തണുപ്പു കഴിഞ്ഞു..വേനല്‍ വന്നു.... അതു പോയി മഴക്കാലമായി... കാലം കൃത്യമായി പോയി വരുന്നുണ്ടെങ്കിലും സഞ്ചാരികള്‍ വീട്ടില്‍ തന്നെയാണ്. കൊറോണ കാരണം പ്ലാന്‍ ചെയ്ത യാത്രകളെല്ലാം മുടങ്ങി വീട്ടിലിരിക്കുമ്പോള്‍ ഓര്‍മ്മിക്കുവാനുള്ളത് പഴയ യാത്രകള്‍ തന്നെയായിരിക്കും.
പഴയ ഫോട്ടോകളും വീഡിയോകളും എടുത്തു നോക്കി ആ നല്ലകാലം ഓര്‍ത്തിരിക്കുമ്പോള്‍ 'ഇനി എന്നാണ്' എന്ന ഉത്തരമില്ലാത്ത ചോദ്യം മനസ്സിലിങ്ങനെ മുഴങ്ങും.
സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സമയമായ മഴക്കാലവും കൊറോണയില്‍ മുങ്ങിയ അവസ്ഥയില്‍ തന്നെയാണ്. പച്ചപ്പിട്ട് നില്‍ക്കുന്ന കാടുകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ സ്വീകരിക്കുവാന്‍ റെഡിയാണെങ്കിലും പുറത്തിറങ്ങാതെ എന്തു യാത്ര.

ഈ സമയത്ത് പണ്ടത്തെ യാത്രകള്‍ തന്നെയാണ് ആശ്വാസം. പലരും മുന്‍പ് നടത്തിയ യാത്രകളുടെ ഓര്‍മ്മകളുമായി സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ലോക്ഡൗണിനു മുന്‍പ് നടത്തിയ വയനാടന്‍ യാത്രയുടെ കിടിലന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യുവനടി സനുഷയാണ് പട്ടികയില്‍ ഒടുവിലത്തെയാള്‍. സനുഷയുടെ ഈ യാത്ര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വയനാട് ഓര്‍മ്മകള്‍
ലോക്ഡൗണിനു മുന്‍പ് നടത്തിയ വയനാട് യാത്രയുടെ ചിത്രങ്ങളാണ് സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഏതൊരു യാത്രാ പ്രേമിയേയും കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവ. കാടിനുള്ളിലൂടെ പഞ്ഞഞ്ഞൊഴുകുന്ന നദിയുടെ തീരത്ത് ഊഞ്ഞാലാടുന്നതും പുഴയുടെ തീരത്തു നില്‍ക്കുന്നതുമായ ചിത്രങ്ങളാണിവ.

വയനാട്ടിലെ മേപ്പാടിയിലെ ജംഗിള്‍ ഫോറസ്റ്റ് സ്റ്റേയില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ മനസ്സില്‍ കയറിക്കൂടും എന്ന കാര്യത്തില്‍ സംശയമില്ല. കാടിന്‍റെ കാഴ്ചകള്‍ കണ്ട്, കാടിനു മാത്രം തരുവാന്‍ സാധിക്കുന്ന അനുഭവങ്ങള്‍ ചേര്‍ത്തുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്ഥിരം സ്വപ്നമായിരിക്കും.
ട്രക്കിങ്ങ്, ഹൈക്കിങ്ങ്, ക്യാംപിങ്, പ്ലാന്‍റേഷന്‍ വാക്ക്, രുചികരമായ ഭക്ഷണം. ടെന്‍റിലെ താമസം, രുചികരമായ ഭക്ഷണം. ക്യാംപ് ഫയര്‍, ഓഫ് റോഡ് യാത്ര എന്നിവയെല്ലാം ഈ യാത്രയുടെ പ്രത്യേകതയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













