മലപ്പുറം ജില്ലയിലെ പൊന്നാനി ഒരു പുരാതന നഗരമാണ്. എഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ എന്ന ഗ്രീക്ക് ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കുന്ന ടിണ്ടിസ് എന്ന തുറമുഖനഗരം പൊന്നാനിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ബാംഗ്ലൂരിലെ ഹോട്ടൽ നിരക്കുകൾ പരിശോധിക്കാം
കഥകൾ നിരവധി
പൊന്നാനിയെന്ന പേരിന് പിന്നിൽ നിരവധികഥകൾ പ്രചരിക്കുന്നുണ്ട്. പണ്ട് പൊന്നന്‍ എന്നു പേരുള്ള ഒരു രാജാവ് നാടുഭരിച്ചിരുന്നതിനാലാണ് ഈ സ്ഥലം പൊന്നാനിയായതെന്നും അതല്ല പൊന്‍ വാണി എന്നൊരു നദി ഇതിലേ ഒഴുകിയിരുന്നതിനാലാണ് പൊന്നാനിയെന്ന സ്ഥലനാമമുണ്ടായിരുന്നതെന്നും മറ്റൊരു കഥയുമുണ്ട്. പണ്ട് വിദേശരാജ്യങ്ങളുമായി വലിയതോതില്‍ കച്ചവടം നടന്ന സ്ഥലമായതിനാല്‍ വന്‍തോതില്‍ പൊന്‍ നാണയങ്ങള്‍ ഇന്നാട്ടിലെത്തിയിരുന്നുവെന്നും അതിനാലാണ് പൊന്നാനിയെന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുമായി ബന്ധപ്പെട്ടുള്ള കഥകളും പൊന്നാനിയെന്ന സ്ഥലനാമം വന്നതിന് കാരണമായി പറയുന്നുണ്ട്.
Christmas Sale:ഹോട്ടലുകൾ ബുക്ക് ചെയ്യൂ 50% ലാഭം നേടൂ
കാഴ്ചകൾ
പൊന്നാനി ജുമ മസ്ജിദ്, പൊന്നാനി ലൈറ്റ് ഹൗസ്, ഫിഷിങ് ഹാര്‍ബര്‍, സരസ്വതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അറബിക്കടലില്‍ ചേരുന്നതിന് മുമ്പ് ഭാരതപ്പുഴയും തിരൂര്‍പ്പുഴയും കൂടിച്ചേരുന്നത് പൊന്നാനിയില്‍ വച്ചാണ്. ബിയ്യം കായലാണ് പൊന്നാനിയിലെ മറ്റൊരു ആകര്‍ഷണം.
ഫിഷിംഗ് ബോട്ടുകൾ
വലയെറിയും മുൻപെ
ഹാർബർ
പൊന്നാനി ടൗൺ
Photo Courtesy: Sharada Prasad CS
മണലൂറ്റ്
അഴിമുഖം
Photo Courtesy: Sharada Prasad CS
ലൈറ്റ് ഹൗസ്
Photo Courtesy: Dhruvaraj S
ജുമാ മസ്ജിദ്
Photo Courtesy: Vicharam at ml.wikipedia
ബീയം കായൽ
Photo Courtesy: Riyaz Ahamed at ml.wikipedia
ഹാർബർ
മറ്റൊരു കാഴ്ച
ക്ഷേത്രം
ഒരു പൊന്നാനി കാഴ്ച
തീരം
Photo Courtesy: PP Yoonus



Click it and Unblock the Notifications











