ബാഹുബലി സിനിമയില്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ പ്രഭാസ് നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ പറ്റീരാണെന്ന് അതിന്റെ മെയ്ക്കിംഗ് വീഡിയൊ കണ്ട എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചെങ്കുത്തായ പാറക്കെട്ടിലൂടെ താഴെക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം പാറയിലൂടെ താഴേക്ക് ഊര്‍ന്ന് വരുന്ന സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്കും കഴിയും. വാട്ടര്‍ഫാള്‍ റാപ്പെല്ലിംഗ് (Waterfall Rappelling) എന്നാണ് ഈ സാഹസിക വിനോദത്തിന്റെ പേര്.
വളരെ അപകടകരാമാം വിധം വെള്ളം താഴേക്ക് പതിക്കുന്നതിനാല്‍ അതിരപ്പള്ളി വാട്ടര്‍ഫാള്‍ റാപ്ലിംഗിന് അനുയോജ്യമായ വെള്ളച്ചാട്ടമല്ല. ഇന്ത്യയില്‍ വാട്ടര്‍ഫാള്‍ റാപ്പെല്ലിംഗ് നടത്താന്‍ പറ്റിയ 10 വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം. # Waterfall Rappelling
01. ചെലവര വെള്ളച്ചാട്ടം, കൂര്‍ഗ്
കൂര്‍ഗിലെ വിരാജ്‌പേട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ചെലവര വെള്ളച്ചാട്ടം. കൂര്‍ഗിലെ അധികം അറിയപ്പെടാത്ത ഈ വെള്ളച്ചാട്ടത്തില്‍ വാട്ടര്‍ഫാള്‍ റാപ്പെല്ലിംഗ് നടത്തപ്പെടുന്നുണ്ടെന്ന് അധികം ആളുകള്‍ക്ക് അറിയാത്ത കാര്യമാണ്.
02. കൊണ്ടന കേവ്സ്, കര്‍ജത്
പ്രകൃതിസ്നേഹികള്‍ക്കും സാഹസിക പ്രിയര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് മഹാരാഷ്ട്രയിലെ കൊണ്ടന കേവ്സും വെള്ളച്ചാട്ടവും. കൊണ്ടന ബുദ്ധിസ്റ്റ് ഗുഹയ്ക്ക് സമീപത്ത് തന്നെയാണ് വെള്ളച്ചാട്ടം. പുരാതനമായ കൊണ്ടന ഗുഹയില്‍ പര്യവേഷണം നടത്തി കഴിഞ്ഞ് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ റാപ്പെല്ലിംഗ് നടത്തുന്നത് അവിസ്മരണീയമായ ഒന്നായിരിക്കും.
03. നീര്‍ഗഡ്ഡു വാട്ടര്‍ഫാള്‍സ്, ഋഷികേശ്
ഇന്ത്യയുടെ സാഹസിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഋഷികേശിലുമുണ്ട് റാപ്പെല്ലിംഗ് നടത്താന്‍ അനുയോജ്യമായ ഒരു വാട്ടര്‍ഫാള്‍സ് നീര്‍ഗഡ്ഡു വാട്ടര്‍ഫാള്‍സ് എന്നാണ് ഇതിന്റെ പേര്. ഋഷികേശിലെ ലക്ഷ്മണ്‍ ജൂളയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടം നല്ലൊരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്.
04. ബെക്കരെ വാട്ടര്‍ഫാള്‍സ്, കര്‍ജാത്
മഹാരാഷ്ട്രയിലെ കര്‍ജാത്തിലെ മറ്റൊരു വാട്ടര്‍ഫാള്‍സ് റാപ്പെല്ലിംഗ് ഡെസ്റ്റിനേഷനാണ് ഭിവ്‌പുരിയിലെ ബെക്കരെ വെള്ളച്ചാട്ടം.
05. ജോഗിണി വാട്ടര്‍ഫാള്‍സ്, മണാലി
06. കുണ്ടളിക വാട്ടര്‍ഫാള്‍സ്, കോളാട്
മഹാരാഷ്ട്രയിലെ കോളാടിലൂടെ ഒഴുകുന്ന കുണ്ടളിക നദി റിവര്‍റാഫ്റ്റിംഗിന് പേരുകേട്ടതാണ്. ഈ നദിയില്‍ രൂപം കൊണ്ടിട്ടുള്ള വെള്ളച്ചാട്ടം വാട്ടര്‍ഫാള്‍സ് റാപ്ലിംഗിന് അനുയോജ്യമാണ്. മഹാരാഷ്ട്രയിലെ സഹ്യാദ്രി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥലമാണ്.
07. അശോക വാട്ടര്‍ഫാള്‍സ്, കാസറ
വാട്ടര്‍ഫാള്‍സ് റാപ്പെല്ലിംഗ്
Photo Courtesy: Scarleth White
പരിശീലകന്റെ സഹായം
Photo Courtesy: David Tarazona



Click it and Unblock the Notifications











