സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ് പക്ഷിപാതാളം, പക്ഷെ ഈ പാതാളത്തില്‍ എത്തിപ്പെടുക എന്നത് വലിയ ക്ലേശകരമായ കാര്യമാണ്. സഞ്ചാര വഴിയിലെ ക്ലേശത്തെക്കുറിച്ചല്ല പറഞ്ഞ് വരുന്നത്. പക്ഷിപാതാളത്തിലേക്ക് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. അതിനേക്കുറിച്ച് അറിയാത്ത പലരും പക്ഷിപാതളത്തില്‍ പോകാന്‍ ആഗ്രഹിച്ചെത്തി നിരാശരായി തിരിച്ച് പോകാറുണ്ട്.
സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വയനാട്ടിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് പക്ഷി പാതാളം. കേരള വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇവിടെ ട്രെക്കിംഗ് നടത്തുന്നത്. അതിനാൽ മുൻകൂട്ടി അനുമതിയില്ലാതെ പക്ഷിപാതാളത്തിലേക്ക് ആരേയും പ്രവേശിപ്പിക്കാറില്ല.
അനുമതി ലഭിക്കാൻ എന്ത് ചെയ്യണം
നോർത്ത് വയനാട് ഡി എഫ് ഒയുടെ ഓഫീസിൽ നിന്ന് പക്ഷിപാതാളം സന്ദർശിക്കാനുള്ള അനുമതി ലഭിക്കും. അനുമതി ലഭിച്ചാലും നിങ്ങളുടെ ഇഷ്ടത്തിന് ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താൻ അനുവാദമില്ല. വനംവകുപ്പ് അനുവദിക്കുന്ന ഗൈഡിന്റെ സഹായത്തോടെയെ പക്ഷി പാതാളത്തിലേക്ക് ട്രെക്കിംഗ് നടത്താൻ പാടുള്ളു.
താമസ സൗകര്യം
ട്രെക്കിംഗിന് എത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വലിയ ആഢംബരങ്ങളൊന്നും ഉണ്ടാകില്ലെന്ന് മാത്രം. തിരുനെല്ലിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ ഒരു ഡോർമിറ്ററിയാണ് ഇത്.
ബ്രഹ്മഗിരി
Photo Courtesy: Vijay S
തിരുനെല്ലി
Photo Courtesy: RajeshUnuppally
വാച്ച് ടവർ
Photo Courtesy: Aneesh Jose
ബ്രഹ്മഗിരിയിലേക്ക്
Photo Courtesy: Aneesh Jose
ആനയുണ്ട് സൂക്ഷിക്കുക
Photo Courtesy: Vinayaraj
ഗരുഡൻപാറ
Photo Courtesy: Aneesh Jose
പക്ഷിപാതാളം
Photo Courtesy: Aneesh Jose
ജാഗ്രത
Photo Courtesy: Vinayaraj



Click it and Unblock the Notifications












