Search
  • Follow NativePlanet
Share
» »ദുര്‍ഗയുടെ ശാന്തഭാവത്തിന് പോര്‍ചുഗീസ് ശൈലി!

ദുര്‍ഗയുടെ ശാന്തഭാവത്തിന് പോര്‍ചുഗീസ് ശൈലി!

By Maneesh

ദുര്‍ഗ എന്ന് കേള്‍ക്കുമ്പോള്‍, കണ്ണുകളില്‍ കോപം നിറഞ്ഞ ശത്രുസംഹാരത്തിന് ഒരുങ്ങി നില്‍ക്കുന്ന ദുര്‍ഗദേവിയുടെ രൂപമായിരിക്കും എല്ലാവരുടേയും മനസില്‍ നിറയുക. എന്നാല്‍ ദുര്‍ഗയെ ശാന്ത ഭാവ‌ത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന ഏതെങ്കിലും ക്ഷേത്രത്തേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ ഒരു ക്ഷേത്രമുണ്ട്.

ഗോവയിലാണ് ശാന്തസ്വരൂപിണിയായ ദുര്‍ഗ കുടികൊള്ളുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ പേര് തന്നെ ശാന്തദുര്‍ഗ ക്ഷേത്രം എന്നാണ്. ഈ ക്ഷേത്രത്തിന്റെ രൂപ കല്‍പ്പന തന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമാണ്.

‌ശാന്ത ദുര്‍ഗ ക്ഷേത്രത്തേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

ശാന്ത ദുര്‍ഗ ക്ഷേത്രത്തിലേ‌ക്ക്

ശാന്ത ദുര്‍ഗ ക്ഷേത്രത്തിലേ‌ക്ക്

ഗോവയുടെ തലസ്ഥാനമായ പനജിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയായി പോണ്ടാ ‌താലൂക്കില്‍ കവലേം ഗ്രാമത്തിന്റെ അടിവാരത്തിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nkodikal

ക്ഷേത്ര നിര്‍മ്മാണം

ക്ഷേത്ര നിര്‍മ്മാണം

പണ്ട് മണ്ണുകൊണ്ട് നിര്‍മ്മിച്ച ഒരു ക്ഷേത്രമായിരുന്നു ഇവിടെ. 1730ല്‍ ആണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1738ല്‍ നിര്‍മ്മാണാം പൂര്‍ത്തിയായ ക്ഷേത്രത്തില്‍ 1966ല്‍ ചില നവീകരണ ‌പ്രവര്‍ത്തനങ്ങള്‍ നടന്നു.
Photo Courtesy: Ranveig

പോര്‍ചുഗീസ് ശൈലി

പോര്‍ചുഗീസ് ശൈലി

പോര്‍ചൂഗീസ് ശൈലിയുമായി സമന്വയിപ്പി‌ച്ചാണ് ഈ ക്ഷേ‌ത്രം നിര്‍മ്മിച്ചത്. ക്ഷേത്ര ഗോപുരത്തിന് പിരമിഡ് ആകൃ‌തിയാണ്. റോമന്‍ ശൈലിയിലുള്ള ആര്‍‌ച്ച് വിന്‍ഡോകളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേ‌കത.

Photo Courtesy: Vivo78 (talk)

ശാന്ത ദുര്‍ഗ

ശാന്ത ദുര്‍ഗ

ശാന്ത ദുര്‍ഗയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിഷ്ണുവിന്റേയും ശിവന്റേയും മധ്യത്തില്‍ ധ്യാനത്തില്‍ ഇരിക്കുന്നതായാണ് പ്രതിഷ്ഠ.

Photo Courtesy: Agawas

ഐതിഹ്യം

ഐതിഹ്യം

ഒരിക്കല്‍ ശിവനും വിഷ്ണുവും തമ്മില്‍ യുദ്ധം തുടങ്ങി. യുദ്ധം ഭീകരമായ അവസ്ഥയിലേക്ക് മാറിയപ്പോള്‍ ഇതിന് ഒരു പരിഹാരം കാണാന്‍ ബ്രഹ്മാവ് പാ‌ര്‍വതി ദേവിയോട് അഭ്യര്‍ത്ഥിച്ചു. ബ്രഹ്മാവിന്റെ അഭ്യര്‍ത്ഥനയേത്തുടര്‍ന്ന് പാര്‍വതി ദേവി ശാന്ത ദുര്‍ഗയുടെ രൂപത്തില്‍ വിഷ്ണുവിനും ശിവനും മധ്യേ വന്നു നിന്നു. തുടര്‍ന്ന് യുദ്ധം അവസാനിച്ചെന്നാണ് ഐതിഹ്യം.
Photo Courtesy: G41rn8

രണ്ട് സര്‍പ്പങ്ങള്‍

രണ്ട് സര്‍പ്പങ്ങള്‍

ശാന്ത ദുര്‍ഗയുടെ കയ്യില്‍ രണ്ട് ‌സര്‍പ്പങ്ങളേക്കാണാം. വിഷ്ണുവിനേയും ശിവനേയുമാണ് ഈ സര്‍പ്പങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
Photo Courtesy: G41rn8

ക്ഷേത്രത്തിന്റെ ഉള്‍വശം

ക്ഷേത്രത്തിന്റെ ഉള്‍വശം

ശാന്ത ദുര്‍ഗ ക്ഷേത്രത്തിന്റെ ഉള്‍വശം

Photo Courtesy: Agawas

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temples goa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+