കാവേരി നദീ തീരത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഭാഗമണ്ഡല. തലക്കാവേരിയിലേക്ക് തീര്‍ത്ഥാടനം നടത്തുമ്പോള്‍ തലക്കാവേരി
സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഭാഗമണ്ഡലയിലെ ത്രിവേണിസംഗമം സന്ദര്‍ശിക്കണം എന്നാണ് പറയപ്പെടുന്നത്. ഭാഗമണ്ഡലം വഴിയാണ്
തലക്കാവേരിയിലേക്ക് റോഡ് നീളുന്നത്.
എന്താണ് ത്രിവേണി സംഗമം?
മൂന്ന് നദികളുടെ സംഗമമാണ് ത്രിവേണി സംഗമം. തലക്കാവേരിയിൽ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്ക് കനക, സുജോതി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇതിനെ ത്രിവേണി സംഗമം എന്ന് പറയുന്നത്. നദികൾ സംഗമിക്കുന്നത് പുറമേ കാണാൻ കഴിയില്ല. ഭൂഗർഭത്തിലാണ് നദീ സംഗമം നടക്കുന്നത്.
അഫേസലാബാദ്
ഭാഗമണ്ഡലം അഫേസലാബാദ് എന്ന പേരിലും കുറച്ചുകാലം അറിയപ്പെട്ടിരുന്നു. 1785ൽ ഈ സ്ഥലം ടിപ്പു കീഴടക്കിയതിനെത്തുടർന്നായിരുന്നു ഈ പേരുമാറ്റം. 1790ല്‍ കുടകുരാജാവായ ദൊഡ്ഡവീര രാജേന്ദ്ര ടുപ്പുസുല്‍ത്താനില്‍ നിന്നും കുടക് വീണ്ടെടുത്തതിന് ശേഷം ഭാഗണ്ഡലം ആ പേരില്‍ത്തന്നെ അറിയപ്പെടാന്‍ തുടങ്ങി.
തലക്കാവേരിയിലേക്കുള്ള പ്രവേശന കവാടം
മടിക്കേരിയിൽ നിന്ന് 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഭാഗമണ്ഡലം തലക്കാവേരിയിലേക്കുള്ള പ്രവേശന കവാടമായാണ് അറിയപ്പെടുന്നത്. ഭാഗമണ്ഡലത്തിൽ എത്തി കാവേരി നദിയിൽ മുങ്ങിക്കുളിച്ചാണ് ഭക്തർ തലക്കാവേരിയിലേക്ക് നീങ്ങുന്നത്. ഭാഗമണ്ഡലയിൽ നിന്ന് 8 കിലോമീറ്റർ ആണ് തലക്കാവേരിയിലേക്കുള്ള ദൂരം. കേരളത്തിൽ നിന്ന് വീരാജ്പേട്ട വഴിയും മൈസൂർ വഴിയും ഇവിടെ എത്തിച്ചേരം.
കേരള ക്ഷേത്രം!
ഭാഗമണ്ഡലത്തിലെ ഭാഗണ്ഡേശ്വര ക്ഷേത്രത്തിന്റെ നിർമ്മാണം കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ്. ത്രിവേണി സംഗമത്തിന് സമീപത്തയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തുലാ സംക്രമം ആണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷം.
കവാടം
കാവേരി നദി
Photo Courtesy: PP Yoonus
ത്രിവേണി സംഗമം
Photo Courtesy: Rkrish67
പാത
Photo Courtesy: Rkrish67
നദിയും ക്ഷേത്രവും
Photo Courtesy: Ashok Prabhakaran
ഭാഗണ്ഡേശ്വര ക്ഷേത്രം
Photo Courtesy: Sandeep Matanavar



Click it and Unblock the Notifications












