കേരളത്തിലെ പശ്ചിമഘട്ടമലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനനപാതയിലൂടെയുള്ള യാത്ര. പ്രശസ്തമായ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചൻകോവിലിലേക്ക് പുനലൂരിൽ നിന്ന് ഒരു യാത്ര ചെയ്താൽ അത് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും. മാത്രമല്ല പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.
പശ്ചിമഘട്ട വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ എത്തിച്ചേരാൻ വനത്തിന് നടുവിലൂടെ സഞ്ചാര യോഗ്യമായ രണ്ട് റോഡുകളുണ്ട്. തമിഴ്നാട്ടിൽ നിന്ന് എത്തിച്ചേരാവുന്നതാണ് ഒന്ന്. രണ്ടമത്തേത് കേരളത്തിൽ നിന്ന് എത്തിച്ചേരാവുന്നതും. കേരളത്തിലെ പുനലൂരിൽ നിന്നാണ് അച്ചൻകോവിലിലേക്ക് ഈ റോഡ് തുറക്കുന്നത്. പുനലൂർ നഗരത്തിൽ നിന്ന് തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റർ സഞ്ചരിച്ചാൽ അച്ചൻകോവിലിൽ എത്തിച്ചേരാം.
പോകേണ്ട വഴി
പുനലൂർ >അലിമുക്ക് >കരവൂർ >മുല്ലുമല >ആച്ചൻകോവിൽ
പുനലൂരിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ ആദ്യത്തെ 20 കിലോമീറ്റർ റോഡ് യാത്ര യോഗ്യമാണ്. തെക്കൻ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെയുള്ള ഈ റോഡരികിൽ റബ്ബർ തോട്ടങ്ങളാകും സഞ്ചാരികൾക്ക് കാണാനാവുക. ഗ്രാമങ്ങളെ മറികടന്ന് വനമേഖലയിൽ എത്തുമ്പോൾ കാഴ്ചകൾ സുന്ദരമാകുകയും വഴി മോശമാകുകയും ചെയ്യും.
നിബിഢ വനത്തിലൂടെ വേണം ഏകദേശം 15 കിലോമീറ്ററോളമുള്ള യാത്ര. കുറേ ദൂരം വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ റോഡിന് സമാന്തരമായി ഒരു നദി ഒഴുകുന്നത് കാണാം. പ്രശസ്തമായ അച്ചൻകോവിൽ ആറാണ് അത്. അച്ചൻകോവിൽ ഗ്രാമത്തിലേക്കാണ് ഒരേസമയം നദിയും റോഡും നീങ്ങുന്നത്. അതിനാൽ അച്ചൻകോവിലിലേക്കുള്ള വഴികാട്ടിയാണ് ഈ നദിയെന്ന് വേണമെങ്കിൽ പറയാം.
ഈ റോഡിലൂടെ അത്രയധികം വാഹനങ്ങളൊന്നും ഉണ്ടാകില്ല. വല്ലപ്പോഴും ഓടുന്ന കെ എസ് ആർ ടി സി ബസുക്കൾ, ജീപ്പുകൾ ഇവകൂടാതെ വനംവകുപ്പിന്റെ വാഹനങ്ങൾ ഇത്രയൊക്കെ വാഹനങ്ങളേ ഈ റോഡിൽ കാണാൻ കഴിയു.
മറ്റൊരു വഴി
പുനലൂർ >ചെങ്കോട്ട >അച്ചൻകോവിൽ
വനത്തിലൂടെയുള്ള യാത്ര അത്ര പരിചയമല്ലെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ മറ്റൊരു റോഡുണ്ട്. ചെങ്കോട്ട വഴിയാണ് ഈ റോഡ് പോകുന്നത്. എന്നാൽ ഏകദേശം 75 കിലോമീറ്റർ യാത്ര ചെയ്യണം. പുനലരിൽ നിന്ന് 50 കിലോമീറ്റർ ആണ് ചെങ്കോട്ടയിലേക്കുള്ള ദൂരം. അവിടെ നിന്ന് 25 കിലോമീറ്റർ വീണ്ടും യാത്ര ചെയ്ത് വേണം അച്ചൻ കോവിലിൽ എത്തിച്ചേരാൻ.
കെ എസ് ആർ ടി സി
പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്ക് ചെങ്കോട്ട വഴിയും മുല്ലുമല വഴിയും കെ എസ് ആർ ടി സി ബസ് ഉണ്ട്. വൈകുന്നേരം 5.30നാണ് അച്ചൻകോവിലിൽ നിന്ന് പുനലൂരിലേക്കുള്ള അവസാന ബസ് പുറപ്പെടുന്നത്. ചെങ്കോട്ട വഴിയാണ് ഈ ബസ് പുനലൂരിൽ എത്തുന്നത്. ഈ ബസ് മിസ് ആയാൽ പിന്നെ പുനലൂരിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും.
അച്ചൻകോവിലിലേ കാഴ്ചകൾ
അച്ചൻകോവിൽ ഗ്രാമം
അച്ചൻകോവിലാറ്
Photo: Noblevmy
അച്ചൻകോവിൽ ശാസ്താ ക്ഷേത്രം
പുനലൂരിൽ നിന്ന് യാത്ര
Photo: Sandeep545



Click it and Unblock the Notifications












