ആനക്കാര്യം കേൾക്കാൻ ആളുകൾക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകൾ കേട്ട് ആനകളെ കാണാൻ നമുക്ക് ഒരു യാത്ര പോകാം. കേരളത്തിൽ ഏറ്റവും കൂടുതൽ ആന പ്രേമികൾ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം.
തൃശൂർ
തൃശൂർ ജില്ലയുടെ ഏത് കോണിൽ ചെന്നാലും കാണാവുന്ന കാഴ്ചയാണ് ഗജവീരൻമാരുടെ കൂറ്റൻ ഫ്ലക്സുകൾ. സിനിമാ താരങ്ങളേക്കാൾ താരത്തിളക്കമാണ് തൃശൂർക്കാർക്ക് ആനകൾ. ആനകളില്ലാതെ തൃശൂർക്കാർക്ക് ഒരു ആഘോഷവുമില്ല.
പുന്നത്തൂർ കോട്ട
തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് സുപരിചിതമായിരിക്കും. ഒരു വടക്കൻ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.
രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചര വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് അഞ്ച് രൂപയും കുട്ടികൾക്ക് ഒരു രൂപയും പ്രവേശ ഫീസ് അടയ്ക്കണം. ഫോട്ടോ എടുക്കാൻ 25 രൂപയും വീഡിയോയ്ക്ക് 1000 രൂപയുമാണ് ഫീസ്.
പുന്നത്തൂർ കോട്ടയിലെ ആനക്കാഴ്ചകൾ കാണാം
ആനക്കോട്ട
Photo Courtesy: arunpnair
ആനകളുടെ സങ്കേതം
വഴിപാട്
Photo Courtesy: Ranjithsiji
ആനയൂട്ട്
പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji
ആനക്കുളി
പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Easwaran Chand
ആനക്കൂട്
Photo Courtesy: Ranjithsiji
വെള്ളത്തിലാശാൻ
Photo Courtesy: SPat
തൃശൂരിലെ സൂപ്പർ താരങ്ങൾ
Photo Courtesy: Princebpaul0484
പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: ARUNKUMAR P.R
പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: Ranjithsiji
കുളം
Photo Courtesy: Ranjithsiji
പുന്നത്തൂർ കോട്ടയിലെ കാഴ്ചകൾ
Photo Courtesy: arunpnair
ക്ഷേത്രം
Photo Courtesy: Ranjithsiji



Click it and Unblock the Notifications












