ബാംഗ്ലൂരില്‍ നിന്ന് ഈ വീക്കെന്‍ഡില്‍ പശ്ചിമഘട്ടം കടന്ന് അറബിക്കടലിന്റെ തീരത്തേക്ക് പോയാലോ? ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് യാത്ര തുടങ്ങി പശ്ചിമഘട്ടത്തിന്റെ ഹരിതഭംഗിയില്‍ മുങ്ങി നില്‍ക്കുന്ന ചിക്കമഗളൂര്‍ വഴി കടലോര നഗരമായ ഉഡുപ്പിയിലേക്ക് ഒരു യാത്ര നടത്തിയാലോ. യാത്ര ഉഡുപ്പിയില്‍ തീരുന്നില്ല! ഉഡുപ്പിക്ക് അടുത്തുള്ള മാല്‍പെ ബീച്ച് വരെ യാത്ര യാത്ര പോകാം. അവിടെ ചെന്നാല്‍ വീണ്ടും ഒരു യാത്രയുണ്ട് കടലിലൂടെ ഒരു കൊച്ച് ദ്വീപിലേക്ക്.
ഫ്ലൈറ്റ് ബുക്കിംഗിൽ 50 ശതമാനം ഓഫർ
യാത്ര ഒറ്റ നോട്ടത്തിൽ
ബാംഗ്ലൂരിൽ നിന്ന് നിലമംഗലയിലേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് മംഗലാപുരം ദേശീയ പാതയിലൂടെ ഹാസനിലേക്കാണ് ആദ്യ യാത്ര. ഹാസനിൽ നിന്ന് ബേലൂർ വഴി ചിക്കമഗളൂരിലേക്കാണ് അടുത്ത യാത്ര. ചിക്കമഗളൂരിൽ നിന്ന് കുദ്രേമുഖ് ചുരം കയറി ഉഡുപ്പിയിലേക്ക് അവിടെ നിന്ന് മാൽപെ ബീച്ചിലേക്ക്. മാൽപെ ബീച്ചിൽ നിന്ന് സെന്റ് മേരീസ് ദ്വീപിലേക്ക്.
സമയവും ദൂരവും
ബാംഗ്ലൂരിൽ നിന്ന് ഹാസനിലേക്ക് 184 കിലോമീറ്റർ ആണ് ദൂരം. നല്ല റോഡ് ആയതിനാൽ രണ്ടര മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാം. ഹാസനിൽ നിന്ന് ചിക്കമഗളൂരിൽ എത്തിച്ചേരാൻ 60 കിലോമീറ്ററേയുള്ളു. ഹാസനിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ചിക്കമഗളൂരിൽ എത്തിച്ചേരാം. ചിക്കമഗളൂരിൽ നിന്ന് ഉഡുപ്പിയിലേക്കുള്ള യാത്രയാണ് ഏറെ ദുഷ്കരവും ത്രില്ലടിപ്പിക്കുന്നതും. ചിക്കമഗളൂരിൽ നിന്ന് കുദ്രേമുഖ് ചുരം വഴി 199 കിലോമീറ്റർ ഉണ്ട് ഉഡുപ്പിയിൽ എത്തിച്ചേരാൻ. നാലുമണിക്കൂറിൽ ഏറെ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.
യാത്ര വിശദമായി
ഹാസനിലേക്ക്
Photo courtesy: Sbblr0803
ചിക്കമഗളൂർ യാത്ര
Photo courtesy: Pramod jois
ചിക്കമഗളൂരിലെ കാഴ്ചകൾ
ഉഡുപ്പിയിലേക്ക്
Photo courtesy: Prof tpms
കുദ്രേമുഖ്
കാർക്കള
ഉഡുപ്പി
മാൽപെ ബീച്ചിലേക്ക്
Photo courtesy: Siddarth.P.Raj



Click it and Unblock the Notifications











