ഒരു യാത്രയ്ക്കിറങ്ങുമ്പോൾ എന്തൊക്കെ കരുതണം എന്നത് എന്നും ഒരു കൺഫ്യൂഷൻ ആണ്. പോകുന്ന സ്ഥലവും കാലാവസ്ഥയും യാത്രയും സ്വഭാവവും ഒക്കെ പരിഗണിച്ച് കുറേ കാര്യങ്ങൾ പാക്ക് ചെയ്യുമെങ്കിലും പലപ്പോഴും കുറച്ച് കാര്യങ്ങൾ മറന്നുപോകാറുണ്ട്. ചിലപ്പോഴാകട്ടെ, അനാവശ്യമായ പല സാധനങ്ങളും എടുക്കുമെങ്കിലും അത്യാവശ്യമുള്ള കാര്യങ്ങള് ബാഗിൽ ഇടംപിടിക്കുകയുമില്ല. ഇതാകട്ടെ പലർക്കും എല്ലാ യാത്രകളിലും സംഭവിക്കുന്ന കാര്യവുമാണ്.
ഇന്ന് യാത്രകളിൽ കുറച്ചു സാധനങ്ങള് ഒഴിവാക്കാനാവാത്തതായി മാറിയിട്ടുണ്ട്. പക്ഷേ, ആവശ്യമില്ലല്ലോ എന്നു കരുതി നമ്മള് അത് അവഗണിക്കുകയാണ് പതിവ്. എന്നാൽ അത് നമ്മുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള കാര്യങ്ങളാകുമ്പോൾ അങ്ങനെയങ്ങ് വേണ്ടെന്ന് വയ്ക്കുവാന്‍ പറ്റില്ലല്ലോ. ഇതാ യാത്രയിൽ നിർബന്ധമായും കരുതേണ്ട 7 കാര്യങ്ങൾ പരിചയപ്പെടാം.

1. വെള്ളം, ഒപ്പം കുപ്പിയും
യാത്രകളിൽ എന്തെടുക്കാൻ മറന്നാലും മറക്കരുതാത്ത കാര്യമാണ് കുടിവെള്ളം. ലഗേജ് കുറയ്ക്കാനും ചുമട് ഒഴിവാക്കുവാനുമായി നമ്മൾ ഏറ്റവും ആദ്യം വേണ്ടെന്നു വയ്ക്കുന്നത് വെള്ളം ആണ്. വഴിയിലെല്ലാം സുലഭമായതിനാൽ തന്നെ കൊണ്ടുപോയില്ലെങ്കിലും മേടിക്കാം എന്നാവുരം കാണുന്ന ന്യായം. എന്നാൽ യാത്ര തുടങ്ങുമ്പോൾ ഒരു കുപ്പി എടുത്താൽ ആവശ്യമുള്ളപ്പോൾ അത് നിറയ്ക്കുന്നതാണ് ഉചിതമായ കാര്യം. മാത്രമല്ല, വഴിയിലെ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നതിലും നല്ലത് കയ്യിൽ കരുതുന്നത് തന്നെയാണ്. വണ്ടിയിലാണ് യാത്രയെങ്കിൽ ക്യാനുകളിൽ കുറച്ച് വെള്ളം കരുതിവയ്ക്കുകയും ചെയ്യാം.
2. സാനിറ്റൈസർ, മാസ്ക്, ടിഷ്യൂ
യാത്രകളിൽ ആൾക്കൂട്ടത്തിലൂടെ, ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ സാനിറ്റൈസർ, മാസ്ക്, ടിഷ്യൂ എന്നിവ ഉപകാരപ്പെടും. തിരക്കുള്ള സമയങ്ങളിൽ മുഖത്ത് മാസ്ക് ധരിക്കാം. കൈ വൃത്തിയാക്കേണ്ടി വരുമ്പോൾ സാനിറ്റൈസർ ഉപയോഗിക്കാനും മറക്കേണ്ട.

3. സൺസ്ക്രീന്‍ ക്രീമുകള്
പലപ്പോഴും സാധാരണക്കാർക്ക് സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കുവാൻ മടിയാണ്. അതൊക്കെ ആവശ്യമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ വെയിലത്ത് പുറത്തിറങ്ങണമെങ്കിൽ അത്യാവശ്യമായി മാറിയിരിക്കുകയാണ് ഇത്തരം ക്രീമുകൾ. വെയിൽ നേരിട്ട് ഏൽക്കുന്ന മുഖം, കഴുത്ത്, കൈകൾ തുടങ്ങിയ സ്ഥലങ്ങളിൽ സൺസ്ക്രീൻ തേക്കുന്നത് നല്ലതാണ്. വെയിലിൽ നിന്നും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ത്വക്കിനെ രക്ഷിക്കാൻ ഇത് നല്ലതാണ്.
4. മരുന്നുകൾ
നിങ്ങൾ ഏതെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ യാത്ര പോകുമ്പോൾ അതും കൃത്യമായി ബാഗിൽ എടുക്കുക. കൂടാതെ യാത്രകളിൽ അലർജി,പനി, വയറിന് അസുഖം തുടങ്ങി പല അവസ്ഥകളും സാധാരണമാണ്. ഇത്തരം അവസരങ്ങളിൽ അവസാന നിമിഷം വരെ കാക്കാതെ പൊതുവായ മരുന്നുകൾ കയ്യിൽ കരുതുക. അത്യാവശ്യ സമയത്ത് മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് ഓടുന്നതിലും നല്ലത് ഇത്തരം മരുന്നുകൾ കയ്യിൽ കരുതുന്നതാണ്.
5. ഷോൾ അല്ലെങ്കിൽ സ്കാർഫ്
യാത്രയിൽ ഏറ്റവും ഉപകാരപ്പെടുന്നവയാണ് സ്കാർഫ് അല്ലെങ്കിൽ ഷോളുകൾ. തണുപ്പത്ത് കഴുത്തിൽ ചുറ്റിയിടാനും വെയിലത്ത് തലയിൽ ഇടാനും സ്കാർഫ് സഹായിക്കും. ഇനി പൊടിയുള്ള ഇടങ്ങളിൽ പൊടി കയറാതെ മുഖത്ത് ചുറ്റാനും എല്ലാം ഷോള്‍/ സ്കാർഫ് ഉപയോഗിക്കാം.
6. മൊസ്‌കിറ്റോ റിപ്പല്ലന്റ്
ക്യാപുംകൾ, ട്രെക്കിങ്ങുകൾ, നഗരപ്രദേശങ്ങൾ, കാടുകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എടുക്കേണ്ട ഒന്നാണ് മൊസ്‌കിറ്റോ റിപ്പല്ലന്റ്. ഇത്തരം സ്ഥലങ്ങളിൽ കൊതുകിന്റെ ശല്യം വളരെയേറെയാണ്. വസ്ത്രം ധരിച്ചാലും ചിലപ്പോൾ കൊതുകിന്റെ ശല്യം കുറഞ്ഞെന്നു വരില്ല. ശരീരത്തിൽ കൊതുകു കടിക്കാതെ തടയുന്ന ഒരുതരം ഓയിൻമെന്റ് ആണ് മൊസ്‌കിറ്റോ റിപ്പല്ലന്റ്. കാട്ടിലെ യാത്രകൾ, ടെന്‍റുകളിൽ താമസിക്കുന്ന അവസരങ്ങൾ തുടങ്ങിയ സമയത്താണ് ഇത് കൂടുതലും പ്രയോജനപ്പെടുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












