാടങ്ങളുടെ കാഴ്ച ഇവിടെ മിക്കവാറും കാണാം. തുടർന്ന് 5.30 വരെ നിങ്ങൾക്ക് കായലിലെ വിവിധ റൂട്ടുകളിലൂടെ സഞ്ചരിക്കാം. ആലപ്പുഴയുടെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റിയ അവസരമാണിത്. തുടർന്ന് അഞ്ചരയോടെ വള്ളം കരയ്ക്ക് അടുപ്പിക്കും രാത്രി നിങ്ങൾക്ക് വള്ളത്തിൽ ചെലവഴിക്കാം. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ നിങ്ങൾക്ക് പാക്കേജിൽ ഉണ്ടായിരിക്കും. രാവിലെ 1 മണിക്കൂർ യാത്രയ്ക്ക് ശേഷം തലേന്ന് യാത്ര ആരംഭിച്ച ഇടത്ത് 9.30 ഓടെ നിങ്ങളെ എത്തിക്കും.

യോജിച്ച ഹൗസ് ബോട്ട് എടുക്കുക

ആലപ്പുഴയിൽ നിങ്ങൾക്ക് ആയിരക്കണത്തിന് കെട്ടുവള്ളങ്ങളും അതിശയിപ്പിക്കുന്ന പാക്കേജുകളും കണ്ടെത്താൻ സാധിക്കും. അതിൽ നിന്ന് മികച്ച ഒന്ന് തിരഞ്ഞെടുക്കുക എന്നതാണ് ടാസ്ക്. മുൻപ് ഹൗസ് ബോട്ട് യാത്ര നടത്തിയ സുഹൃത്തുക്കൾ, പരിചയക്കാർ തുടങ്ങിയവരോട് സംസാരിച്ച് മികച്ച വള്ളം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ റിവ്യൂ നോക്കിയോ നേരിട്ട് പോയി കണ്ടോ വള്ളം എടുക്കാനും സൗകര്യം കാണും.
ലഭ്യമായ സൗകര്യങ്ങളും മുടക്കുന്ന തുകയും അനുസരിച്ച് ഡീലക്സ്, സൂപ്പർ ഡീസക്സ്, ,സൂപ്പർ ലക്ഷ്വറി ഹൗസ് ബോട്ട് എന്നിവ ലഭ്യമാണ്. മിക്കവയിലും എസി സൗകര്യവും ഉണ്ട്.

ഹൗസ് ബോട്ടിലെ പാചക സൗകര്യം

നേരത്തെ സൂചിപ്പിച്ചതുപോലെ ഓരോ ഹൗസ് ബോട്ടിലും ഓരോ പാചകക്കാരൻ കാണും. മെനുവില് നിന്ന് നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം പാചകം ചെയ്തു തരിക മാത്രമല്ല, ആവശ്യമായ വിവങ്ങൾ നല്കിയാൽ അത് പാചകം ചെയ്തു തരുന്ന വിധത്തിലാണ് ഇവരുടെ സേവനം. വൈകുന്നേരം പുറത്തെ ഏതെങ്കിലും കടയിൽ നിന്ന് സീഫൂഡോ ആലപ്പുഴ സ്പെഷ്യൽ ഭക്ഷണമോ മേടിച്ചാൽ അത് രാത്രിയിൽ നിങ്ങൾക്കായി സെറ്റ് ചെയ്തും ഇവർ തരും. യാത്രയിൽ ചായ, കാപ്പി തുടങ്ങിയവ ആവശ്യാനുസരണം കിട്ടും. പ്രത്യേക ഭക്ഷണം വേണമെന്നുണ്ടെങ്കില്‍, ഉദാഹരണത്തിന് പനീർ, അത് നിങ്ങൾ മേടിച്ച് കൊടുത്താൽ അവർ ആവശ്യപ്പെടുന്ന രുചിയിൽ നിങ്ങൾക്ക് പാചകം ചെയ്തു തരും. എല്ലാ ഹൗസ് ബോട്ടിലും ഈ സേവനം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല.

മികച്ച പാർക്കിങ് സ്പോട്ട്
വൈകിട്ട് അഞ്ചര മുതൽ പുലർച്ചെ അഞ്ചര വരെ ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്തിരിക്കുകയാവും. ഈ 12 മണിക്കൂർ നിങ്ങൾ വെള്ളത്തിനു മുകളിൽ പുരവഞ്ചിയിലാണ് ചെലവഴിക്കേണ്ടത്. അപ്പോൾ മറ്റു വള്ളങ്ങൾ നിങ്ങളുടെ കാഴ്ചകളെ ബ്ലോക്ക് ചെയ്യാത്ത വിധത്തിലുള്ള പാർക്കിങ് സ്പോട്ട് വേണമെന്ന് മുൻകൂട്ടി ആവശ്യപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+