Search
  • Follow NativePlanet
Share
» »രത്തൻഗഡ് ‌- കോണികയറി ചെന്നാൽ കോട്ട കാണാം

രത്തൻഗഡ് ‌- കോണികയറി ചെന്നാൽ കോട്ട കാണാം

By Maneesh

മഹാരാഷ്ട്രയിലെ രത്തൻവാഡിയിൽ പശ്ചിമഘട്ട സാനുക്കളിൽ സ്ഥിതി ചെയ്യുന്ന വിസ്മയകരമായ ഒരു കോട്ടയാണ് രത്തൻഗഡ്. ഏകദേശം 2000 വർഷത്തെ പഴക്കം ഈ കോട്ടയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ കോട്ടയ്ക്ക് നാല് കവാടങ്ങളുണ്ട്. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക് എന്നിങ്ങനെയാണ് ഈ കവാടങ്ങളുടെ പേര്. ബോംബയിൽ നിന്ന് ട്രെക്കിംഗിന് പോകാൻ പറ്റിയ സ്ഥലമാണ് രത്തൻഗഡ് കോട്ട. രത്തൻ‌ഗഡ് കോട്ടയിലേക്ക് നമുക്ക് ഒരു യാത്ര പോകാം.

വഴി

മുംബൈ > കാസര > ഇഗ്തപുരി > ഭണ്ഡാർധാര > രത്തൻവാഡി

യാത്ര തുടങ്ങും മുൻപ് ഇത് വായിക്കുക

സമുദ്രനിരപ്പിൽ നിന്ന് 1142 മീറ്റർ ഉയരത്തിലാണ് രത്തൻഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. അതിനാൽ‌ ഈ കോട്ടയിലേക്കുള്ള കയറ്റം അൽപ്പം കഠിനമായിരിക്കും. ചെങ്കുത്തായ കുന്ന് കയറി വേണം കോട്ടയിൽ എത്താൻ. ഇവിടേക്ക് ട്രെക്ക് ചെയ്യാൻ രത്തൻവാഡി ഗ്രാമത്തിലാണ് നിങ്ങൾ എത്തിച്ചേരേണ്ടത്

ട്രെയിനിൽ പോകാം

കാസാരയും ഇഗ്താപുരിയുമാണ് അടുത്തുള്ള റെയിൽവെസ്റ്റേഷനുകൾ. കാസരയിൽ നിന്ന് 50 കിലോമീറ്ററും ഇഗ്താപുരിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം

ബസ് യാത്ര

ഇഗ്താപുരിയിൽ നിന്ന് ഭണ്ഡാർധാരയ്ക്ക് അടുത്തുള്ള ഷേണ്ഡി വരെ ബസ് സർവീസ് ലഭ്യമാണ് ഇവിടെ നിന്ന് 20 കിലോമീറ്റർ ദൂരമാണ് രത്തൻ‌വാഡിയിലേക്ക്.

രത്ത‌‌ൻവാഡിയിലേക്ക്

ഷേണ്ഡിയിൽ നിന്ന് രത്തൻവാഡിയിലേക്ക് ജീപ്പോ വാനോ വാടകയ്ക്ക് എടുക്കാം. 1200 രൂപയാണ് ഇവിടേയ്ക്ക് പോയിവരാനുള്ള വാടക. ഷെണ്ഡിയിൽ നിന്നും ഭാണ്ഡർധാരയിൽ നിന്നും ഭാണ്ഡാർധാര ഡാം വഴി ബോട്ട് സർവീസ് ലഭ്യമാണ്. മഴക്കാലത്ത് ബോട്ട് സർവീസ് ഉണ്ടായിരിക്കില്ല.

എപ്പോൾ പോകാം

മഴക്കാലം ഒഴികെയുള്ള സമയങ്ങളിൽ ഇവിടെ യാത്ര പോകാൻ അനുയോജ്യമാണ്. കടുത്ത വേനലിലും ഇവിടെക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ഇനി രത്തൻഗഡ് ട്രെക്കിംഗ് ആരംഭിക്കാം

കോണികയറി കോട്ട കയറാം

കോണികയറി കോട്ട കയറാം

പാറക്കെട്ടുകൾക്ക് ഇടയിൽ സ്ഥാപിച്ച രണ്ട് കോണിപ്പടികളിൽ കൂടിയാണ് നമ്മൾ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നത്. കോണിപ്പടി കയറുന്നത് അത്ര സുഖകരമായ കാര്യമല്ല. ഒരു കോണിയുടെ കൈവരി അപകടകരമായ അവസ്ഥയിലാണ്. രണ്ടാമത്തെ കോണിക്കാകട്ടെ കൈവരിയില്ല. ഇത്തരത്തിലുള്ള യാത്രയാണ് ഇവിടെ ത്രില്ലടിപ്പിക്കുന്ന കാര്യം.

Photo:Elroy Serrao

പ്രവേശന കവാടം

പ്രവേശന കവാടം

കോണികയറി നമ്മൾ എത്തിച്ചേരുന്നത് കോട്ടയുടെ പ്രവേശനകവാടത്തിലാണ്. വസന്തകാലത്താണ് നിങ്ങളുടെ യാത്രയെങ്കിൽ പ്രവേശനകവാടത്തിൽ സുന്ദരമായ മഞ്ഞപൂക്കൾ നിങ്ങൾക്ക് കാണാം.

Photo:Elroy Serrao

രഹസ്യ കവാടം

രഹസ്യ കവാടം

കോട്ടയുടെ ചുവരുകൾക്ക് അടിയിലൂടെ പുറത്തേക്ക് പോകാൻ ഒരു രഹസ്യകവാടമുണ്ട്. ചോർ ദർവാസ എന്നാണ് ഇത് അറിയപ്പെടുന്നത്.

Photo:Elroy Serrao

ആയുധശേഖരം

ആയുധശേഖരം

മുഗൾഭരണകാലത്താണ് ഈ കോട്ട നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. തുടർന്ന് മുഗള‌ന്മാരിൽ നിന്ന് ശിവാജി ഈ കോട്ട
പിടിച്ചടക്കുകയായിരുന്നു. ശത്രുക്കളെ തുരത്തിയോടിക്കാൻ ഈ കോട്ടയിൽ വലിയ ഒരു പീരങ്കി സ്ഥാപിച്ചിട്ടുണ്ട്.
Photo: Elroy Serrao

കാവൽപ്പുര

കാവൽപ്പുര

പീരങ്കി സ്ഥാപിക്കാനും കാവൽഭടൻ‌മാർക്ക് നിൽക്കാനുമായുള്ള ഒരു നിരീക്ഷണ ഗോപുരം ഈ കോട്ടയിൽ നമുക്ക് കാണാം.

Photo:Sriharsha.totakura

സൂചിക്കുഴൽ

സൂചിക്കുഴൽ

കോട്ടയുടെ മുകളിൽ എത്തുമ്പോൾ പ്രകൃത്യ ഉണ്ടായ ഒരു ദ്വാരം കാണാം നേദേ എന്നാണ് ഇത് അറിയപ്പെടുന്നത്. സൂചിക്കുഴൽ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

Photo: Elroy Serrao

ആ കാഴ്ച

ആ കാഴ്ച

ട്രെക്കിംഗ് അവസാനിക്കുന്നിടത്ത് നിന്നുള്ള സുന്ദരമായ കാഴ്ചയാണ് ഇത്. ഇവിടെ നിന്ന് നോക്കിയാൽ നേദേ കാണാം

Photo: Elroy Serrao

ജലശേഖരം

ജലശേഖരം

ഏത് കാലാവസ്ഥയിലും ഇവിടെ ശുദ്ധജലം സുലഭമാണ്. നിരവധി മഴവെള്ള സംഭരണികൾ ഈ മലമുകളിൽ നമുക്ക് കാണാൻ കഴിയും.
Photo: Elroy Serrao

അമൃതേശ്വര ക്ഷേത്രം

അമൃതേശ്വര ക്ഷേത്രം

രത്തൻവാഡിയിൽ എത്തുമ്പോൾ ഇവിടുത്തെ അതിപ്രാചീനമായ അമൃതേശ്വർ ക്ഷേത്രം സന്ദർശിക്കാൻ മറക്കരുത്. എട്ടാം നൂറ്റാണ്ടിൽ
നിർമ്മിച്ചതാണ് ഈ ക്ഷേത്രം.

Photo: www.win7wallpapers.com

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+