Search
  • Follow NativePlanet
Share
» »ലോകം ചുറ്റിയടിക്കാം..വിമാനടിക്കറ്റ് വെറും 93,000 രൂപ..അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ എന്നിവിടങ്ങള്‍ കാണാം

ലോകം ചുറ്റിയടിക്കാം..വിമാനടിക്കറ്റ് വെറും 93,000 രൂപ..അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ എന്നിവിടങ്ങള്‍ കാണാം

ഒരു ലക്ഷം രൂപയ്ക്കു താഴെ മാത്രം തുകയില്‍ ലോകം കറങ്ങുവാനുള്ള വിമാന ടിക്കറ്റ് ഓഫറുമായി വന്നിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി...

ലോകം മുഴുവന്‍ ചുറ്റിക്കാണണമെന്ന് ആഗ്രഹമില്ലെങ്കിലും ഏറ്റവും കുറഞ്ഞത് പ്രിയപ്പെട്ട മൂന്നോ നാലോ രാജ്യങ്ങളെങ്കിലും ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്നാണ് ഓരോ യാത്രാപ്രേമിയുടെയും ആഗ്രഹം. എന്നാല്‍ വില്ലനായി പലപ്പോഴും വരുന്നത് യാത്രയുടെ ചിലവും നമ്മുടെ ബജറ്റും തന്നെയാണ്. ഇന്ത്യയിലെ തന്നെ മിക്കയിടങ്ങളും കണ്ടുതീര്‍ക്കുമ്പോഴേയ്ക്കും പോക്കറ്റ് കാലിയാകുമെന്നതിനാല്‍ പലരും ആഗ്രഹങ്ങളൊക്കെ വെറും ആഗ്രഹങ്ങളായി തന്നെ മാറ്റിവയ്ക്കുകയാണ് പതിവ്. എന്നാലിതാ, മാറ്റിവെച്ചിരിക്കുന്ന ആഗ്രഹങ്ങള്‍ മെല്ലെ പൊ‌ടിതട്ടിയെടുക്കുവാന്‍ തയ്യാറിയിക്കോളൂ.. ഒരു ലക്ഷം രൂപയ്ക്കു താഴെ മാത്രം തുകയില്‍ ലോകം കറങ്ങുവാനുള്ള വിമാന ടിക്കറ്റ് ഓഫറുമായി വന്നിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി... ഇതാ വിശദമായി വായിക്കാം

ലോകം ചുറ്റാന്‍ കുറഞ്ഞ ചിലവ്

ലോകം ചുറ്റാന്‍ കുറഞ്ഞ ചിലവ്

യുകെയിലെ ‌ട്രെയില്‍ഫൈന്‍ഡേഴ്സ് എന്ന ട്രാവല്‍ ഏജന്‍സിയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി കിടിലന്‍ വേള്‍ഡ് ടൂര്‍ ഓഫറുമായി വന്നിരിക്കുന്നത്. ഒരു വേള്‍ഡ് ടൂര്‍ ന‌ടത്തുവാന്‍ ആവശ്യമായ തുക വെച്ചുനോക്കുമ്പോള്‍ പോക്കറ്റിനിണങ്ങുന്ന ഒരു ബജറ്റ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ തുകയ്ക്കുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരവും സഞ്ചാരികള്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നതുമായ ചില ഇടങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

PC:Mukuko Studio

വെറും 93,000 രൂപ

വെറും 93,000 രൂപ

£999 അഥവാ 93,000 ഇന്ത്യന്‍ രൂപയാണ് ഈ യാത്രയ്ക്കുള്ള ചിലവ്. ഒരു ലക്ഷം രൂപയ്ക്ക് താഴെ മാത്രം തുകയില്‍ ടിക്കറ്റ് നിരക്ക് വരുന്നതിനാല്‍ ഒതു ലോക ടൂര്‍ ആഗ്രഹിച്ചിരിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം ഇതിലും മികച്ച അവസരങ്ങള്‍ ഇനി വരുവാന്‍ സാധ്യതയില്ല. ട്രെയിൽഫൈൻഡേഴ്‌സിന്റെ റൗണ്ട് ദി വേൾഡ് എയർഫെയറര് എന്ന ഓഫറിലാണ് യാത്ര.

PC:Jakob Owens

ലോകയാത്രയിലെ മൂന്നിടങ്ങള്‍

ലോകയാത്രയിലെ മൂന്നിടങ്ങള്‍

അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് ട്രെയിൽഫൈൻഡേഴ്‌സ് ഒരുക്കുന്നത്. 93000 രൂപ വിമാനക്കൂലിക്കുള്ളിൽ ഈ മൂന്ന് മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാം. ആദ്യം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലേക്കും ലോസ് ആഞ്ചലസിലേക്കും ആണ് കൊണ്ടുപോകുന്നത്. ​​തുടർന്ന് ഏഷ്യയിലെ ക്വാലാലംപൂരും സിംഗപ്പൂരും തുടർന്ന് ഓസ്‌ട്രേലിയയും സന്ദർശിക്കാൻ അവസരമുണ്ട്.

PC:Leigh

ഈ തിയതികള്‍ മറക്കരുത്

ഈ തിയതികള്‍ മറക്കരുത്

നവംബർ 15 മുതൽ ആണ് ട്രെയിൽഫൈൻഡേഴ്‌സിന്റെ റൗണ്ട് ദി വേൾഡ് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 9 വരെ മാത്രമായിരിക്കും.
ടിക്കറ്റ് നിരക്കില്‍ എല്ലാ പ്രീ-പെയ്ഡ് ടാക്സുകളും ചാർജുകളും ഉൾപ്പെടുന്നു. യാത്രയിലെ താമസം ട്വിന്‍ ഷെയറിങ്ങില്‍ ആയിരിക്കും. നിയന്ത്രണങ്ങൾ ബാധകമായേക്കാം.
യാത്രയ്ക്കിടയിലുള്ള റൂട്ട് വിവരങ്ങൾ ട്രാവൽ കമ്പനിയുടെ സൈറ്റിൽ കണ്ടെത്താനാകും

PC:JESHOOTS.COM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+