കല്‍ക്കരിപ്പാടങ്ങള്‍ക്കും സ്റ്റീല്‍ ഫാക്ടറികള്‍ക്കും പേരുകേട്ട ജാര്‍ഖണ്ഡ് സഞ്ചാരികളുടെ പ്രിയഭൂമിയല്ലാ. എന്നിരുന്നാലും വിചിത്ര കാര്യങ്ങള്‍ തിരയുന്നവര്‍ എത്തിപ്പെടാറുള്ള ഒരു സ്ഥലമാണ് ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ കല്‍ക്കരി പാടങ്ങളും ഗോത്ര നിവാസികളുടെ വിചിത്ര ആചാരങ്ങളും സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന കാര്യങ്ങളാണ്.
8000 രൂപ വരെ ലാഭം നേടിത്തരുന്ന ട്രാവല്‍ കൂപ്പണുകള്‍
മലയാളി കുടിയേറ്റം
ഇന്ത്യയിലെ മുന്‍നിര വ്യവസായിക നഗരങ്ങളില്‍ ഒന്നായ ബൊക്കാരോ സ്ഥിതി ചെയ്യുന്നത് ജാര്‍ഖണ്ഡിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്ക് നിലയം ബൊക്കാരോയിലാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റീല്‍ അതേറിറ്റി ഓഫ് ഇന്ത്യ, ഭാരത് റിഫാക്‌ടറീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ് കണ്‍സ്‌ട്രക്ഷന്‍, ദാമോദര്‍ വാലി കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ നരിവധി പ്രമുഖ കമ്പനികളും ഇവിടെയുണ്ട്. അതിനാല്‍ തന്നെ ജോലി ആവശ്യത്തിനും മറ്റുമായി മലയാളികള്‍ വന്‍ തോതില്‍ കുടിയേറി പാര്‍ത്തുതുടങ്ങി.
അയ്യപ്പ ക്ഷേത്രം
ബൊക്കോരോയില്‍ കുടിയേറിപാര്‍ത്ത മലയാളികളാണ് ഇവിടെ അയ്യപ്പ ക്ഷേത്രം നിര്‍മ്മിച്ചത്. ബോക്കാരോയില്‍ സെക്ടര്‍ അഞ്ചില്‍ ബൊക്കാരോ ക്ലബിന് സമീപത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ മലയാളികളുടെ മത സാംസ്കാരിക പ്രവര്‍ത്തനങ്ങളൊക്കെ നടക്കുന്നത് ഈ അയ്യപ്പ ക്ഷേത്രം കേന്ദീകരിച്ചാണ്.
ജാര്‍ഖണ്ഡില്‍ എത്തിയാല്‍ സന്ദര്‍ശിക്കന്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ഹരിഹര്‍ ധാം ഉള്‍പ്പെടെ നിരവധി അപൂര്‍വ ക്ഷേത്രങ്ങളുടെ നാടാണ് ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡിലെ ഏതാനും ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.
അയ്യപ്പ ക്ഷേത്രം
ബൈദ്യനാഥ് ക്ഷേത്രം
നവ്‌ലഖ ക്ഷേത്രം
രാജ്രാപ്പ
ഹരിഹര്‍ ധാം ക്ഷേത്രം
രാം മന്ദിര്‍
ജഗന്നാഥപൂര്‍ ക്ഷേത്രം
Photo Courtesy: Jaganath Temple
ജഗനാഥ ക്ഷേത്രം
Photo Courtesy: vsvinaykumar
ബാബ ബസുകി നാഥ്



Click it and Unblock the Notifications











