Search
  • Follow NativePlanet
Share
» »രാവുറങ്ങാത്ത ദുബായ് ആഘോഷങ്ങൾ! കിടിലൻ വീഡിയോയുമായി സാനിയ ഇയ്യപ്പൻ

രാവുറങ്ങാത്ത ദുബായ് ആഘോഷങ്ങൾ! കിടിലൻ വീഡിയോയുമായി സാനിയ ഇയ്യപ്പൻ

ബാല്യകാല സഖി എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തെത്തിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയയുടേതായി ഏറ്റവുമൊടുവില്ഡ പുറത്തിറങ്ങിയിരിക്കുന്നത് സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ്. ഒരുപാട് യാത്രകൾ നടത്തന്ന സാനിയയുടെ യാത്രാ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. തായ്ലൻഡ് യാത്രയുടെയും മുൻപ് പങ്കിട്ട ഗോവ യാത്രയുടെയും ദുബായുടെയും എല്ലാം ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ദുബായ് യാത്രയുടെ വീഡോയോയാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. #dubaidiaries എന്ന ഹാഷ്ടാഗിൽ പങ്കിട്ടിരിക്കുന്ന വീഡിയോയിൽ യാത്രയുടെയും ആഘോഷങ്ങളുടെയും ഷോപ്പിങ്ങിന്‍റെയും പാർട്ടിയുടെയുമെല്ലാം നിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

 Actress Saniya Iyappan

ലോകത്തിലെ ഏറ്റവും മികച്ച വെക്കേഷൻ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ദുബായ്. രാജ്യങ്ങളുടെയോ ഭാഷയുടെയോ ഒരുതരത്തിലുമുള്ള വ്യത്യാസങ്ങളുമില്ലാതെ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഷോപ്പിങ്ങിനും വിനോദയാത്രയ്ക്കുമായി വരുന്നു. മലയാളികളുടെ ചരിത്രം മുതലുള്ള ഗൾഫ് യാത്രകളിൽ ദുബായ്ക്കുള്ള പങ്ക് വിസ്മരിക്കുവാനാനാകില്ല. ഇന്ന് മലയാളികളുടെ വിനോദ യാത്രകളിലും മുന്നിവ്‍ നിൽക്കുന്നൊരിടം ദുബായ് തന്നെയാണ്.

dubai

വർഷത്തിലെല്ലാ സമയത്തും കൗതുകകരമായ കാഴ്ചകളുമായി സഞ്ചാരികളെ ദുബായ് ആകർഷിക്കാറുണ്ട്. രാത്രി ജീവിതവും ആഘോഷങ്ങളും മാളും ഷോപ്പിങ്ങും പിന്നെ ബീച്ചകളും ഡെസെർട്ട് സഫാരിയുമൊക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. എപ്പോൾ വന്നാലും നിങ്ങളെ അത്ഭുതപ്പെടുത്തുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ടാവും. സെലിബ്രിറ്റികൾക്ക് അവരുടെ പ്രിയപ്പെട്ട ഷോപ്പിങ് ഡെസ്റ്റിനേഷനും ഒപ്പം വെക്കേഷൻ ഇടവും കൂടിയാണ് ദുബായ്.
ആകാശത്തോളം മുട്ടിനിൽക്കുന്ന കെട്ടടങ്ങളാണ് ദുബായുടെ മറ്റൊര പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫ,അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നാലെണ്ണം ഉള്ള മറീന, ഈ നഗരത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്കൈലൈൻ എന്നിങ്ങനെ അത്ഭുതങ്ങളുടെ ഒരു ലോകമാണ് ദുബായ് ഓരോരുത്തർക്കും മുന്നിൽ തുറക്കുന്നത്.

ഷോപ്പിങ് പറുദീസ

ഷോപ്പിങ് പ്രേമികളെ സംബന്ധിച്ചെടുത്തോളം സ്വർഗ്ഗമാണ് ദുബായ്. ഈ കാണുന്ന മാളുകളും ബ്രാന്‍ഡഡ് ഷോപ്പുരളും മാത്രമല്ല, ഇവിടുത്തെ മാർക്കറ്റുകളും സാധാരണഇ ഇടങ്ങളും എല്ലാം കിടിലൻ ഷോപ്പിങ് സാധ്യമാക്കുന്ന ഇടങ്ങളാണ്. നിങ്ങൾക്ക് വിലപേശുവാനുള്ള കഴിവ് കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. വളരെ കുറഞ്ഞ നിരക്കിൽ തുണിത്തരങ്ങളും ചെരിപ്പുകളും ഇലക്ട്രോണിക്സ് സാധനങ്ങളും അടക്കം ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കും. ബജറ്റ് ഷോപ്പിങ്ങിനും നാട്ടിലേക്കു പോകുമ്പോൾ കൊണ്ടുപോകുവാനുമെല്ലാമായി പറ്റിയ ഷോപ്പിങ് സ്ഥലങ്ങൾ ഇവിടെ ഇഷ്ടംപോലെയുണ്ട്.

dubai

സൂക്കുകളാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഗോൾഡ് സൂക്കും സ്പൈസ് സൂക്കും ടെക്റ്റൈൽ സൂക്കും പെർഫ്യൂം സൂക്കുമെല്ലാം ഇവിടെയുണ്ട്. ബാഗുകളും വസ്ത്രങ്ങലും പോക്കറ്റ് കീറാതെ ലഭിക്കുന്ന ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്.

മോസ്കുകൾ

ദുബായുടെ ചരിത്രവും വിശ്വാസങ്ങളും എല്ലാം എടുത്തുകാണിക്കുന്ന മോസ്കുകളാണ് ഇവിടുത്തെ മറ്റൊരു താരം. അതില്‍തന്നെ പ്രധാനം ഗ്രാൻഡ് മോസ്ക് ആണ്. ബർ ദുബായിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് മസ്ജിദ് 70 മീറ്റർ ഉയരത്തിൽ ഏറ്റവും ഉയരം കൂടിയ മിനാരത്തോടുകൂടി, അതിമനോഹരമായ 54 താഴികക്കുടങ്ങളുമായി നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.

Actress Saniya Iyappan On a Vacation Spree

ദുബായിലെത്തി ലോകം കാണണമെങ്കിൽ നേരെ ഗ്ലോബൽ വില്ലേജിലേക്ക് വരാം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇ 311 റോഡിലാണ് ഗ്ലോബല്‍ വില്ലേജുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം, വിനോദം, ഷോപ്പിംഗ്, വിനോദ പദ്ധതി എന്നിവയെല്ലാം ഇവിടെ സംയോജിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ വർഷവും സന്ദർശിക്കുന്നത്.

ദുബായ് ക്രീക്ക്, ദുബായ് ഷോപ്പിങ് മാള്‍, ദുബായ് ഫൗണ്ടെയ്ന്‍,ബുർജ് അൽ അറബ്, ദുബായ് ഡെസേര്‍ട്ട് സഫാരി,ബായ് ഗാര്‍ഡന്‍ ഗ്ലോ തുടങ്ങിയ പ്രസിദ്ധങ്ങളായ സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel celebrity travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+