Search
  • Follow NativePlanet
Share
» »കടലിനു മുകളിലൂടെ പറക്കാം... ബീച്ച് കാണാം.. വെറും 600 രൂപാ ചെലവ്,ഇന്ത്യയിലെ ആദ്യ സീ സിപ്ലൈൻ

കടലിനു മുകളിലൂടെ പറക്കാം... ബീച്ച് കാണാം.. വെറും 600 രൂപാ ചെലവ്,ഇന്ത്യയിലെ ആദ്യ സീ സിപ്ലൈൻ

സാഹസിക സഞ്ചാരികളേ..അടുത്ത യാത്ര എവിടേക്ക് പോകണമെന്നുള്ള ഒരു കൺഫ്യൂഷൻ ഉണ്ടോ? എന്നാൽ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു കിടിലന്‍ സാഹസിക യാത്രാനുഭവം സ്വന്തമാക്കിയാലോ... അതും കടലിനു മുകളിലൂടെ പറന്ന്, കടൽ സൗന്ദര്യം ആവോളം ആസ്വദിച്ച് ഒരു യാത്രയാണ് ഇനി നിങ്ങളെ കാത്തിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സീ സിപ്ലൈൻ ഇതാ മഹാരാഷ്ട്രയിൽ ആരംഭിക്കാൻ പോവുകയാണ്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ ഇന്ത്യയുടെ ആദ്യത്തെ സീ സിപ്‌ലൈൻ സൗകര്യം വരികയാണ്.
രത്‌നഗിരിയിലെ ആരെ വെയർ ബീച്ചിൽ ആണ് സീ സിപ്‌ലൈൻ സൗകര്യം വരുന്നത്. ജീവിതത്തില്‌ ഒരിക്കലും മറക്കാത്ത യാത്രാനുഭവം നല്കുന്ന സീ സിപ്ലൈൻ യാത്രയെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ...

 Aare Ware Beach Zipline in Ratnagiri- Indias First Sea Zipline

സാധാരണ കാടിനു മുകളിലൂടെയും നദികൾക്കു കുറുകെയുമാണ് നമുക്ക് സിപ്ലൈൻ പരിചയം. ഇത് കടൽക്കാഴ്തകൾ കണ്ട് കടൽത്തീരത്തിനു മുകളിലൂടെ പറന്ന് കാഴ്ച കാണാനാണ് സീ സിപ്ലൈൻ വരുന്നത്. ഓഷ്യൻ ഫ്ലൈ സിപ്‌ലൈൻ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി രത്‌നഗിരിയിലെ കൊങ്കൺ തീരങ്ങളുടെ ഭാഗമായ ആരെ വെയർ ബീച്ചിൽ നിന്നുമാണ് ആരംഭിക്കുന്നത്. സാഹസിക സഞ്ചാരികളെ ഉദ്ദേശിച്ചുള്ള യാത്രയിൽ സിപ്ലൈൻ മാത്രമല്ല ഉള്ളത്.

കൊങ്കണിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ ആരെ വെയർ ബീച്ച് നഗരത്തിരക്കുകളിൽ നിന്നും മാറിയൊരു ജീവിതം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്ന ഇടമാണ്.
ചന്ദ്രക്കലയുടെ ആകൃതിയുള്ള ഈ ബീച്ച് അതിന്‍റെ രൂപം കൊണ്ടാണ് നിങ്ങളെ ആകർഷിക്കുന്നത്. മാത്രമല്ല, ആധുനികതയും കച്ചവടങ്ങളും ഒന്നും ഇവിടെ എത്തിയിട്ടില്ല എന്നതും മാലിന്യങ്ങളും അഴുക്കും ഒന്നുമില്ലാതെ ഒരിടം കാണാനാകും എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്.

താഴെ കടലിന്‍റെയും മുകളിൽ ആകാശത്തിന്‍റെയും മധ്യത്തിലൂടെ വായുവിൽ പറന്നിറങ്ങുന്നത് പോലുള്ള അനുഭവമാണ് ഓഷ്യൻ ഫ്ലൈ സിപ്‌ലൈൻ നിങ്ങള്‍ക്ക് തരിക. ഒരു അപ്പൂപ്പൻ താടി പോലെ വായുവിൽ ഒഴുകാൻ കഴിഞ്ഞില്ലെങ്കിലും നീലജലത്തിനും ദ്വീപുകൾക്കും മുകളിലൂടെ പറന്നുപോകുന്ന കാഴ്ച നിങ്ങളെ സന്തോഷത്തിന്‍റെ മറ്റൊരു ലോകത്തെത്തിക്കും. ത്രില്ലടച്ച്, രസകരമായ കാഴ്ചകൾ കണ്ടു പോകുന്ന മനോഹരമായ ഒരു യാത്രാനുഭവം കൂടിയാണിത്.

ഒറ്റപ്പെട്ടു കിടക്കുന്ന ഇടമെന്നു തോന്നിക്കുന്ന ഒരു സ്ഥലമാണെങ്കിലും ഇവിടുത്തെ അറബിക്കടലിന്‍റെ കാഴ്ചയും തീരങ്ങളും മനശ്ശാന്തിയേകുന്ന കാഴ്ച സമ്മാനിക്കും.
പക്ഷേ, ആ ഭംഗിയിൽ ഇവിടം ആസ്വദിക്കണമെങ്കിൽ സീ സീപ്ലൈൻ ചെയ്യുക തന്നെ വേണം. എന്തായാലും ഒരു ദിവസം നിങ്ങളുടെ ട്രാവൽ പാട്ണറുമൊത്ത് തീർച്ചയായും ഇവിടം സന്ദർശിക്കണം.

മഹാരാഷ്ട്രയിൽ രത്നഗിരിയിൽ ഗണപതി പുലെ ഹൈവേയിലാണ് ആരെ വെയർ ബീച്ച് സ്ഥിതി ചെയ്യുന്നത്. രാവിലെ 9:30 AM മുതൽ വൈകിട്ട് 6:30 PM വരെ സീ സിപ്ലൈൻ ചെയ്യാം. ചെലവ്: ഒരാൾക്ക് 600 രൂപയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+