Search
  • Follow NativePlanet
Share
» »ആലപ്പുഴയില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഒരു ദേശീയപാത

ആലപ്പുഴയില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഒരു ദേശീയപാത

By Maneesh

ആലപ്പുഴയുടെ തീരത്ത് നിന്ന് കാ‌യലോരങ്ങളുടെ കാറ്റേറ്റുകൊണ്ട് ചങ്ങനാശ്ശേരി ‌വഴി തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ‌നിബിഢവനങ്ങളും നിറ‌ഞ്ഞ മലനിരകള്‍ കയറി ക്യാരറ്റ് വിളയുന്ന കൊടൈക്കനാലിലെ കോടമ‌ഞ്ഞിന്റെ കുളിരുകൊള്ളാന്‍ ഒരു യാത്ര. അതും ദേശീയ പാതയിലൂടെ ഒരു യാത്ര. നിങ്ങളുടെ ഈ സ്വപ്‌നം യാഥാര്‍‌ത്ഥ്യമാകാന്‍ പോകുകയാണ്.

2015 സെപ്തംബറില്‍ ആണ് ആലപ്പുഴ - കൊടൈക്കനാല്‍ ദേശീയ പാതയുടെ പ്രഖ്യാപനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ‌നിതിന്‍ ഗഡ്കരി നടത്തിയത്. അതോടുകൂടി വിനോദസഞ്ചാരികള്‍ തങ്ങളുടെ ബൈക്ക് റൈ‌ഡി‌ന് കാത്തിരിക്കുകയാണ്. ആലപ്പുഴ - കുമളി - തേക്കടി - കമ്പം - തേനി വഴിയാണ് ഈ റോഡ് കൊടൈക്കനാലില്‍ എത്തുന്നത്.

ദേശീയപാത യാഥാര്‍‌ത്ഥ്യമാകുന്നതിന് മുന്‍പ് ഈ റോഡിലൂടെ നമുക്കൊരു യാത്ര നടത്താം. ഇതൊരു യാത്ര വിവരണമല്ല. റൂ‌ട്ട് മാപ്പ് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഈ വഴിയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മറക്കരുത്.

ആലപ്പുഴയില്‍ നിന്ന് ആരംഭം

ആലപ്പുഴയില്‍ നിന്ന് ആരംഭം

ആലപ്പുഴയില്‍ നിന്നാണ് ഈ പാതയുടെ ആരംഭം ആലപ്പുഴയില്‍ നിന്ന് ഇപ്പോഴത്തെ എ സി റോഡിലൂടെ ചങ്ങനാശ്ശേരിയിലേക്ക് 28 കിലോമീറ്റര്‍ ആണ് ദൂരം.
Photo Courtesy: RajeshUnuppally

കുട്ടനാട്ടിലൂടെ

കുട്ടനാട്ടിലൂടെ

കുട്ടനാട്ടിലൂടെയാണ് പ്രശസ്ത‌മായ എ സി റോഡ് നീളു‌ന്നത്. കായലുകളും വയലുകളും സുന്ദരകാഴ്ച ഒരുക്കി ഈ റോഡിന്റെ ഇരു വശങ്ങളിലും അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് കാണാം.

Photo Courtesy: Arayilpdas.

കളര്‍കോട് മുതല്‍ പെരുന്ന വരെ

കളര്‍കോട് മുതല്‍ പെരുന്ന വരെ

ആലപ്പുഴയിലെ കളര്‍കോട് നി‌ന്നാണ് ഈ റോഡ് ആ‌രംഭിക്കുന്നത്. തുടര്‍ന്ന് കൈതവന, ദര്‍ശന‌പുരം, പ‌ള്ളാത്തുരുത്തി, നെടുമുടി, മങ്കൊമ്പ്, പള്ളിക്കൂട്ടുമ്മ, രാമങ്കരി, വേഴപ്ര, മാമ്പുഴക്കരി, കോര‌വളവ്, കിടങ്ങറ, മനയ്ക്കച്ചിറ തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് പെരുന്നയില്‍ ആണ് റോഡ് അവസാനിക്കുന്നത്.
Photo Courtesy: RajeshUnuppally

‌മാപ്പ്

‌മാപ്പ്

എ സി റോഡിന്റെ മാപ്പ് സംസ്ഥാന പാത 11 എന്നാണ് ഈ റോഡിന്റെ ഔദ്യോഗിക നാമം.‌

ചങ്ങനാശ്ശേരിയില്‍ നിന്ന്

ചങ്ങനാശ്ശേരിയില്‍ നിന്ന്

ചങ്ങനാശ്ശേരിയില്‍ നിന്ന് കുമളിയിലേക്കാണ് അടുത്ത യാത്ര. ചങ്ങനാശ്ശേരിയില്‍ നിന്ന് 110 കിലോമീറ്റര്‍ ആണ് കുമളിയിലേക്കുള്ള ദൂരം. സി വി റോഡെന്ന പേരില്‍ പ്രശസ്തമായതാണ് ഈ റോഡ്.

Photo Courtesy: RajeshUnuppally

കുട്ടിക്കാനം വഴി

കുട്ടിക്കാനം വഴി

ചങ്ങനാശ്ശേരിയില്‍ നിന്ന് കുട്ടിക്കാനം വഴി‌യാ‌‌ണ് കുമളിയിലേക്ക് പോകുന്നത്. പെരിയാര്‍ വന്യജീവി സങ്കേതം ആണ് യാത്രയ്ക്കിടയിലെ പ്രധാന ആകര്‍ഷണം. ശബരിമല സീസണ്‍ സമയത്ത് വലിയ തിരക്കാണ് ഈ റോഡില്‍ അനുഭവപ്പെടാറുള്ളത്.

Photo Courtesy: Reji Jacob at ml.wikipedia

തേയിലത്തോട്ടങ്ങള്‍

തേയിലത്തോട്ടങ്ങള്‍

കുട്ടിക്കാനത്തിന് സമീപത്തെ തേയില‌ത്തോട്ടങ്ങള്‍. യത്രയില്‍ കാണാവുന്ന കാഴ്ചകളില്‍ ഒന്ന്

Photo Courtesy: Geoshrad at English Wikipedia

പൈന്മരങ്ങള്‍

പൈന്മരങ്ങള്‍

കുട്ടിക്കാനത്ത് നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Vi1618

തേക്കടി വഴി

തേക്കടി വഴി

കുട്ടിക്കാനത്ത് നിന്ന് തേക്കടി വഴിയാണ് കുമളിയില്‍ എത്തിച്ചേരുന്നത്.

Photo Courtesy: Rameshng at Malayalam Wikipedia

മറ്റൊ‌രു കാഴ്ച

മറ്റൊ‌രു കാഴ്ച

തേക്കടിയില്‍ നിന്ന് മറ്റൊരു കാഴ്ച

Photo Courtesy: Girlxplorer

കുമളിയിലെ കാഴ്ചകള്‍

കുമളിയിലെ കാഴ്ചകള്‍

കുമളിയിലേക്കുള്ള യാത്രയില്‍ കാണാവുന്ന കാറ്റാടികള്‍

Photo Courtesy: Edukeralam, Navaneeth Krishnan S

മാപ്പ്

മാപ്പ്

ചങ്ങനാശ്ശേരിയില്‍ നിന്ന് കുമളിവരെയുള്ള റോഡിന്റെ മാപ്പ്.

കുമളിയില്‍ നിന്ന്

കുമളിയില്‍ നിന്ന്

കേര‌ള - തമിഴ് നാട് അതിര്‍ത്തി‌യിലാണ് കുമളി സ്ഥിതി ചെയ്യുന്നത്. കുമളിയില്‍ നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്കാണ് ഇനി യാത്ര ചെയ്യാനുള്ളത്. 68 കിലോമീറ്റര്‍ ആണ് കുമളിയില്‍ നിന്ന് തേനിയിലേക്കുള്ള ദൂരം.
Photo Courtesy: lilo Johnson

ഇറക്കമിറങ്ങി

ഇറക്കമിറങ്ങി

കുമളിയില്‍ നിന്ന് കുന്നിറങ്ങി വേണം യാത്ര ചെയ്യാന്‍ ലോവര്‍ക്ക്യാ‌മ്പ് വരെ ഇങ്ങനെ കുന്നിറ‌ങ്ങി പോകണം. പിന്നീട് നിരപ്പായ പാതയിലൂടെ യാത്ര ചെയ്യാം. മുന്നോട്ട് ‌നീങ്ങുമ്പോള്‍ സുന്ദരമായ മുന്തിരിത്തോട്ടങ്ങള്‍ കാണാം. യാത്രയ്ക്കിടെ ചിന്നമണ്ണൂര്‍ എന്ന സ്ഥലത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ മേഘമലൈയില്‍ എത്തിച്ചേരാം. കുമളിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം

Photo Courtesy: Hemanthjijo

തേനി

തേനി

തമിഴ്നാടിന്റെ മുന്തിരിപ്പാടം എന്ന് വേ‌ണമെങ്കില്‍ തേനിയെ വിശേഷിപ്പിക്കാം. വിശദമായി

Photo Courtesy: Mprabaharan
കൊടൈക്കനാലിലേക്ക്

കൊടൈക്കനാലിലേക്ക്

തേനിയില്‍ നിന്ന് ഇനിയുള്ള യാത്ര കൊടൈക്കനാലിലേക്കാണ്. തേനിയില്‍ നിന്ന് 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊടൈക്കനാലില്‍ എത്തിച്ചേരാം. വിശദമായി

Photo Courtesy: Challiyan at ml.wikipedia
യാത്രകള്‍ തീരുന്നില്ല

യാത്രകള്‍ തീരുന്നില്ല

കൂടുതല്‍ യാത്ര വിശേഷങ്ങള്‍ അറിയാന്‍ ഫോളോ ചെയ്യുക

[] Facebook [] Twitter[] Google

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+